ADVERTISEMENT

സൗന്ദര്യം വർധിപ്പിക്കാനും മുഖകാന്തി കൂട്ടാനുമെല്ലാം പല അടവുകളും പയറ്റുന്നവരുണ്ട്. കണ്ടാൽ തന്നെ പറ്റില്ലെന്ന് തോന്നുമെങ്കിലും ഭംഗിവെക്കുമെന്നറിഞ്ഞാല്‍ ചെറുതായൊന്ന് പരീക്ഷിച്ച് നോക്കാൻ പലരും തയ്യാറാണ്. ചുണ്ടിന് നിറവും തിളക്കവും വർധിപ്പിക്കാൻ മുളകുകൊണ്ടൊരു ലിപ്ഗ്ലോസ് പരീക്ഷണം നടത്തിയ യുവതിയുടെ വിഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

ജഹാൻവി സിങ്ങാണ് മുളകുകൊണ്ടുള്ള ലിപ്ഗ്ലോസ് പരീക്ഷണം നടത്തിയത്. ലിപ് ഗ്ലോസിനൊപ്പം ചില്ലി ഫ്ലേക്സ് മിക്സ് ചെയ്തതിന് ശേഷമാണ് യുവതി ചുണ്ടിൽ അപ്ലൈ ചെയ്തത്. കുറച്ചു സമയത്തിന് ശേഷം എരിച്ചിൽ അനുഭവപ്പെടുകയും ലിപ്ഗ്ലോസ് നീക്കം ചെയ്യുകയും ചെയ്തു. ‘ വൈറൽ ചില്ലി ലിപ്ഗ്ലോസ്, ഇനി ഒരിക്കലും ഇല്ല’ എന്ന ക്യാപ്നോടെ യുവതി പങ്കുവെച്ച വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.  

വിഡിയോ വൈറലായതോടെ വിമർശനവുമായി നിരവധി പേരാണ് എത്തുന്നത്. മുഴുവൻ ലിപ്ഗ്ലോസും എടുത്ത് നശിപ്പിക്കാതെ കുറച്ചു മാത്രമെടുത്ത് ചില്ലി ഫ്ലേക്സിൽ മിക്സ് ചെയ്തത് നന്നായെന്നാണ് ഒരാൾ കമന്റ് ചെയ്തത്. പരിഹാസ രൂപേണയുള്ള കമന്റുകളാണ് വിഡിയോയ്ക്ക് താഴെ നിറയുന്നത്. 

Content Summary: Woman applies gloss mixed with Chilli flakes on lips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com