രുചിയിൽ പുലിയാണീ പുളിയൻ ആവോലി മസാല

Mail This Article
×
വായിലേക്കിടുമ്പോൾ നല്ല ക്രിസ്പ് ആയിട്ടുള്ള മീൻ വിഭവങ്ങൾ ഇഷ്‌മുള്ളവർക്ക് പരീക്ഷിക്കാൻ പറ്റിയ ഉഗ്രനൊരു രുചികൂട്ടാണ് പുളിയൻ ആവോലി മസാല. വാളൻ പുളി, റവ തുടങ്ങിയവയൊക്കെ തരുന്ന വേറിട്ട രുചിയും മണവും എല്ലാവർക്കും ഇഷ്ടപ്പെടും.
ചേരുവകൾ
- വെളുത്തുള്ളി - 6 അല്ലി
- ഇഞ്ചി - ചെറിയ പീസ്
- വാളൻപുളി - ചെറിയ പീസ്
- തേങ്ങ ചിരകിയത് - 2 ടേബിൾസ്പൂൺ
- കടുക് - 1/4 ടീസ്പൂൺ
- ജീരകം - 1/4 ടീസ്പൂൺ
- ചെറിയ സവാള പൊടിയായി അരിഞ്ഞത് - 1
- കറിവേപ്പില
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- മുളകുപൊടി - 1/2 – 1 ടീസ്പൂൺ
- കുരുമുളക് പൊടി - 1/4 ടീസ്പൂൺ
- ഉപ്പ്
- വെള്ളം
- റവ
- എണ്ണ
തയാറാക്കുന്ന വിധം
- ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് ഇഞ്ചി, വെളുത്തുള്ളി, തേങ്ങ, 1/2 ടേബിൾസ്പൂൺ വെള്ളത്തിൽ കുതിർത്ത പുളി കൂടി ചേർത്ത് നന്നായി അരച്ചെടുക്കണം.
- വെള്ളം ആവശ്യമെങ്കിൽ ചേർത്ത് കൊടുക്കാം.
- അതിന് ശേഷം ഒരു ഫ്രൈയിങ് പാനിൽ വച്ച് 2 ടീസ്പൂൺ എണ്ണ ഒഴിച്ച് കടുക്, ജീരകം ചേർത്ത് കൊടുക്കാം.
- അതിലേക്ക് പൊടിയായി അരിഞ്ഞ സവാള, കറിവേപ്പില കൂടി ചേർത്ത് നന്നായി വഴറ്റണം. സവാള ബ്രൗൺ കളർ ആകുമ്പോൾ തീ കുറച്ച് മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് പച്ച മണം മാറുന്നത് വരെ വഴറ്റണം.
- അതിന് ശേഷം ഉപ്പും കുരുമുളകുപൊടിയും ചേർത്ത് കൊടുക്കണം. വീണ്ടും നന്നായി ഇളക്കിയ ശേഷം 2 ടേബിൾസ്പൂൺ വെള്ളം ചേർത്ത് കൊടുക്കണം.
- വെള്ളം വറ്റി എണ്ണ തെളിയുമ്പോൾ തീ ഓഫ് ചെയ്ത് മസാല തണുക്കാൻ വയ്ക്കണം.
- മസാല തണുത്ത ശേഷം കഴുകി വൃത്തിയാക്കിയ മീനിൽ പുരട്ടണം, എന്നിട്ട് മസാലയുടെ മുകളിൽ അൽപം റവ വിതറി കൊടുക്കണം.
- എന്നിട്ട് ഒരു 5 മിനിറ്റ് വച്ച ശേഷം എണ്ണയിൽ വറുത്തെടുക്കാം.
English Summary : Avoli Fish Masala, Lunch Special Recipe.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.