Activate your premium subscription today
ശ്രീനഗർ∙ പ്രത്യേക പദവിയെ ചൊല്ലിയുള്ള കയ്യാങ്കളിയെ തുടര്‍ന്ന് തുടര്‍ച്ചയായി മൂന്നാം ദിവസവും സ്തംഭിച്ച് ജമ്മു കശ്മീര്‍ നിയമസഭ. ഭരണ പ്രതിപക്ഷ എംഎൽഎമാർ തമ്മിലുള്ള ഏറ്റുമുട്ടലിനൊടുവിൽ 13 എംഎല്‍എമാരെ സ്പീക്കര്‍ പുറത്താക്കി. നടുത്തളത്തിലിറങ്ങിയും മേശപ്പുറത്ത് കയറിയും എംഎൽഎമാര്‍ പ്രതിഷേധിച്ചു.
ശ്രീനഗർ ∙ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന ബാനർ ഉയർത്തിയതോടെ ജമ്മു കശ്മീർ നിയമസഭയിൽ ബഹളം. ജയിലിൽ കഴിയുന്ന ലോക്സഭ എംപി എൻജിനീയർ റാഷിദിന്റെ സഹോദരനും അവാമി ഇത്തിഹാദ് പാർട്ടി എംഎൽഎയുമായ ഖുർഷിദ് അഹമ്മദ് ഷെയ്ഖാണ് ബാനർ ഉയർത്തിയത്.
സർക്കാരിനെതിരെ രാഷ്ട്രീയ ആരോപണങ്ങൾ സജീവമായി നിലനിൽക്കേ, നിയമസഭയുടെ ആദ്യദിനം സംഘർഷഭരിതം. സഭയിൽ രൂക്ഷമായ ഭരണ–പ്രതിപക്ഷ ബഹളമുണ്ടായി. പ്രതിപക്ഷ നേതാവിന് നിലവാരമില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശമാണ് തർക്കത്തിനിടയാക്കിയത്. ഇതിന് രൂക്ഷഭാഷയിൽ പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞു. അതേഭാഷയിൽ മുഖ്യമന്ത്രിയും മറുപടി നൽകി. ഇതോടെ വാക്കേറ്റമായി.
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപായി സംസ്ഥാന സർക്കാർ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സംഘടിപ്പിച്ച നവകേരള സദസ്സിനു പോസ്റ്ററും ക്ഷണക്കത്തും അച്ചടിക്കാൻ ചെലവ് 9.16 കോടി രൂപ. ഇതിൽ 1.68 കോടി രൂപ കഴിഞ്ഞ മേയിൽ അച്ചടി നിർവഹിച്ച സർക്കാർ സ്ഥാപനമായ സി ആപ്റ്റിന് അനുവദിച്ചിരുന്നു.
പുലർച്ചെ വരെ ഇരുന്നു ചർച്ച, അഡ്വക്കറ്റ് ജനറലിനെ നിയമസഭയിൽ വിളിച്ചു വരുത്തി അഭിപ്രായം തേടുന്ന അപൂർവത... 1994ൽ കേരള പഞ്ചായത്ത്രാജ് ആക്ട് പാസാക്കുന്നതിനു സംസ്ഥാന നിയമസഭ രാവു പുലരുവോളം ചേർന്ന കഥ തോമസ് ചാഴികാടൻ എംപി പറയുമ്പോൾ അതു കഴിഞ്ഞു വർഷങ്ങൾക്കു ശേഷം ജനിച്ച കുട്ടികൾ അദ്ഭുതത്തോടെ കേട്ടിരുന്നു.
ന്യൂഡൽഹി ∙ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ രാജ്യത്ത് ഏറ്റവുമധികം എംഎൽഎമാർ കോൺഗ്രസിൽനിന്നാണു പാർട്ടി വിട്ടതും വീണ്ടും മത്സരിച്ചതുമെന്നു പഠനം. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) വിശകലനത്തിലാണ് ഈ കണക്കുള്ളത്. | 172 MLAs | Congress | BJP | Elections | Manorama News
തിരുവനന്തപുരം∙ കോണ്‍ഗ്രസിന് ഒരിക്കലും അധികാരം തിരിച്ചുകിട്ടില്ലെന്ന വേവലാതിയെന്ന് എം.സ്വരാജ് എംഎൽഎ. സിഎജി കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയലക്ഷ്യം നിറവേറ്റാന്‍ ശ്രമിച്ചു | M Swaraj, CAG, KIIFB, Manorama News, Niyamasabha, Thomas Iassac, VD Satheeshan
ഗുരുവായൂർ ∙ ജില്ല ഭരണകൂടവും എസ് പി ഓഫിസും നിരുത്തരവാദമായി പെരുമാറിയെന്ന് നിയമസഭാ സമിതി ചെയർപഴ്സൻ യു.പ്രതിഭ. സ്ത്രീകൾ, കുട്ടികൾ, ഭിന്നലിംഗക്കാർ, ഭിന്നശേഷിക്കാർ എന്നിവരുടെ പരാതി പരിഹരിക്കുന്ന നിയമസഭ സമിതിയുടെ സിറ്റിങ് സംബന്ധിച്ച് ജില്ല ഭരണകൂടം പ്രചാരണം നൽകിയില്ല. പ്രധാനപ്പെട്ട സ്ഥലങ്ങൾ
മുംബൈ ∙ സംസ്ഥാനത്ത് ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പു നടത്തിയാൽ ബിജെപി 123–129 സീറ്റുകളുമായി ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടുമെന്ന അവകാശവാദവുമായി സർവേ. ഷിൻഡെ വിഭാഗം ശിവസേനയ്ക്ക് 25 സീറ്റുകളുമാണ് സർവേ പ്രവചിക്കുന്നത്. എൻസിപിക്ക് 55–56 സീറ്റുകളും കോൺഗ്രസിന് 50–53 സീറ്റുകളും ലഭിക്കുമ്പോൾ ഉദ്ധവ് വിഭാഗം ശിവസേന കേവലം 17–19 സീറ്റുകളിൽ ഒതുങ്ങുമെന്നാണ് പ്രവചനം....
തിരുവനന്തപുരം∙ സാങ്കേതിക സർവകലാശാലയിൽ സർക്കാർ നാമനിർദേശം ചെയ്ത 6 സിൻഡിക്കറ്റ് അംഗങ്ങൾക്കും കാലാവധി പൂർത്തിയാക്കുന്നതു വരെ സ്ഥാനത്തു തുടരുന്നതിനു നിയമ തടസ്സം ഇല്ലെന്നു വൈസ് ചാൻസലർ ഡോ.സിസ തോമസിനെ സർക്കാർ അറിയിച്ചു. അംഗത്വം അനിശ്ചിതത്വത്തിൽ ആയ സാഹചര്യത്തിൽ ഔദ്യോഗിക യോഗങ്ങളിൽ ഇവരെ പങ്കെടുപ്പിക്കാമോ എന്നു വ്യക്തമാക്കണമെന്നു സർക്കാരിനോട് വിസി രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.
Results 1-10 of 41