വ്യാപാരയുദ്ധം തിരിച്ചടിക്കും; അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്കെന്നും സംശയം; കുറയുമോ ട്രംപിന്റെ ശൗര്യം?

Mail This Article
നീണ്ടുപോകുന്ന അനിശ്‌ചിതത്വം. അതേസമയം, പ്രതീക്ഷ നൽകുന്ന കണക്കുകളും നിരീക്ഷണങ്ങളും. വിരുദ്ധ സാഹചര്യങ്ങൾ തീർത്തിരിക്കുന്ന വിഷമസന്ധിയിൽ വഴിയറിയാനാകാതെ പരിമിതമായ നിലവാരത്തിലെ കയറ്റിറക്കങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് ഓഹരി വിപണി. അനിശ്‌ചിതത്വത്തിനു കാരണം ഒന്നേയൊന്നു മാത്രം: അമേരിക്ക. പ്രതീക്ഷയ്‌ക്കുള്ള കാരണങ്ങൾ ഏറെയുണ്ട്: ഭക്ഷ്യോൽപന്നങ്ങൾ ഉൾപ്പെടെയുള്ളവയുടെ ചില്ലറ വിലക്കയറ്റത്തെ അടിസ്‌ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കിലെ തുടരുന്ന ഇടിവ്, വ്യവസായോൽപാദന സൂചികയിലെ വർധന, വായ്‌പ നിരക്കുകൾ വീണ്ടും കുറയ്‌ക്കാനാകുന്ന സാഹചര്യം, ഡോളർ – രൂപ വിനിമയ നിരക്കിൽ ഏറെക്കുറെ കൈവന്നിരിക്കുന്ന സ്‌ഥിരത, ക്രൂഡ് ഓയിലിന്റെ രാജ്യാന്തര വിലയിലെ കുറവ്, ഇന്ത്യൻ വിപണിയുടെ സാധ്യതകൾ സംബന്ധിച്ച് ആഗോള തലത്തിൽ സാന്നിധ്യമുള്ള ധനസേവനദാതാക്കളിൽനിന്നുള്ള നിരീക്ഷണങ്ങൾ എന്നിങ്ങനെ.