‘ഷുക്കൂറിനെ പോലെ അരിഞ്ഞു തള്ളും’ : ഡിവൈഎഫ്ഐയുടെ കൊലവിളി– വിഡിയോ

Mail This Article
മലപ്പുറം ∙ മൂത്തേടത്ത് കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐയുടെ പ്രകടനം. കണ്ണൂരില്‍ ഷുക്കൂറിനെ കൊന്നതുപോലെ കൊല്ലുമെന്നാണ് മുദ്രാവാക്യം. ഷുക്കൂറിനെ കൊന്ന അരിവാൾ അറബിക്കടലിൽ കളഞ്ഞിട്ടില്ലെന്നും അരിഞ്ഞു തള്ളുമെന്നും വിളിച്ചു കൊണ്ടായിരുന്നു പ്രകടനം. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തായി. ജൂൺ 18ന് മലപ്പുറം നിലമ്പൂരിലെ മൂത്തേടം പഞ്ചായത്തിലുണ്ടായ പ്രാദേശിക രാഷ്ട്രീയ തർക്കമാണ് കൊലവിളി മുദ്രാവാക്യങ്ങൾ മുഴക്കിയ പ്രകടനത്തിലേക്ക് നയിച്ചത്.

‘ഷുക്കൂറെന്നൊരു വേട്ടപ്പട്ടി, വല്ലാതങ്ങ് കുരച്ചപ്പോൾ, അരിഞ്ഞു തള്ളിയ പൊന്നരിവാൾ, അറബിക്കടലിലെറിഞ്ഞിട്ടില്ല, തുരുമ്പെടുത്ത് പോയിട്ടില്ല, ഓർത്തോ ഓർത്ത് കളിച്ചോളൂ, അരിഞ്ഞു തള്ളും കട്ടായം’ എന്നിങ്ങനെയായിരുന്നു മുദ്രാവാക്യങ്ങൾ. വാട്സാപ് ഗ്രൂപ്പുകളിൽ തുടങ്ങിയ തർക്കമാണ് തെരുവിലേക്ക് പടർന്നത്. മുസ്‌ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ നേരത്തെ കണ്ണൂരിൽ കൊല്ലപ്പെട്ടിരുന്നു. ഇതു പോലെ കൊല്ലുമെന്നായിരുന്നു മുദ്രാവാക്യം.
English Summary: DYFI March at Malappurama Moothedam