പഞ്ചാബി മുട്ടക്കറി, വ്യത്യസ്ത രുചിയിൽ തയാറാക്കാം
Mail This Article
സാധാരണ തയാറാക്കുന്ന നാടൻ മുട്ടക്കറിയിൽ നിന്നും വ്യത്യസ്തമായ രുചിയിൽ പഞ്ചാബി മുട്ടക്കറി തയാറാക്കാം. ചപ്പാത്തി, പൂരി, പൊറോട്ട ഇവയുടെയൊക്കെ കൂടെ നല്ല കോമ്പിനേഷനാണ്.
ചേരുവകൾ
- മുട്ട - 5
- സവാള - 3
- തക്കാളി - 2 വലുത്
- ഇഞ്ചി അരിഞ്ഞത് - ഒരു ടേബിൾ സ്പൂൺ
- വെളുത്തുള്ളി അരിഞ്ഞത് - ഒരു ടേബിൾ സ്പൂൺ
- പച്ചമുളക് ചെറുതായി അരിഞ്ഞത് - 2
- പച്ചമുളക് നീളത്തിൽ കീറിയത് - 3
- മല്ലിയില - കാൽ കപ്പ്
- കസ്തൂരി മേത്തി - ഒരു ടേബിൾ സ്പൂൺ
- നെയ്യ് - 1 + 2 ടേബിൾ സ്പൂൺ
- റിഫൈൻഡ് ഓയിൽ - ഒരു ടേബിൾ സ്പൂൺ
- ജീരകം - അര ടീസ്പൂൺ
- കറുവപ്പട്ട - ഒരു ചെറിയ കഷ്ണം
- ഏലയ്ക്ക -3
- കറുത്ത ഏലയ്ക്ക - 1
- വഴനയില - 1
- മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
- കാശ്മീരി മുളകുപൊടി - ഒന്നര ടീസ്പൂൺ
- മല്ലിപ്പൊടി - ഒരു ടീസ്പൂൺ
- ജീരകപ്പൊടി - അര ടീസ്പൂൺ
- ഗരം മസാല - അര ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
മുട്ട പുഴുങ്ങി വയ്ക്കുക.
ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി ഒരു നുള്ള് മഞ്ഞൾപ്പൊടിയും കാൽ ടീസ്പൂൺ മുളകുപൊടിയും അല്പം ഉപ്പും ചേർത്തു വഴറ്റുക.
പച്ചമണം മാറുമ്പോൾ പുഴുങ്ങിയ മുട്ട ഇട്ട് മൊരിച്ചെടുക്കുക.
മുട്ട മാറ്റിയതിനുശേഷം വീണ്ടും രണ്ട് ടേബിൾസ്പൂൺ നെയ്യ്, രണ്ട് ടേബിൾ സ്പൂൺ ഓയിൽ എന്നിവ ചേർക്കുക.
ഇതിലേക്ക് ജീരകം, കറുവപ്പട്ട, ഏലയ്ക്ക, കറുത്ത ഏലയ്ക്ക, വഴനയില എന്നിവ ചേർത്തു വഴറ്റുക. മസാല മൂക്കുമ്പോൾ ചെറുതായി അരിഞ്ഞ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്തു വഴറ്റുക.
സവാള ബ്രൗൺ നിറമായി എണ്ണ തെളിയുമ്പോൾ മസാലപ്പൊടികൾ ചേർക്കുക.
പച്ചമണം മാറുമ്പോൾ ചെറുതായി അരിഞ്ഞ തക്കാളി ചേർത്തു വഴറ്റുക.
തക്കാളി വെന്തുടയുമ്പോൾ ആവശ്യത്തിന് തിളച്ച വെള്ളവും ഉപ്പും ചേർക്കുക. അടച്ചുവച്ച് ചെറിയ തീയിൽ 30 മിനിറ്റ് വേവിക്കുക.
പുഴുങ്ങിയ മുട്ടയും കസൂരി മേത്തിയും ചേർത്തു തിളപ്പിക്കുക.
തീ ഓഫ് ചെയ്ത ശേഷം മല്ലിയില വിതറുക.
രുചികരമായ പഞ്ചാബി മുട്ടക്കറി തയാർ.
English Summary : Tasty Egg Curry with dhaba flavors.