ഇന്ത്യയുടെ കോവാക്‌സീന്‍ സ്വന്തമാക്കി ബ്രസീല്‍; 20 ദശലക്ഷം ഡോസ് വാങ്ങാന്‍ കരാര്‍
Mail This Article
×
ബ്രസീലിയ∙ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സീന്‍ സ്വന്തമാക്കി ബ്രസീല്‍. വാക്‌സീന്റെ 20 ദശലക്ഷം ഡോസ് വാങ്ങാന്‍ ബ്രസീല്‍ ആരോഗ്യമന്ത്രാലയം നിര്‍മാതാക്കളായ ഭാരത് ബയോടെക്കുമായി രണ്ടു കോടി രൂപയുടെ കരാര്‍ ഒപ്പുവച്ചു. മാര്‍ച്ചിനും മേയ്ക്കുമിടയില്‍ വാക്‌സീന്‍ വിതരണം ചെയ്യാനാണ് കരാര്‍. എട്ട് ദശലക്ഷം ഡോസ് മാര്‍ച്ചില്‍ എത്തിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
അമേരിക്കയ്ക്കും ഇന്ത്യക്കും പിന്നില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധയുള്ള മൂന്നാമത്തെ രാജ്യമാണ് ബ്രസീല്‍. 10,390,461 കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്. 2,51,498 പേര്‍ മരിച്ചു.
English Summary: Brazil To Buy 20 Million COVID-19 Vaccines From India's Bharat Biotech
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.