Activate your premium subscription today
തിരുവനന്തപുരം ∙ സിപിഎം സഖ്യത്തിനപ്പുറമുള്ള സാധ്യതകളും പരിശോധിക്കണമെന്നു സിപിഐ സംസ്ഥാന നിർവാഹകസമിതിയിൽ ആവശ്യമുയർന്നു. കോൺഗ്രസ് സഖ്യമെന്നു നേരിട്ടുപറഞ്ഞില്ലെങ്കിലും ഉദ്ദേശിച്ചത് അതുതന്നെ. ദേശീയ നിർവാഹകസമിതി അംഗവും രാജ്യസഭാംഗവുമായ പി.സന്തോഷ്കുമാർ മുന്നോട്ടുവച്ച നിർദേശത്തിന്റെ ചുവടുപിടിച്ചു നടന്ന ചർച്ചയിൽ, സിപിഎം കടുത്ത അപചയമാണു നേരിടുന്നതെന്ന വിമർശനവുമുയർന്നു.
തിരുവനന്തപുരം∙രാജ്യസഭയിൽ കേരളത്തിൽനിന്ന് ഏപ്രിൽ രണ്ടിനു ഒഴിവു വരുന്ന 3 സീറ്റിലേക്ക് എ.എ.റഹിം (സിപിഎം), പി.സന്തോഷ് കുമാർ (സിപിഐ) ജെബി മേത്തർ (കോൺഗ്രസ്) എന്നിവരെ എതിരില്ലാതെ തിരഞ്ഞെടുത്തു. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്നലെ മൂന്നിന് അവസാനിച്ചപ്പോൾ ഇവരെ വിജയികളായി പ്രഖ്യാപിച്ചു.....AA Rahim | Jeby Methar | P Santhosh Kumar | Rajya Sabha Election | Manorama News
തിരുവനന്തപുരം∙ എ.എ.റഹിം (സിപിഎം), ജെബി മേത്തർ (കോൺഗ്രസ്), പി.സന്തോഷ് കുമാർ (സിപിഐ എന്നിവരെ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുത്തു. 3 ഒഴിവിലേക്ക് 3 സ്ഥാനാർഥികൾ മാത്രമായതിനാൽ വോട്ടെടുപ്പ് ഉണ്ടായില്ല.....AA Rahim | Jeby Methar | P Santhosh Kumar | Rajya Sabha Election | Manorama News
പണമില്ലാത്തതു കൊണ്ട് ഒരു വികസന പരിപാടി മാറ്റി വയ്ക്കേണ്ടതുണ്ടോ എന്നതാണു ചോദ്യം. സംസ്ഥാനത്ത് ജനതയുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന വികസനമുണ്ടാകണം. അവരുടെ ആഗ്രഹത്തിന് അനുസരിച്ചു മാറാൻ കഴിഞ്ഞില്ലെങ്കിൽ ഭരണത്തിന്റെ തകർച്ചയ്ക്കു കാരണമാകും. ലോകത്താകെയുള്ള ഇടതുപക്ഷത്തിന്റെ അനുഭവം നോക്കിയാൽ, നവീകരിക്കുക അല്ലെങ്കിൽ നശിക്കുക എന്നതാണെന്നു കാണാം. ലോകത്താകെ അഭിമുഖീകരിച്ച യാഥാർഥ്യമാണത്.. P Santhosh Kumar CPI
എ.എ. റഹീം, പി.സന്തോഷ് കുമാർ എന്നിവരെ എൽഡിഎഫും ജെബി മേത്തറിനെ കോൺഗ്രസും രാജ്യസഭാ സ്ഥാനാർഥികളായി നിശ്ചയിച്ചിരിക്കുകയാണ്. കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ തന്നെ ശുഭസൂചകമായ മാറ്റമാണ് ഈ തീരുമാനങ്ങൾ വിളിച്ചോതുന്നത്. റഹീമും ജെബി മേത്തറും സന്തോഷ് കുമാറും ‘ക്രോസ് ഫയറിൽ’ ഒരുമിച്ചു കടന്നു വരുന്നു. മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ഈ മൂന്നു പുതിയ താരങ്ങൾ സംസാരിക്കുന്നു... Cross Fire Interview
Results 1-5