Activate your premium subscription today
Monday, Apr 21, 2025
പാലക്കാട് ∙ ആർഎസ്എസ് വിഷയത്തിൽ സ്പീക്കർ എ.എൻ.ഷംസീറിന്റെ നിലപാടു ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തള്ളി. ആർഎസ്എസിന് എതിരെ ഉണ്ടായ ഐക്യമാണ് എൽഡിഎഫ് രാഷ്ട്രീയം. അപ്പോൾ ആർഎസ്എസ് വലിയ സംഘടനയാണ്, അതുകൊണ്ട് പോയി കാണാം എന്നു സ്പീക്കർ പറയാൻ പാടില്ല. സിപിഐയും സിപിഎമ്മും യോജിച്ചു നിൽക്കുന്നതുതന്നെ ബിജെപി, ആർഎസ്എസ് രാഷ്ട്രീയത്തിന് എതിരായിട്ടാണ്.
തിരുവനന്തപുരം∙ സ്പീക്കർ എ.എൻ. ഷംസീറിനെതിരെ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. എഡിജിപി – ആർഎസ്എസ് കൂടിക്കാഴ്ചയിൽ സ്പീക്കറുടെ നിലപാട് ഗുരുതരമായ തെറ്റാണെന്ന് ചിറ്റയം ഗോപകുമാർ പറഞ്ഞു. സ്പീക്കർ സ്ഥാനത്തിരുന്ന് ഷംസീർ അങ്ങനെ പറയാൻ പാടില്ല. എഡിജിപിയെ മാറ്റാതെയുള്ള അന്വേഷണം ഫലപ്രദമാകില്ല. അജിത്കുമാറിനെ അടിയന്തരമായി മാറ്റുമെന്നാണ് പ്രതീക്ഷയെന്നും ചിറ്റയം ഗോപകുമാർ പറഞ്ഞു.
കൊല്ലം ∙ മാവേലിക്കര ലോക്സഭാ മണ്ഡലത്തിലേക്ക് സിപിഐ സ്ഥാനാർഥി പാനലിൽ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉൾപ്പെടെ 3 പേർ. ഗോപകുമാറിനു പുറമേ ജില്ലാ പഞ്ചായത്തംഗവും പാർട്ടി മണ്ഡലം കമ്മിറ്റിയംഗവും എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ പ്രിജി ശശിധരൻ, സംസ്ഥാന കൗൺസിൽ അംഗം ആർ.എസ് അനിൽ എന്നിവരുടെ പേരുകളാണ്
തിരുവനന്തപുരം ∙ സപ്ലൈകോയെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്ന് ബജറ്റ് ചർച്ചയ്ക്കു തുടക്കം കുറിച്ച ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. അതിന് 500 കോടി രൂപയുടെ പാക്കേജ് തയാറാക്കണം. എംഎൽഎമാരുടെ അവകാശങ്ങൾ കവർന്നെടുക്കപ്പെടുകയാണെന്നു വിമർശിക്കാനും സഭയിൽ വർഷത്തിലൊരിക്കൽ മാത്രം പ്രസംഗിക്കാൻ അവകാശമുള്ള ഡപ്യൂട്ടി സ്പീക്കർ തനിക്കു കിട്ടിയ അവസരം ഉപയോഗിച്ചു. മതിയായ സൗകര്യങ്ങളില്ലാത്ത റേഷൻ കടകൾ ഒട്ടേറെയുണ്ട്. റേഷൻ കടകളിൽ രണ്ടു മാസത്തെ സാധനങ്ങൾ സംഭരിക്കണം.
അടൂർ ∙ ലഹരി മാഫിയാകളുടെ പ്രവർത്തനമില്ലാതാക്കാനായി സമൂഹത്തിൽ ബോധവൽക്കരണവും നിയമനടപടികളും ശക്തമാക്കണമെന്ന് ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എക്സൈസ് വിമുക്തി മിഷൻ അടൂരിൽ സംഘടിപ്പിച്ച ലഹരി മോചന സ്നേഹ സന്ദേശ യാത്രയുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊട്ടാരക്കര∙ മന്ത്രി കെ.എൻ.ബാലഗോപാലിനെതിരെ മൂന്നിടത്ത് കരിങ്കൊടി പ്രതിഷേധം. ഇന്നലെ കൊട്ടാരക്കര നിയോജകമണ്ഡലത്തിൽ എട്ടിടത്തായിരുന്നു മന്ത്രിക്കു പരിപാടി. കൊട്ടാരക്കര നെല്ലിക്കുന്നത്ത് മന്ത്രിയുടെ വാഹനത്തിന് കരിങ്കൊടി കാട്ടാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സജ്ജരായി നിന്നിരുന്നു. എന്നാൽ മന്ത്രിയെന്നു കരുതി ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ വാഹനത്തിനാണ് കരിങ്കൊടി കാട്ടിയത്. പൊലീസ് പ്രവർത്തകരെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
അടൂർ∙ ലഹരി മാഫിയാകളെ ഇല്ലാതാക്കാൻ നാട് ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. സർക്കാരിന്റെ രണ്ടാംഘട്ട ലഹരി വിരുദ്ധ ക്യാംപെയ്ൻ സമാപനത്തിന്റെ ഭാഗമായി അടൂരിൽ സംഘടിപ്പിച്ച ലഹരിയില്ലാ തെരുവ് എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പറക്കോട് ബ്ലോക്ക് പഞ്ചായത്ത്
ഖത്തർ ലോകകപ്പ് ആര് നേടുമെന്നതിനുള്ള ചോദ്യത്തിനു തന്നെ പ്രസക്തിയില്ലെന്നാണ് എന്റെ വിശ്വാസം. കഴിഞ്ഞ 35 മത്സരങ്ങളിലും അപരാജിതരായി പ്രയാണം തുടരുന്ന മെസ്സിയുടെ അർജന്റീന തന്നെയാകും ഇത്തവണത്തെ ചാംപ്യൻമാർ. കഴിഞ്ഞ 3 ലോകകപ്പുകളിലും അണുവിട തെറ്റാതെ വിജയികളെ പ്രഖ്യാപിച്ച ‘ഇഎ സ്പോർട്സിന്റെ’ പ്രവചനം എല്ലാവരും
അടൂർ ∙ വിജയവാഡയിൽ സിപിഐ പാർട്ടി കോൺഗ്രസ് സമാപിച്ചപ്പോൾ പാർട്ടി ദേശീയ കൗൺസിൽ അംഗം എന്ന സ്ഥാനം നേടിയാണ് ചിറ്റയത്തിന്റെ മടക്കം. ആദ്യമായാണു ചിറ്റയം ഗോപകുമാർ എംഎൽഎ ദേശീയ കൗൺസിലിലേക്ക് എത്തുന്നത്. അടൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് 3–ാം തവണയും എംഎൽഎയായപ്പോഴാണ് എൽഡിഎഫ് സർക്കാരിൽ ഡപ്യൂട്ടി സ്പീക്കറായത്.
പത്തനംതിട്ട∙ സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് രൂക്ഷവിമർശനം. മന്ത്രിക്ക് ഫോൺ അലർജി, ഒദ്യോഗിക നമ്പറിൽ വിളിച്ചാൽ പോലും എടുക്കില്ലെന്നും പൊതുചർച്ചയിൽ വിമർശനം ഉയർന്നു. മന്ത്രിക്ക് വകുപ്പിൽ നിയന്ത്രണമില്ല. മുൻ മന്ത്രി കെ.കെ| Veena George | CPI | Chittayam Gopakumar | CPI district conference | Manorama Online
Results 1-10 of 28
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.