കേജ്രിവാള് അനുഭവിക്കുന്നത് കര്‍മഫലം: പ്രണബ് മുഖര്‍ജിയുടെ മകള്‍ ഷര്‍മിഷ്ഠ
![പ്രണബ് മുഖർജി,ശർമിഷ്ഠ മുഖർജി പ്രണബ് മുഖർജി,ശർമിഷ്ഠ മുഖർജി](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2023/12/6/pranab-mukharjee-sarmistha.jpg?w=1120&h=583)
Mail This Article
ന്യൂഡല്‍ഹി∙ അരവിന്ദ് കേജ്രിവാള് അനുഭവിക്കുന്നതു കര്‍മഫലമാണെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി. ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് ഷീലാ ദീക്ഷിത്തിനെതിരെ മുന്‍പ് അടിസ്ഥാനരഹിതമായ, നിരുത്തരവാദപരമായ ആരോപണങ്ങള്‍ ഉന്നയിച്ചവരാണ് അരവിന്ദ് കേജ്രിവാളും അണ്ണാ ഹസാരെ ഗ്രൂപ്പുമെന്നും ശര്‍മിഷ്ഠ കുറ്റപ്പെടുത്തി. ഷീലാ ദീക്ഷിത്തിനെതിരെ നിരവധി തെളിവുകളുണ്ടെന്നു പറഞ്ഞവര്‍ക്ക് പൊതുമധ്യത്തില്‍ ഒരു തെളിവു പോലും ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും അവര്‍ പറഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ ഇപ്പോള്‍ അവരുടെ പ്രവൃത്തികളുടെ പ്രത്യാഘാതങ്ങള്‍ അനുവഭിക്കുകയാണ്. - ശര്‍മിഷ്ഠ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.