മാതൃകയായി മാസഗോൺ; കോടികൾ വരുമാനം, നിക്ഷേപകർക്ക് വൻ നേട്ടം; കൊച്ചിക്ക് കിട്ടുമോ കേന്ദ്രത്തിന്റെ ‘രത്നഹാരം’?
Mail This Article
ഇന്ത്യയിൽ കേന്ദ്ര പൊതുമേഖലയിലെ രണ്ട് മുൻനിര കപ്പൽ നിർമാണ, അറ്റകുറ്റപ്പണിശാലകളാണ് മുംബൈ ആസ്ഥാനമായ മാസഗോൺ ഡോക്ക് ഷിപ്പ്ബിൽഡേഴ്സും കൊച്ചി ആസ്ഥാനമായ കൊച്ചിൻ ഷിപ്പ്‍യാർഡും. മാസഗോൺ ഡോക്കിന് കഴിഞ്ഞദിവസം കേന്ദ്രസർക്കാരിന് കീഴിലെ ഡിപ്പാർട്ട്മെന്‍റ് ഓഫ് പബ്ലിക് എന്‍റർപ്രൈസസിൽ നിന്ന് 'നവരത്ന' പദവി ലഭിച്ചു. ഇന്ത്യയിൽ ഈ പദവി ലഭിക്കുന്ന പതിനെട്ടാമത്തെ പൊതുമേഖലാ സ്ഥാപനമാണ് മാസഗോൺ ഡോക്ക്. എൻജിനീയേഴ്സ് ഇന്ത്യ, കോൺകോർ, എൻഎംഡിസി, റെയിൽ വികാസ് നിഗം, ഐആർഇഡിഎ, ഭാരത് ഇലക്ട്രോണിക്സ്, ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് തുടങ്ങിയവ നിലവിൽ നവരത്ന ക്ലബ്ബിലുണ്ട്. പൊതുമേഖലാ കമ്പനികളുടെ പ്രവർത്തന മികവിനുള്ള അംഗീകാരമായി കേന്ദ്രസർക്കാർ നൽകുന്നതാണ് മിനിരത്ന, നവരത്ന, മഹാരത്ന പദവികൾ. മിനിരത്ന കമ്പനികളെയാണ് പിന്നീട് പ്രകടനം വിലയിരുത്തി നവരത്ന കമ്പനികളും തുടർന്ന് മഹാരത്ന കമ്പനികളുമാക്കുന്നത്. നവരത്ന പദവി ലഭിക്കുന്ന കമ്പനികൾക്ക് കേന്ദ്രസർക്കാരിന്‍റെ