മുംബൈ ബാര്‍ജ് അപകടം: രണ്ട് മലയാളികള്‍ കൂടി മരിച്ചു

Mail This Article
പാലക്കാട്∙ മുംബൈ ബാര്‍ജ് അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം ഏഴായി. പാലക്കാട് തോലന്നൂർ സ്വദേശി സുരേഷ് കൃഷ്ണൻ, കണ്ണൂർ ചെമ്പേരി സ്വദേശി സനീഷ് ജോസഫ് എന്നിവരുടെ മൃതദേഹം തിരിച്ചറിഞ്ഞു. ബാർജിലെ കരാർ കമ്പനിയിലെ പ്രൊജക്ട് മാനേജറായിരുന്നു സുരേഷ് കൃഷ്ണൻ.
ഇനിയും രണ്ട് മലയാളികളെ കൂടി കണ്ടെത്താനുണ്ടെന്നാണ് വിവരം. നാവികസേന തിരച്ചിൽ തുടരുകയാണ്. അപകടത്തിൽ ആകെ മരിച്ചവരുടെ എണ്ണം 66 ആയി. അതേസമയം, ചുഴലിക്കാറ്റിൽപ്പെട്ട് മുങ്ങിയ ബാർജ് കടലിന്റെ അടിത്തട്ടിൽ നാവികസേന കണ്ടെത്തി. കഴിഞ്ഞ തിങ്കളാഴ്ചയാണ് ടൗട്ടെ ചുഴലിക്കാറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ട ബാർജ് ഓയിൽ റിഗിൽ ഇടിച്ചു മുങ്ങിയത്.
English Summary: Two more Keralaite died in mumbai barge accident