ADVERTISEMENT

കോഴിക്കോട് ∙ വടകരയില്‍ ഒരേ റജിസ്ട്രേഷന്‍ നമ്പറില്‍ 2 ബുള്ളറ്റുകള്‍ കണ്ടെത്തിയതില്‍ അന്വേഷണം പൊലീസിന് കൈമാറും. വടകര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബുള്ളറ്റിന്റെ നമ്പര്‍ വ്യാജമെന്ന് മോട്ടര്‍ വാഹന വകുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിശദമായ അന്വേഷണത്തിന് കേസ് പൊലീസിന് കൈമാറുന്നത്. വ്യാജരേഖ ചമച്ച് വാഹനങ്ങള്‍ വില്‍പന നടത്തുന്ന വന്‍സംഘം ഇതിനുപിന്നില്‍ ഉണ്ടോയെന്നും സംശയിക്കുന്നു.

വടകര ആര്‍ടി ഓഫിസ് പരിധിയിലാണ് ഒരേ നമ്പറിലുള്ള 2 ബുള്ളറ്റുകള്‍ മോട്ടര്‍ വാഹന വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഒരെണ്ണം വടകര മേമുണ്ട സ്വദേശിയുടെ പേരിലും രണ്ടാമത്തേത് പാനൂര്‍ സ്വദേശിയുടെ പേരിലുമായിരുന്നു. വാഹനങ്ങളുടെ ചേസിസ് നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വടകര സ്വദേശിയുടെ പേരിലുള്ള ബുള്ളറ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്. എന്നാല്‍ ഇക്കാര്യം ഉടമയ്ക്ക് അറിയില്ല. 

വാഹന ഉടമയെ കബളിപ്പിച്ചതാണെന്ന് മനസ്സിലായി. വാഹനം ഇതിനോടകംതന്നെ പലതവണ കൈമാറ്റം ചെയ്യപ്പെട്ടതാണ്. വ്യാജരേഖ ചമച്ച് വാഹനങ്ങള്‍ വില്‍ക്കുന്ന സംഘമാണോ ഇതിന് പിന്നിലെന്നും സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് കേസ് പൊലീസിന് കൈമാറാൻ തീരുമാനിച്ചത്. പൊലീസ് കേസ് ഏറ്റെടുത്ത ശേഷമായിരിക്കും ബുള്ളറ്റ് വില്‍പന നടത്തിയവരെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുക.

English Summary: Same registration number for bullets

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com