Activate your premium subscription today
Saturday, Apr 5, 2025
പാലക്കാട് ∙ കാലാവസ്ഥാ കേന്ദ്രത്തിനൊപ്പം (ഐഎംഡി) രാജ്യാന്തര കാലാവസ്ഥാ ഗവേഷണ ഏജൻസികളും പറയുന്നു, വേനൽമഴ സാധാരണയിൽ കൂടുതൽ ലഭിക്കുമെന്ന്. മഴയുടെ ഇടവേളയിൽ അസാധാരണ ചൂടും കേരളത്തിൽ ഉണ്ടാകാമെന്നാണ് ഏഴ് ഏജൻസികളിൽ ആറിന്റെയും പ്രവചനം. യൂറോപ്യൻ കാലാവസ്ഥാ ഏജൻസികളായ സിഎസ് 3, ഇസി എംഡബ്ല്യുഎഫ്, അമേരിക്കയിലെ
തിരുവനന്തപുരം ∙ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നലെ ശക്തമായ മഴ ലഭിച്ചു. നാളെ വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട, ശക്തമായ മഴ തുടരും. തെക്കൻ തമിഴ്നാടിനു മുകളിലും തെക്കൻ ആൻഡമാൻ കടലിന് മുകളിലുമായുള്ള ചക്രവാതച്ചുഴിയാണ് മഴയ്ക്കു കാരണം. അറബിക്കടലിൽ, ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽനിന്നു വരുന്ന കാറ്റ് ഒരുമിച്ച് ശക്തി പ്രാപിക്കുന്നതും മഴയെ സ്വാധീനിക്കുന്നു.
മാന്നാർ ∙ ഒറ്റ മഴയിൽ റോഡിൽ വെള്ളക്കെട്ട്. മാന്നാർ പരുമലക്കടവ് കുരിശടി–മുല്ലശേരിക്കടവ് റോഡാണ് ഇന്നലെ വൈകിട്ടു പെയ്ത മഴയിൽ മുങ്ങിയത്. ആറു മാസം മുൻപാണ് കോൺക്രീറ്റ് ചെയ്തത്. അന്ന് ഓട നിർമിക്കാത്തതാണ് റോഡിൽ വെള്ളക്കെട്ടുണ്ടാകാൻ കാരണം. വെള്ളം റോഡിൽ നിറഞ്ഞതു യാത്രക്കാരെ വലച്ചു. ഇവിടെയെത്തിയവർ മറുകര പോകാൻ മാലിന്യം കലർന്ന ചെളി
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഈയാഴ്ച പല ജില്ലകളിലും ശക്തമായ മഴയ്ക്കു സാധ്യത. ഉച്ചയ്ക്കു ശേഷമാകും മിക്ക ജില്ലകളിലും മഴ. ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനൽ ഇന്നു പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും ശനി പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഞായർ മലപ്പുറം, വയനാട് ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നു മുതല്‍ ശനിയാഴ്ച വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം∙ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നലെ പരക്കെ മഴ ലഭിച്ചു. 5 വരെ ഇതേ നില തുടരാനാണ് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. മഴ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ: പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്. 4ന്: പാലക്കാട്, മലപ്പുറം, വയനാട്. 5ന്: പത്തനംതിട്ട. ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട്. മഴ കിട്ടിയതോടെ സംസ്ഥാനത്ത് അനുഭവപ്പെടുന്ന ചൂടിന് നേരിയ ശമനം ലഭിച്ചു.
ന്യൂഡൽഹി∙ സംസ്ഥാനത്ത് ഈ മാസം വിവിധ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്കും, മൂന്നാം തീയതി ഇടിമിന്നലോടുകൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ
ന്യൂഡൽഹി ∙ ഏപ്രിലിലെ മഴയിൽ കേരളം, കർണാടക എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണവകുപ്പിന്റെ മുന്നറിയിപ്പ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ഐഎംഡി മേധാവി മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു. ഏപ്രിൽ–ജൂൺ കാലയളവിൽ രാജ്യത്ത് സാധാരണയിലും ഉയർന്ന ചൂട് അനുഭവപ്പെടും. ഇന്ത്യയുടെ മധ്യ, കിഴക്കൻ സംസ്ഥാനങ്ങളിലും വടക്കുപടിഞ്ഞാറൻ സമതലങ്ങളിലും ഉഷ്ണതരംഗങ്ങൾ ഏറും. സാധാരണനിലയിലുള്ള മഴയും ഈ കാലയളവിൽ പ്രതീക്ഷിക്കാം.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് 4 വരെ ശക്തമായ വേനൽ മഴ ലഭിച്ചേക്കും. വിവിധ ജില്ലകളിൽ മിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. 3ന് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും 4ന് എറണാകുളം, തൃശൂർ ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നലെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചു.
കോട്ടയം∙ 26ന് രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിൽ രാജ്യത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചതു കോട്ടയം ജില്ലയിലാണ്. കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം ജില്ലയിൽ 24.4 മില്ലിമീറ്റർ വേനൽമഴ ലഭിച്ചു. വൈക്കം (53.5 മിമീ), കോട്ടയം ( 28.6 ), കാഞ്ഞിരപ്പള്ളി (24.0), കുമരകം (8.1), പൂഞ്ഞാർ (5.0) എന്നിങ്ങനെയാണ് പ്രാദേശിക മഴക്കണക്ക്.
Results 1-10 of 6414
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.