ADVERTISEMENT

പാലക്കാട് ∙ ജനം ടിവി മാനേജിങ് ഡയറക്ടർ ജി.കെ.പിള്ള (71) അന്തരിച്ചു. പാലക്കാട് നഗർ സംഘചാലക്, സേവഭാരതി ജില്ല അധ്യക്ഷൻ എന്നീ ചുമതലകളും വഹിച്ചിരുന്നു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. സംസ്കാരം ബുധൻ രാവിലെ 10ന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ.

gk-pillai-3
ജി.കെ.പിള്ള

1973ൽ ബിറ്റ്‌സ് പിലാനിയിൽനിന്ന് ബിരുദം നേടിയ ജി.കെ.പിള്ള, മാനുഫാക്‌ച്ചറിങ് മേഖലയിൽ 47 വർഷത്തിലേറെ പ്രഫഷനൽ അനുഭവസമ്പത്തുള്ളയാളാണ്. 8 വർഷം വാൽചന്ദ്‌നഗർ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറും സിഇഒയും ആയിരുന്നു. 2020 മാർച്ചിൽ വിരമിച്ചു. ശേഷം ഡയറക്ടറും ഉപദേശകനുമായി സേവനമനുഷ്ഠിച്ചു. 

gk-pillai-2
ജി.കെ.പിള്ള

ഹെവി എൻജിനീയറിങ് കോർപറേഷൻ ലിമിറ്റഡ് റാഞ്ചി, എച്ച്എംടി മെഷീൻ ടൂൾസ് ലിമിറ്റഡ് ബെംഗളൂരു എന്നിവയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുഎസ് സംയുക്ത സംരംഭമായ ഫിഷർ സാൻമാർ ലിമിറ്റഡിന്റെ ചെന്നൈയിലെ ചീഫ് എക്‌സിക്യൂട്ടീവായി. ദേശീയ രാജ്യാന്തര ഫോറങ്ങളിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള അദ്ദേഹം, ദേശീയ ഹോക്കി താരവുമായിരുന്നു.

gk-pillai-abdul-kalam-1
ജി.കെ.പിള്ള മുൻ രാഷ്ട്രപതി അബ്ദുൾ കലാമിനൊപ്പം.

English Summary: Janam TV Managing Director GK Pillai passed away

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com