ADVERTISEMENT

ചപ്പാത്തിയ്ക്കൊപ്പം കഴിക്കാൻ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പനീർ ബുർജി.

 

ചേരുവകൾ

  • പനീർ - 200ഗ്രാം
  • സവാള - 1
  • തക്കാളി - 2
  • പച്ചമുളക് - 1
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
  • കാശ്‌മീരി മുളകുപൊടി - 1 ടേബിൾ സ്പൂൺ
  • മല്ലിപ്പൊടി - 1 ടേബിൾ സ്പൂൺ
  • ഗരം മസാല - 1 ടീസ്പൂൺ
  • കസൂരിമേത്തി - 1 ടേബിൾ സ്പൂൺ
  • കടലമാവ്‌ - 1 ടേബിൾ സ്പൂൺ
  • ഉപ്പ്
  • എണ്ണ

തയാറാക്കുന്ന വിധം

  • ഒരു ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ചു ചൂടായാൽ സവാള, പച്ചമുളക് എന്നിവ ചേർത്തു വഴന്നു വരുമ്പോൾ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. നന്നായി വഴന്നു വരുമ്പോൾ തക്കാളി ചേർത്തു വഴറ്റി പൊടികൾ ചേർത്തു നന്നായി യോജിപ്പിച്ച് എടുക്കാം.  ഇതേ ഫ്രൈയിങ് പാനിൽ ഒരു വശത്ത് എണ്ണ ഒഴിച്ചു കടലമാവു ചൂടാക്കിയതിനു ശേഷം എല്ലാം കൂടി യോജിപ്പിച്ച് ഒരു ഗ്ലാസ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത്  എണ്ണ തെളിയുന്നതു വരെ  അടച്ചു വയ്ക്കുക. 
  • അതിനു ശേഷം കസൂരി മേത്തി ചേർക്കുക. 
  • പനീർ ചേർത്ത് ഇളക്കി അവസാനം മല്ലിയില ഇട്ടു വാങ്ങാം.
  • പനീർ ബുർജി തയ്യാർ.

Content Summary : Paneer burji simple recipe by Mamatha.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com