‘ബ്രൈഡ്സ് ഓഫ് ഡ്രാക്കുള’; ഭീതിയുടെ സൗന്ദര്യം; ഫോട്ടോഷൂട്ട്

Mail This Article
ബ്രാം സ്റ്റോക്കറുടെ വിശ്വപ്രസിദ്ധ നോവൽ ഡ്രാക്കുളയെ അടിസ്ഥാനമാക്കിയുള്ള ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. ഡ്രാക്കുള പ്രഭുവിനെയും മൂന്നു മണവാട്ടിമാരെയും ആണു ഫോട്ടോഷൂട്ടിൽ ചിത്രീകരിച്ചിരിക്കുന്നത്.

ഇല്യാന, കാമില, സില്‍വിയ എന്നീ മൂന്നു സഹോദരിമാരാണ് ഡ്രാക്കുളയുടെ മണവാട്ടിമാർ. യഥാക്രമം സ്വർണം, കറുപ്പ്, ചുവപ്പ് തലമുടികൾ ഉള്ളവരാണിവർ. രക്തചൊരിച്ചിൽ ഉണ്ടാക്കുന്നതിലാണ് ഇവർക്ക് ആനന്ദം. പുരുഷന്മാരെ ആകർഷിച്ച് ഡ്രാക്കുള കോട്ടയിൽ എത്തിക്കുകയും വകവരുത്തുകയും ചെയ്യും.

നോവലിനെ ആസ്പദമാക്കിയുള്ള സിനിമയിലെ ലുക്കുകളാണ് ഫോട്ടോഷൂട്ടിൽ അവതരിപ്പിച്ചത്. വസ്ത്രങ്ങളിലും മേക്കപ്പിലും ഗ്ലാമറസ് ലുക്ക് പിന്തുടരുന്നു. എന്നാല്‍ ഇരുട്ടും രക്തവും ഭീതി ചിത്രങ്ങളില്‍ നിറയ്ക്കുന്നു.

അനുബ്, റോണ ഫ്രാൻസിസ്, അഞ്ജലി, ദീപ്തി എന്നിവരാണ് മോഡലുകൾ. ബിബിനാണ് ഡിഒപി. സ്മൃതി സൈമൺ കോസ്റ്റ്യൂം. എറ്റേണൽ മേക്കോവേഴ്സ് ആണ് മേക്കപ്.
