Activate your premium subscription today
Saturday, Apr 5, 2025
ചൈനീസ് സ്റ്റാർട്ടപ്പുകൾ നൂതന സാങ്കേതിക വിദ്യകൾ വികസിപ്പിക്കുമ്പോൾ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ഐസ്ക്രീം കച്ചവടവും ഭക്ഷണ ഡെലിവറിയുമാണ് ചെയ്യുന്നതെന്ന കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ പരാമർശത്തിൽ പ്രതിഷേധവുമായി ഐടി/സ്റ്റാർട്ടപ് മേഖലയിലെ പ്രമുഖർ.
പ്രയാഗ്രാജ് സംഗമത്തിലെ മഹാകുംഭ മേളയുടെ അദ്ഭുത വിജയത്തിനു ശേഷം, ഊർജസ്വലവും വികസിതവുമായ ഇന്ത്യയ്ക്കു വേണ്ടിയുള്ള ആഗോള സംഗമമാണു ഡൽഹിയിൽ നടക്കുന്ന സ്റ്റാർട്ടപ് മഹാകുംഭ മേളയെന്നു കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ. 50ൽ ഏറെ രാജ്യങ്ങളിൽ നിന്നായി 3000ൽ അധികം സ്റ്റാർട്ടപ്പുകൾ, 1000ൽ ഏറെ നിക്ഷേപകർ, 500ൽ ഏറെ പ്രഭാഷകർ, 15,000ൽ അധികം പ്രതിനിധികൾ, വ്യാവസായിക സന്ദർശകർ എന്നിവരുടെ ആഗോള സംഗമം.
പ്രാർഥിക്കാൻ എല്ലാവർക്കും ഓരോ കാരണങ്ങളുണ്ട്. ഇഷ്ടകാര്യം നടക്കാനും ആയുരാരോഗ്യ സൗഖ്യം നേടാനുമൊക്കെ ഇഷ്ടദൈവത്തിനു വഴിപാടുകൾ നേരുന്നവർ ധാരാളം. എന്നാൽ, ഉദ്ദേശിച്ച സമയത്ത് വഴിപാടുകളും പൂജകളും നടത്താൻ പറ്റാറുണ്ടോ? പലർക്കും ജീവിതത്തിരക്കുമൂലം അതൊന്നും സമയത്തിന് സാധ്യമാകാറില്ല.
സ്വപ്ന സംരംഭങ്ങൾക്ക് സാക്ഷാത്കാരത്തിന്റെ പുതുചിറകു സമ്മാനിച്ച് മനോരമ ഓൺലൈൻ ഒരുക്കിയ ‘മനോരമ ഓൺലൈൻ എലവേറ്റ്’ ബിസിനസ് പിച്ചിങ് റിയാലിറ്റി ഷോയിൽ നിക്ഷേപക പാനൽ അംഗങ്ങളുടെ മികച്ച പ്രശംസയും പിന്തുണയുമാണ് ഐടേണ് സ്വന്തമാക്കിയത്. ജെയിൻ യൂണിവേഴ്സിറ്റിയുമായി ചേർന്നൊരുക്കുന്ന മനോരമ ഓൺലൈൻ എലവേറ്റിന്റെ എപ്പിസോഡ്-4 (Click Here) ഇവിടെ കാണാം.
ആരെയും അതിശയിപ്പിക്കുന്ന ബിസിനസ് ആശയങ്ങൾ. സാക്ഷാത്കാരത്തിന്റെ പുതുചിറകു ലഭിച്ചാൽ ലോകം കീഴടക്കാവുന്ന സംരംഭങ്ങൾ. ബിസിനസ് സംരംഭക രംഗത്ത് വിജയം കൈവരിക്കാൻ ശ്രമിക്കുന്നവർക്ക് ആത്മവിശ്വാസവും പിന്തുണയും നൽകി മനോരമ ഓൺലൈൻ ഒരുക്കിയ ബിസിനസ് ഇൻവെസ്റ്റ്മെന്റ് പിച്ചിങ് റിയാലിറ്റി ഷോ ‘മനോരമ ഓൺലൈൻ എലവേറ്റ്-ഡ്രീംസ്
തിരുവനന്തപുരം∙ ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്’–ൽ സംസ്ഥാന സർക്കാർ കരടു നയം രൂപീകരിച്ചു വരികയാണെന്നു മുഖ്യമന്ത്രി നിയമസഭയിൽ. എഐ അധിഷ്ഠിത സോഫ്റ്റ്വെയർ നിര്‍മാണം, വിവരസഞ്ചയ നിര്‍മാണം, ഇന്നൊവേഷന് സെന്ററുകള്‍, നൈപുണ്യ വികസനം, എഐ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പിന്തുണ എന്നിവ കരടു നയത്തിന്റെ ഭാഗമാക്കാൻ ആഗ്രഹിക്കുന്നതായി മുഖ്യമന്ത്രി സഭയെ അറിയിച്ചു.
വെറും 200 രൂപ ദിവസവും മാറ്റിവയ്ക്കാൻ തയാറാണോ? സ്വന്തമാക്കാം ഇലക്ട്രിക് സ്കൂട്ടറും ഒപ്പം മികച്ച വരുമാനം നേടാവുന്ന തൊഴിലവസരവും. ഇലക്ട്രിക് ത്രീവീലർ നേടാനും അവസരമുണ്ട്. കമ്പനിക്കൊപ്പം ചേർന്നുപ്രവർത്തിച്ചാൽ നിശ്ചിതമാസങ്ങൾകൊണ്ട് ഇ-ത്രീവീലറും സ്വന്തമാക്കാം.
കൺവെർജൻസ് ഇന്ത്യ 2025 എക്സ്പോയിലെ സ്റ്റാർട്ടപ് പിച്ച് ഹബ് ഇവന്റ് കീഴടക്കി മലയാളി സ്റ്റാർട്ടപ് സംരംഭകർ. ദേശീയ തലത്തിൽ 24 സ്റ്റാർട്ടപ്പുകൾ പങ്കെടുത്ത പിച്ചിങ് മത്സരത്തിൽ ഒന്നാമതെത്തിയത് അഗ്രിടെക് സ്റ്റാർട്ടപ്പായ ഫ്യൂസലേജ് ഇന്നവേഷൻസ്.
ചെറുകിട വ്യാപാരികൾക്കു കൂടി ‘ക്വിക് കൊമേഴ്സ്’ പ്ലാറ്റ്ഫോമിൽ ഇടം നൽകിയ മലയാളി സ്റ്റാർട്ടപ് സംരംഭം ‘കിരാന പ്രോ’ കൂടുതൽ ഇന്ത്യൻ നഗരങ്ങളിലേക്ക്. കഴിഞ്ഞ വർഷം ബെംഗളൂരുവിൽ തുടക്കമിട്ട സേവനം ഹൈദരാബാദിലാണ് ഒടുവിൽ ‘ഡെലിവറി’ ആരംഭിച്ചത്.
ആഗോള വമ്പന്മാർ അരങ്ങുവാഴുന്ന പെറ്റ് ഫുഡ് നിർമാണ, വിതരണരംഗത്ത് മത്സരം കൊഴുപ്പിക്കുകയാണ് ഒരു മലയാളിക്കമ്പനി. നാവികസേനയിൽ നിന്നു വിരമിച്ച കൊല്ലം സ്വദേശി ടോംസ് മാത്യു, മനസ്സിൽ മായാതെ കിടന്ന സംരംഭക മോഹം സാക്ഷാത്കരിച്ച് സ്ഥാപിച്ച ഇൻവിഗ്രോ പെറ്റ്സ് ഫുഡ് ആണ് വിപണിയിൽ പുതുചലനം സൃഷ്ടിക്കുന്നത്.
Results 1-10 of 420
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.