ബുറെവി മന്നാര്‍ ഉള്‍ക്കടലില്‍ നിലയുറപ്പിച്ചു; തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു; 20 മരണം

Mail This Article
ചെന്നൈ ∙ ബുറെവി ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി മന്നാര്‍ ഉള്‍ക്കടലില്‍ നിലയുറപ്പിച്ചതോടെ തമിഴ്നാട്ടില്‍ മഴ തുടരുന്നു. കാവേരി ഡെല്‍റ്റ, തെക്കന്‍ ജില്ലകളിലാണു ശക്തമായ മഴയുള്ളത്. വടക്കന്‍ തമിഴ്നാട്ടില്‍ ഇടവിട്ടാണു പെയ്യുന്നത്. മഴക്കെടുതികളില്‍ ഇതുവരെ 20 പേര്‍ മരിച്ചെന്നാണു അനൗദ്യോഗിക കണക്ക്.
എന്നാല്‍ 7 മരണങ്ങളാണു സര്‍ക്കാര്‍ കണക്കിലുള്ളത്. ഈ കുടുംബങ്ങള്‍ക്ക് 10 ലക്ഷംരൂപ സഹായധനം പ്രഖ്യാപിച്ചു. കൊസസ്തല നദിയില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് തിരുവള്ളൂര്‍ ജില്ലയില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി. ആന്ധ്രപ്രദേശിലെ കൃഷ്ണ നദിയില്‍നിന്നു കൂടുതല്‍ വെള്ളം തുറന്നു വിട്ടതോടെയാണു കൊസസ്തലയില്‍ ജലനിരപ്പുയരാന്‍ തുടങ്ങിയത്.
English Summary : Heavy rain in Tamil Nadu