ചിന്തന്‍ ശിബിരത്തില്‍ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കാത്തത് അന്വേഷിക്കും: വി.ഡി.സതീശൻ

Mail This Article
കോഴിക്കോട്∙ ചിന്തന്‍ ശിബിരത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനും വി.എം.സുധീരനും അടക്കം മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കാത്തത് അന്വേഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വിമര്‍ശനം എല്ലായിടത്തും ഉണ്ടാകുമെന്നും സതീശന്‍ പറഞ്ഞു. 201 ആളുകളിൽ 19 പേരാണ് പങ്കെടുക്കാതിരുന്നത്. അതിൽ 16 പേർക്ക് വരാൻ കഴിയാത്ത സാഹചര്യമാണെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുല്ലപ്പള്ളി രാമചന്ദ്രനും വി.എം.സുധീരനും ചിന്തൻ ശിബിരത്തിൽ പങ്കെടുത്താതിന്റെ കാരണം കെപിസിസി അധ്യക്ഷൻ കെ.സുധാകരനുമായുള്ള അഭിപ്രായവ്യത്യാസമാണെന്ന് സൂചനയുണ്ട്.
Content Highlights: Chintan Shivir, V.D Satheesan