കോഴിക്കോട്ട് നാടകം കഴിയുന്നതിനു മുൻപ് കർട്ടൻ താഴ്ന്നു; ഏറ്റുമുട്ടി വിദ്യാർഥികൾ, ലാത്തിച്ചാർജ്

Mail This Article
×
കോഴിക്കോട് ∙ ബി സോൺ നടക്കുന്ന നാദാപുരം പുളിയാവ് നാഷനൽ കോളജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. ഇന്നലെ രാത്രി 11.45 മുതലാണു പ്രശ്നം തുടങ്ങിയത്. വേദി മൂന്നിൽ നാടകം കഴിയുന്നതിനു മുൻപ് കർട്ടൻ താഴ്ന്നതിനെച്ചൊല്ലിയാണു വിദ്യാർഥികൾ ഏറ്റുമുട്ടിയതെന്നു പൊലീസ് പറഞ്ഞു. സംഘർഷം പുലർച്ചെ ഒന്നര വരെ തുടർന്നു.
കൂടുതൽ പൊലീസ് എത്തി ലാത്തിച്ചാർജ് നടത്തിയാണു വിദ്യാർഥികളെ പിരിച്ചുവിട്ടത്. കോളജ് ക്യാംപസിൽനിന്ന് രണ്ടു മണിയോടെ എല്ലാവരെയും പുറത്താക്കി. നൂറിലേറെ പൊലീസാണു കോളജ് ഗേറ്റ് അടച്ച് കാവൽ നിൽക്കുന്നത്.
English Summary:
Kozhikode student clash: Llathi charge was used to disperse students after a clash at National College, Puliyavu
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.