ADVERTISEMENT

ന്യൂഡൽഹി∙ യുഎസ് വാക്സീനായ കോവവാക്സിന്റെ പരീക്ഷണം ഇന്ത്യയിലെ കുട്ടികളിൽ നടത്താനുള്ള സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അപേക്ഷ കേന്ദ്രം തള്ളി. വാർത്താ ഏജൻസിയായ എഎൻഐയാണ് കേന്ദ്ര പാനൽ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ പ്രായപൂർത്തിയായവരിൽ ആദ്യം കോവവാക്സ് പരീക്ഷണം പൂർത്തിയാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

രണ്ടിനും 17നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിനുള്ള അനുമതിയാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് തേടിയിരുന്നത്. യുഎസ് കമ്പനിയായ നോവവാക്സിന്റെ ഇന്ത്യയിൽ ഇറക്കാനിരിക്കുന്ന കോവിഡ് വാക്സീനാണ് കോവവാക്സ്. സെപ്റ്റംബറോടെ വാക്സീൻ ഇന്ത്യയിൽ ഉത്പാദിപ്പിക്കാനാകുമെന്നാണ് സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിലയിരുത്തൽ.

ഇതിനു മുന്നോടിയായി കുട്ടികളിലെ പരീക്ഷണത്തിന് ‍ഡ്രഗ്സ് കൺട്രോളർ ജനറല്‍ ഓഫ് ഇന്ത്യയോട് (ഡിസിജിഐ) സീറം അനുമതി തേടിയിരുന്നു. 10 ഇടങ്ങളിലായി 920 കുട്ടികളിൽ പരീക്ഷണം നടത്താനാണ് അനുമതി തേടിയത്. 12–17 പ്രായക്കാർ, 2–11 പ്രായക്കാർ എന്നിങ്ങനെ രണ്ടു വിഭാഗമായി തിരിച്ച് 460 കുട്ടികളിൽ പരീക്ഷണം നടത്താനായിരുന്നു അനുമതി തേടിയത്.

English Summary: Don't Let Serum Institute Conduct Phase 2-3 Trials of Covavax on Children, Says Govt's Expert Panel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com