ADVERTISEMENT

കാസർകോട് ∙ മൂന്നര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ. കാസർകോട് സ്വദേശി ഷാജിയെയാണ് ജില്ലാ അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. പ്രതിയായ ഷാജി 2019 ജനുവരി 14ന് പെൺകുഞ്ഞിനെ വീട്ടിൽ കയറി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

വീട്ടിൽ കുട്ടികൾ മാത്രമുള്ളപ്പോഴായിരുന്നു അതിക്രമം. പീഡന വിവരം പുറത്തറിഞ്ഞതോടെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് അന്നത്തെ ചന്തേര സിഐ ആയിരുന്ന വിപിൻ ചന്ദ്രന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

സംഭവം നടന്ന് 4 വർഷത്തിന് ശേഷമാണ് കേസിൽ വിധിയുണ്ടായത്. പിഴയടച്ചില്ലെങ്കിൽ പ്രതി 2 വർഷം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണയ ഹാജരായി.

English Summary: 40 years imprisonment in POCSO Case

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com