Activate your premium subscription today
Tuesday, Apr 15, 2025
കൊൽക്കത്ത∙ വഖഫ് നിയമ ഭേദഗതിക്കെതിരെ ബംഗാളിലെ മുർഷിദാബാദിൽ പ്രതിഷേധം കനക്കുമ്പോൾ തൃണമൂൽ കോൺഗ്രസിന് എതിരെ രൂക്ഷവിമർശനം. തൃണമൂൽ കോൺഗ്രസ് എംപിയും മുൻ ക്രിക്കറ്ററുമായ യൂസഫ് പഠാന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണു തൃണമൂലിനെ വിവാദത്തിൽ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്.
ന്യൂഡൽഹി∙ വഖഫ് നിയമ ഭേദഗതിയെ ഒറ്റക്കെട്ടായി എതിർക്കുമെന്ന് പ്രതിപക്ഷം. ചർച്ചയിൽ പൂർണമായി പങ്കെടുത്തതിനുശേഷം എതിർത്ത് വോട്ടുചെയ്യാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ തീരുമാനമായി.
ലണ്ടൻ∙ യുകെയിലെ പ്രധാന സ്ഥലങ്ങൾ സന്ദർശിച്ചും പാർക്കിൽ സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം ജോഗിങ് ചെയ്തും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ യുകെ സന്ദർശനം. സന്ദർശനത്തോടനുബന്ധിച്ചുള്ള ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമത്തിൽ ഇപ്പോൾ വൈറലാവുകയാണ്. മമത ബാനർജി എക്സ് പ്ലാറ്റ്ഫോം ഉൾപ്പടെയുള്ള സമൂഹ മാധ്യമ
ന്യൂഡൽഹി ∙ ജസ്റ്റിസ് യശ്വന്ത് വർമയുടെ ഔദ്യോഗിക ബംഗ്ലാവിലെ സ്റ്റോർമുറിയിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവം കോൺഗ്രസും തൃണമൂൽ കോൺഗ്രസും വീണ്ടും ലോക്സഭയിൽ ഉന്നയിച്ചു. നിയമമന്ത്രി പാർലമെന്റിൽ പ്രസ്താവന നടത്തണമെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു. പാർലമെന്റിന് ജുഡീഷ്യറിക്കു മേലുള്ള മേൽനോട്ട അധികാരം ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടു.
ന്യൂഡൽഹി ∙ കമ്യൂണിസമാണ് കേരളത്തിൽ വ്യവസായം നശിപ്പിച്ചതെന്ന് ധനമന്ത്രി നിർമല സീതാരാമൻ രാജ്യസഭയിൽ. ‘‘കേരളത്തിൽ ഇപ്പോൾ നോക്കു കൂലി ഇല്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതിനർഥം നേരത്തെ നോക്കുകൂലി ഉണ്ടായിരുന്നു എന്നല്ലേ. ഇത്തരം കമ്യൂണിസമാണ് കേരളത്തിൽ വ്യവസായം നശിപ്പിച്ചത്’’ – എന്നായിരുന്നു നിർമലയുടെ പരാമർശം. സിപിഎമ്മിന്റെ മുതിർന്ന അംഗം ബികാസ് രഞ്ജൻ ഭട്ടാചാര്യ മണിപ്പുർ വിഷയത്തെ കുറിച്ച് സംസാരിച്ച് തുടങ്ങിയപ്പോഴാണ് നിർമല കേരളത്തിലെ കമ്യൂണിസത്തിന് എതിരെ സംസാരിച്ചത്.
ന്യൂഡൽഹി∙ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ച് ലോക്സഭയിൽ ചർച്ച വേണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. 2 സംസ്ഥാനങ്ങളിലെ വോട്ടർമാർക്ക് ഒരേ നമ്പറിലുള്ള വോട്ടർ തിരിച്ചറിയൽ കാർഡ് നൽകിയ സംഭവം തൃണമൂൽ കോൺഗ്രസ് സഭയിൽ ഉന്നയിക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധി ഈ ആവശ്യം മുന്നോട്ടുവച്ചത്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പു ക്രമക്കേട് സംബന്ധിച്ച് താൻ വാർത്താസമ്മേളനം നടത്തിയിട്ട് ഒരു മാസം കഴിഞ്ഞു.
കൊൽക്കത്ത ∙ ബംഗാളിൽ ഹിന്ദു അഭയാർഥികളെയും ഭാഷാ ന്യൂനപക്ഷങ്ങളെയും വോട്ടർ പട്ടികയിൽനിന്നു നീക്കം ചെയ്യാനാണ് തൃണമൂൽ കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി. തൃണമൂൽ കോൺഗ്രസ് വീടുകൾ കയറി വോട്ടർ പട്ടിക പരിശോധിക്കാൻ തുടങ്ങിയ സാഹചര്യത്തിൽ പ്രചാരണങ്ങളുമായി ബിജെപിയും രംഗത്തെത്തി. ആരുടെയെങ്കിലും പേര് നീക്കം ചെയ്തിട്ടുണ്ടെങ്കിൽ തിരഞ്ഞെടുപ്പു കമ്മിഷനെയോ പാർട്ടി നേതാക്കളെയോ ബന്ധപ്പെടാമെന്ന് ബിജെപി പറഞ്ഞു.
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയെ വിമർശിച്ച കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെ പിന്തുണച്ച് തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ സൗഗത റോയ് രംഗത്ത്. രോഹിത് ശർമയെക്കുറിച്ച് ഷമ പറഞ്ഞത് ശരിയായ കാര്യങ്ങളാണെന്ന് സൗഗത റായ് അഭിപ്രായപ്പെട്ടു. രോഹിത് ശർമയുടെ പ്രകടനം മോശമാണെന്നും അദ്ദേഹം ടീമിൽ
കോട്ടയം ∙ കേരള കോൺഗ്രസ് ഡമോക്രാറ്റിക് സംസ്ഥാന ചെയർമാൻ സജി മഞ്ഞക്കടമ്പിലും അനുയായികളും തൃണമൂൽ കോൺഗ്രസിൽ ചേർന്നു. പി.വി.അൻവറിന്റെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം. സജിയുടെ നീക്കം ബിജെപിക്കും എന്‍ഡിഎ മുന്നണിക്കും അപ്രതീക്ഷിതമായി. തൃണമൂല്‍ കോണ്‍ഗ്രസിലൂടെ വീണ്ടും യുഡിഎഫിലേക്കു മടങ്ങിവരാനാണു സജി
മഞ്ചേരി (മലപ്പുറം) ∙ ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയുന്ന പാർട്ടി തൃണമൂൽ കോൺഗ്രസാണെന്നതിനു തിരഞ്ഞെടുപ്പു കണക്കുകൾ സാക്ഷ്യംപറയുമെന്നു രാജ്യസഭയിലെ കക്ഷി നേതാവ് ഡെറക് ഒബ്രയൻ എംപി.കേരളത്തിലെ വന്യജീവി പ്രശ്നം തൃണമൂൽ കോൺഗ്രസ് ഏറ്റെടുത്തെന്നും പാർട്ടി എംപിമാർ പാർലമെന്റിൽ വിഷയം ശക്തമായി ഉന്നയിക്കുമെന്നും ഡെറക് പറഞ്ഞു. തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായുള്ള ‘ഭരണഘടനയും സംഘപരിവാറും’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് എംഎൽഎമാരായ എൻ.ഷംസുദ്ദീൻ, യു.എ.ലത്തീഫ് എന്നിവരും സെമിനാറിൽ പങ്കെടുത്തു.
Results 1-10 of 700
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.