ADVERTISEMENT

തിരുവനന്തപുരം∙ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം കാർബൺ ന്യൂട്രൽ പദ്ധതിയുടെ ഭാഗമായി വൈദ്യുത വാഹനങ്ങളിലേക്കു മാറുന്നു. വിമാനത്താവളത്തിനുള്ളിലെ സേവനത്തിനായി നാലു വൈദ്യുതി കാറുകൾ എത്തി.

എയർപോർട്ട് കാർബൺ അക്രഡിറ്റേഷൻ (എസിഎ) 4+ ലെവൽ നേടാനും ദീർഘകാലാടിസ്ഥാനത്തിൽ നെറ്റ് സീറോ പദവി നേടാനുമുള്ള നയത്തിന്റെ ഭാഗമാണ് ഇ - കാറുകൾ. എൻജിനീയറിങ് ആൻഡ് മെയിന്റനൻസ്, ലാൻഡ്‌സൈഡ് ഓപറേഷൻസ് വിഭാഗങ്ങളാണ് വാഹനങ്ങൾ ഉപയോഗിക്കുക.

2025 മാർച്ചോടെ എല്ലാ വാഹനങ്ങളും ഇലക്ട്രിക് ആയി മാറ്റാനാണ് ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിലെ പാർക്കിങ് കേന്ദ്രങ്ങളിൽ ഇവി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള പദ്ധതിയും പുരോഗമിക്കുകയാണ്.

English Summary: Thiruvananthapuram Airport Authority buys electric cars for internal services

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com