മരിച്ചെന്ന വ്യാജവാര്‍ത്ത വിശ്വസിച്ച് ഉദ്യോഗസ്ഥര്‍; ഇനി വോട്ടുചെയ്യാനില്ലെന്ന് എംജിഎസ്
Mail This Article
കോഴിക്കോട്∙ ഉദ്യോഗസ്ഥ അനാസ്ഥയില്‍ തപാല്‍ വോട്ട് നഷ്ടമായ ചരിത്രകാരന്‍ എം.ജി.എസ്. നാരായണന്‍, പോളിങ് ബൂത്തില്‍ പോയി വോട്ട് ചെയ്യുന്നില്ലെന്ന് തീരുമാനിച്ചു. ആരോഗ്യസ്ഥിതി മോശമാണ്. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വ്യാജവാര്‍ത്ത കണ്ടുവിശ്വസിച്ച ഉദ്യോഗസ്ഥര്‍, എംജിഎസ് മരിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്തതാണ് വോട്ടുനഷ്ടപ്പെടാന്‍ ഇടയാക്കിയത്.
തപാല്‍ വോട്ടിന് എം.ജി.എസ്. നാരായണന്‍ വീട്ടില്‍ കാത്തിരുന്നു. തൊട്ടടുത്തുള്ളവര്‍ പലരും വോട്ടുചെയ്തപ്പോള്‍ എം.ജി.എസ്സിന്റെ വീട്ടില്‍ ഉദ്യോഗസ്ഥര്‍ എത്തിയില്ല. അദ്ദേഹം ജീവിച്ചിരിപ്പില്ലെന്ന് ബൂത്ത് ലെവല്‍ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കിയതാണ് കാരണം.
90 വയസുണ്ട്, ഇക്കാലത്തിനിടെ ഒരിക്കല്‍ പോലും വോട്ട് ചെയ്യാതിരുന്നിട്ടില്ല. ഇത്തവണ ഇനി ബൂത്തില്‍പോയി വോട്ടുചെയ്യാന്‍ ആരോഗ്യം അനുവദിക്കുന്നില്ല എന്നതാണ് വിഷമം. ഉദ്യോഗസ്ഥരുടെ പിഴവില്‍ നടപടി ഉണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ എസ് സാംബശിവ റാവു വിശദീകരിക്കുന്നു. വോട്ടവകാശം നഷ്ടപ്പെടില്ലെന്നും എംജിഎസിന് ബൂത്തിലെത്തി വോട്ടുചെയ്യാന്‍ എല്ലാ സൗകര്യവും ഒരുക്കുമെന്നും കലക്ടര്‍ ഉറപ്പുനല്‍കുന്നു.
English Summary : MGS Narayanan not to vote this time