വാക്‌സീന്‍ സ്വീകരിച്ച ശേഷം നഴ്സിനോട് മോദി പറഞ്ഞതെന്ത്? അപ്രതീക്ഷിതമെന്ന് റോസമ്മ
Mail This Article
ന്യൂഡല്‍ഹി∙ 'വാക്‌സീന്‍ എടുത്തു കഴിഞ്ഞു, എനിക്കു തോന്നിയതേയില്ല' - വാക്‌സീന്‍ കുത്തിവയ്പ് എടുത്തതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിതാണെന്ന് പുതുച്ചേരി സ്വദേശി നഴ്‌സ് പി. നിവേദ. കഴിഞ്ഞ മൂന്നു വര്‍ഷമായി ഡല്‍ഹി എയിംസില്‍ ജോലി ചെയ്യുന്ന നിവേദ, പ്രധാനമന്ത്രി വാക്‌സീന്‍ എടുക്കാന്‍ എത്തുന്ന വിവരം ഇന്നു രാവിലെയാണ് അറിഞ്ഞത്.
'വാക്‌സീന്‍ സെന്ററിലായിരുന്നു ഡ്യൂട്ടി. രാവിലെ വിളിച്ചു. അപ്പോഴാണ് പ്രധാനമന്ത്രി എത്തുന്ന വിവരം അറിഞ്ഞത്. അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞതു വലിയ കാര്യമായി'- നിവേദ പറഞ്ഞു. 28 ദിവസത്തിനു ശേഷം പ്രധാനമന്ത്രി രണ്ടാം ഡോസ് എടുക്കും. ഞങ്ങള്‍ ഏതു സംസ്ഥാനത്തുനിന്നാണെന്ന് അദ്ദേഹം ചോദിച്ചുവെന്നും നിവേദ പറഞ്ഞു.
പ്രധാനമന്ത്രിക്ക് വാക്‌സീന്‍ നല്‍കാനുള്ള ദൗത്യം അപ്രതീക്ഷിതമായിരുന്നുവെന്ന് തൊടുപുഴ സ്വദേശിനി റോസമ്മ അനില്‍ പറഞ്ഞു. 'നല്ല അനുഭവമായിരുന്നു. പ്രധാനമന്ത്രി വളരെ ശാന്തമായ അവസ്ഥയിലായിരുന്നു'-റോസമ്മ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുതുച്ചേരി സ്വദേശി നിവേദ വാക്‌സീന്‍ നല്‍കുമ്പോള്‍ ഒപ്പമുണ്ടായിരുന്നത് മലയാളി നഴ്‌സ് തൊടുപുഴ സ്വദേശി റോസമ്മ അനില്‍. പ്രധാനമന്ത്രി വാക്‌സീന്‍ എടുക്കുമ്പോള്‍ റോസമ്മ ഒപ്പം നില്‍ക്കുന്നതും അദ്ദേഹം ട്വീറ്റ് ചെയ്ത ചിത്രത്തിലുണ്ട്.
ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സീന്‍, പ്രധാനമന്ത്രിക്കു നല്‍കിയ നഴ്‌സ് പി. നിവേദ പുതുച്ചേരി സ്വദേശിയാണ്. തിങ്കളാഴ്ച രാവിലെയാണ് പ്രധാനമന്ത്രി ഡല്‍ഹി എയിംസില്‍ വാക്‌സീന്‍ സ്വീകരിച്ചത്. റോഡുകളില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കാതെയാണ് പ്രധാനമന്ത്രി രാവിലെ എയിംസില്‍ എത്തിയത്.
English Summary: Kerala Nurse in the team administered Covaxin to PM Modi