കോളജിൽ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദനം

Mail This Article
×
സഹപാഠികളുടെ ക്രൂരമർദനമേറ്റ വെള്ളറട വാഴിച്ചൽ ഇമ്മാനുവൽ കോളജ് ഒന്നാംവർഷ ബികോം വിദ്യാർഥി എസ്.ആർ.ആഷിദ് (19) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച കോളജിനുള്ളിലായിരുന്നു ആക്രമണം. ആഷിദിന്റെ തലയിൽ പലതവണ തൊഴിക്കുന്നതുൾപ്പെടെയുള്ള വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മുൻപ് ഇരുവിഭാഗം വിദ്യാർഥികൾ ഏറ്റുമുട്ടിയപ്പോൾ ആഷിദ് പിടിച്ചുമാറ്റാൻ ശ്രമിച്ചതാണ് ആക്രമണത്തിനു കാരണമെന്നു പറയുന്നു. ആഷിദിന്റെ അച്ഛന്റെ പരാതിയിൽ ആര്യങ്കോട് പൊലീസ് അന്വേഷണം തുടങ്ങി. 6 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതായും അന്വേഷണ സമിതി രൂപീകരിച്ചതായും പ്രിൻസിപ്പൽ അറിയിച്ചു.
English Summary:
Kerala College Violence: B.Com Student Brutally Assaulted by Classmates at Kerala College
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.