കൊണ്ടോട്ടിയിൽ 21കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് 15കാരൻ; കുറ്റം സമ്മതിച്ചു: പൊലീസ്

Mail This Article
മലപ്പുറം ∙ കൊണ്ടോട്ടിയില്‍ 21കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി കസ്റ്റഡിയിൽ. യുവതിയുടെ അതേനാട്ടുകാരനായ 15കാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ ഉപദ്രവിച്ചതു താനാണെന്ന് കുട്ടി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയെ ജുവനൈൽ ജസ്റ്റിസ് ഹോമിൽ ഹാജരാക്കും.
വെളുത്ത് തടിച്ച്, മീശയും താടിയും ഇല്ലാത്ത ആളാണ് പ്രതിയെന്നും കണ്ടാൽ തിരിച്ചറിയാനാകുമെന്നും യുവതി നേരത്തേ വ്യക്തമാക്കിയിരുന്നു. യുവതി പഠന ആവശ്യത്തിനായി പോകുമ്പോൾ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പീഡനശ്രമം ചെറുത്തപ്പോള്‍ പ്രതി കല്ലുകൊണ്ട് ഇടിച്ചു പരുക്കേൽപ്പിച്ചു.
ഇയാളുടെ പിടിയിൽനിന്നു കുതറിയോടി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. യുവതി ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു. ബലാത്സംഗത്തിനും വധശ്രമത്തിനുമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം സംഭവമറിഞ്ഞു നാട്ടുകാരും പൊലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു.
English Summary: Kondotty Rape Attempt Case: Accused Under Custody