ADVERTISEMENT

കോട്ടയം ∙ ഉരുൾപൊട്ടൽ കനത്ത നാശം വിതച്ച കൂട്ടിക്കൽ ഉൾപ്പെടെയുള്ള മേഖലയിൽ ദുരിതം തുടരുന്നു. മഴ ശക്തി പ്രാപിക്കുന്നതോടെ ഒന്നിനുപുറകെ ഒന്നായി ഉരുൾപൊട്ടലുകളും വ്യാപകമായതോടെ ക്യാംപുകളിൽ തുടരേണ്ട സ്ഥിതിയാണ് നാട്ടുകാർക്ക്. റോഡുകളും പാലങ്ങളും തകർന്നതോടെ ഒറ്റപ്പെട്ട് കഴിയുകയാണ് മിക്ക കുടുംബങ്ങളും. ഉരുൾപൊട്ടലിനെ തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിക്കൽ സന്ദർശനം റദ്ദാക്കി.

kottayam-koottickal-landslide-8

ക്യാംപുകളിൽനിന്നു വീടുകളിലേക്ക് മടങ്ങിയതിനു പിന്നാലെ മഴ വീണ്ടും കനത്തതാണു പലർക്കും വെല്ലുവിളിയായത്. തുടർച്ചയായെത്തിയ ഉരുളുകൾ നിറഞ്ഞ് പുല്ലകയാർ കുത്തിയൊഴുകി. താൽക്കാലികമായി കെട്ടിയ പാലങ്ങളും റോഡുകളും തകർന്നതോടെ മ്ലാക്കരയിൽ പത്തിലേറെ കുടുംബങ്ങൾ ഒറ്റപ്പെട്ടു.

ദുരന്തനിവാരണ സേനയും നാട്ടുകാരും എത്തിയാണ് ഇവരെ രക്ഷിച്ചത്. ഒരു മാസത്തിനിടെ പ്രദേശത്ത് പൊട്ടിയത് നൂറിനടുത്ത് ഉരുളുകളാണ്. പ്രദേശത്ത് ഇനി താമസം അസാധ്യമെന്ന് നാട്ടുകാർ പറയുന്നു.  റോഡ്, വൈദ്യുതി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും പലസ്ഥലങ്ങളിലും ഇല്ല. ക്യാംപുകൾ അടച്ചാൽ ഇനിയെങ്ങോട്ടു പോകും, എന്തു ചെയ്യും തുടങ്ങിയ ചോദ്യങ്ങൾക്കും ഉത്തരമില്ല.

English Summary : More landslides in Koottickal, People in crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com