ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

നെടുങ്കണ്ടം∙ പ്രസവത്തെത്തുടർന്ന് യുവഡോക്ടറും നവജാത ശിശുവും മരിച്ചു.  ഉടുമ്പൻചോല സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മുൻ മെഡിക്കൽ ഓഫിസറും പാറത്തോട് ഗുണമണി വീട്ടിൽ ഡോ.വീരകിഷോറിന്റെ ഭാര്യയുമായ ഡോ.വിജയലക്ഷ്മിയാണ് (29) മരിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് വിജയലക്ഷ്മിയെ പ്രസവത്തിനായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച പുലർച്ചെ പ്രസവത്തിൽ സങ്കീർണതയുണ്ടായതോടെ വൈകിട്ടോടെ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും അൽപസമയത്തിനു ശേഷം കുഞ്ഞു മരിച്ചു.

പിന്നീട് രാത്രി ഒൻപതോടെ വിജയലക്ഷ്മിയുടെ ആരോഗ്യനില ഗുരുതരമായതോടെ വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് എത്തിച്ച് തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി. എന്നാൽ യാത്രാമധ്യേ പന്ത്രണ്ടു മണിയോടെ തമിഴ്നാട്ടിൽ വച്ച് മരിച്ചു. ആന്തരിക രക്തസ്രാവമാണു മരണകാരണമെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അച്ഛൻ: ഗണേശൻ, അമ്മ: നാഗലക്ഷ്മി. നെടുങ്കണ്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

English Summary:

Kerala Doctor's Death: Postpartum death claimed the life of Dr. Vijayalakshmi, a young medical officer, and her newborn baby. The cause of death was determined to be internal bleeding, resulting in a tragic loss for the family and the medical community.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com