നവ്യ നായരുടെ കിടിലൻ സുംബാ ഡാൻസ്; കയ്യടിച്ച് ആരാധകർ

Mail This Article
മലയാള കുടുംബപ്രേക്ഷകരുടെ പ്രിയ നായികയാണു നവ്യ നായർ. സിനിമയിൽ നിന്ന് ഇടവേളയെടുത്തെങ്കിലും പ്രേക്ഷകരുടെ സ്നേഹത്തിനു കുറവൊന്നും വന്നിട്ടില്ല. മിനിസ്ക്രീന്‍ പരിപാടികളിലൂടെയും സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളിലൂടെയും നിറസാന്നിധ്യമാണ് നവ്യ.
ഇപ്പോഴിതാ നവ്യയുടെ ഒരു സുംബാ ഡാൻസ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ഇൻസ്റ്റാഗ്രാമിലൂടെയാണു താരം വിഡിയോ പങ്കുവച്ചത്. ഫിറ്റ്നസ് നിലനിർത്താനുള്ള നവ്യയുടെ ശ്രമങ്ങളെ നന്നായി അറിയുന്നവർക്ക് ഈ സുംബാ ഡാൻസ് വലിയ അദ്ഭുതമൊന്നുമല്ല. നവ്യയെ അഭിനന്ദിച്ചു നിരവധി കമന്റുകളാണു ലഭിക്കുന്നത്.
മോഡേൺ ലുക്കിലുള്ള ചിത്രങ്ങളും നവ്യ അടുത്തിടെ പങ്കുവച്ചിരുന്നു. വൻവരവേൽപ്പാണ് ഈ ചിത്രങ്ങള്‍ക്കു ലഭിച്ചത്.
10 ഇയർ ചലഞ്ചിന്റെ ഭാഗമായി താരം പങ്കുവച്ച ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. വർഷങ്ങൾ പിന്നിട്ടിട്ടും നവ്യയ്ക്കു മാറ്റമൊന്നുമില്ലെന്നും ഇനിയും സൂപ്പർതാരങ്ങളുെട നായികയായി അഭിനയിക്കാമെന്നും ആരാധകർ പറയുന്നു.