60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്സിനേഷൻ തിങ്കളാഴ്ച മുതൽ
Mail This Article
ന്യൂഡൽഹി∙ 60 വയസ്സിനു മുകളിൽ പ്രായമുള്ള പൗരന്മാർക്ക് കോവിഡ് വാക്സിനേഷൻ തിങ്കളാഴ്ച മുതൽ. സർക്കാർ കേന്ദ്രങ്ങളിൽ വാക്സീൻ സൗജന്യമായിരിക്കും. സ്വകാര്യ ആശുപത്രികളിലും വാക്സീൻ ലഭിക്കും. 45 വയസ്സിനു മുകളിൽ പ്രായമുള്ള മറ്റു രോഗങ്ങൾ ഉള്ളവർക്കും വാക്സീൻ ലഭിക്കും. 10,000 സർക്കാർ കേന്ദ്രങ്ങളിലും 20,000 സ്വകാര്യ കേന്ദ്രങ്ങളിലുമായിരിക്കും വാക്സീൻ വിതരണം നടക്കുകയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സ്വകാര്യ ആശുപത്രികളിൽ വാക്സിനേഷന് പണം നൽകേണ്ടിവരും. തുക എത്രയെന്ന് കുറച്ചു ദിവസത്തിനുള്ളിൽ ആരോഗ്യ മന്ത്രാലയം തീരുമാനിക്കും. വാക്സീൻ നിർമാതാക്കളുമായും ആശുപത്രികളുമായും ചർച്ച നടത്തിയ ശേഷമാകും ഇക്കാര്യത്തിൽ തീരുമാനമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
English Summary: From March 1, people above 60 years of age and those above 45 years of age with comorbidities will be vaccinated: Prakash Javadekar