Activate your premium subscription today
Saturday, Apr 5, 2025
പ്രയാഗ്രാജ്∙ അലഹാബാദ് ഹൈക്കോടതി ജഡ്ജിയായി ജസ്റ്റിസ് യശ്വന്ത് വർമ ചുമതലയേറ്റു. ഔദ്യോഗിക വസതിയിൽനിന്നു നോട്ടുകെട്ടുകൾ കണ്ടെത്തിയതിനു പിന്നാലെയാണ് ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വർമയെ സ്ഥലം മാറ്റിയത്. ചുമതലയേറ്റെങ്കിലും ജുഡീഷ്യൽ ചുമതലയിൽനിന്നു വിട്ടുനിൽക്കും. യശ്വന്ത് വർമ ചുമതലയേറ്റതിനു പിന്നാലെ പ്രതികരണവുമായി അലഹാബാദ് ബാർ അസോസിയേഷൻ രംഗത്തെത്തി. മാലിന്യം തള്ളാനുള്ള ചവറ്റുകുട്ടയല്ല അലഹാബാദ് ഹൈക്കോടതിയെന്നാണ് ബാർ അസോസിയേഷൻ പ്രതികരിച്ചത്.
വാർത്താ പ്രാധാന്യമുള്ള ഒട്ടേറെ സംഭവങ്ങൾക്കാണ് പോയ വാരം സാക്ഷ്യം വഹിച്ചത്. അമേരിക്കയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടക്കം കുറിച്ച പകരം തീരുവ യുദ്ധത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ലോക സാമ്പത്തിക വ്യവസ്ഥ. അതേസമയം ഇന്ത്യയിൽ പാർലമെന്റ് സമ്മേളനത്തിലെ സംഭവങ്ങളാണ് വാർത്തകളിൽ ഇടം നേടിയത്. കേരളം ഭരിക്കുന്ന എൽഡിഎഫിലെ പ്രധാന പാർട്ടിയായ സിപിഎമ്മിന്റെ പാര്‍ട്ടി കോൺഗ്രസും തമിഴ്നാട്ടിലെ മധുരയിൽ പുരോഗമിക്കുകയാണ്. ഇനിയും കെട്ടടങ്ങാത്ത ‘എമ്പുരാൻ’ വിവാദങ്ങൾ പുതിയ തലത്തിലേക്ക് കടന്നതിനും പോയവാരം സാക്ഷ്യം വഹിച്ചു. ഈ സംഭവങ്ങളെ കുറിച്ചുള്ള വിശകലനങ്ങള്‍ മനോരമ ഓൺലൈൻ പ്രീമിയത്തിലും ഇടം നേടി. ദേശീയ വിദ്യാഭ്യാസ നയപ്രകാരമുള്ള നിർദേശങ്ങൾ പാലിക്കാനുള്ള കേരളത്തിന്റെ തീരുമാനം സ്കൂൾ പ്രവേശനത്തിൽ വലിയ മാറ്റമുണ്ടാക്കും. ഒന്നാം ക്ലാസിൽ ചേരാനുള്ള 5 വയസ്സ് മാനദണ്ഡം ആറു വയസ്സിലേക്കു മാറ്റുമ്പോൾ അതുണ്ടാക്കുന്ന ഗുണങ്ങളും രക്ഷിതാക്കളുടെ ആശങ്കകളും പങ്കുവച്ച പ്രീമിയം ലേഖനം ഏറെ ശ്രദ്ധ നേടി. അതേസമയംതന്നെ, സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ പങ്കുവച്ച ഒരു ആശയത്തിനു പ്രീമിയത്തിൽ മികച്ച വായന ലഭിച്ചു. സ്കൂളിൽ കുട്ടികളിലെ സമ്മർദം ഒഴിവാക്കാൻ സൂംബ ഡാൻസ് ഗുണം ചെയ്യുമെന്നാണ് മുഖ്യമന്ത്രി ഒരു ചടങ്ങിൽ പ്രസംഗിക്കവേ അഭിപ്രായപ്പെട്ടത്. സൂംബ ഡാൻസ് എന്താണെന്നും അതിന്റെ ഗുണങ്ങളുമാണ് വിദഗ്ധരുടെ അഭിപ്രായ– നിര്‍ദേശങ്ങൾ സഹിതം പ്രീമിയം ചര്‍ച്ച ചെയ്തത്.
ഗോകുലം നിയമവിരുദ്ധമായി 593 കോടി സമാഹരിച്ചു, ജീവനൊടുക്കിയ ഐബി ഉദ്യോഗസ്ഥയെ ഗർഭഛിദ്രത്തിന് സഹായിച്ച യുവതിക്കായി പൊലീസ്, പകരച്ചുങ്കത്തിൽ ‘കൂൾ’ ആകാൻ ട്രംപ്, ഗെസ്റ്റ് ഹൗസിൽ മാധ്യമങ്ങൾക്കു വിലക്കുമായി സുരേഷ് ഗോപി, ഒട്ടാവയിൽ ഇന്ത്യൻ പൗരൻ കുത്തേറ്റു മരിച്ചു തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാനവാർത്തകളിൽ
കോഴിക്കോട്∙ രാഷ്ട്രീയ പാർട്ടി രൂപീകരണം സജീവ പരിഗണനയിലെന്ന് താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. രാഷ്ട്രീയ പാർട്ടി രൂപീകരണത്തിൽ സഭയ്ക്കുള്ളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടെങ്കിലും അതെല്ലാം പറഞ്ഞ് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തുറവൂർ ∙ 2 കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയിൽ. വിപുൽ ചൗദക് (35) ആണ് അരൂർ പൊലീസിന്റെ പിടിയിലായത്. ചന്തിരൂർ പാലത്തിന് സമീപമുള്ള ഐസ് പ്ലാന്റിലെ ജീവനക്കാരനാണ്. ചന്തിരൂരിലെ വാടക വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ആഴ്ചകൾക്കു മുൻപ് അരൂരിൽ അതിഥി തൊഴിലാളി കഞ്ചാവുമായി പിടിയിലായിരുന്നു. ഇയാൾക്കൊപ്പമുള്ളയാളാണ് വിപുൽ ചൗദക്. അരൂരിലെ അതിഥി തൊഴിലാളികൾക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിൽപ്പെട്ടയാളാണ് വിപുൽ ചൗദക് എന്ന് പൊലീസ് പറഞ്ഞു.
ദോഹ ∙ ഖത്തറിൽ ഏഷ്യൻ മത്സ്യത്തൊഴിലാളികൾ അറസ്റ്റിൽ. സമുദ്ര മത്സ്യബന്ധന നിയമം ലംഘിച്ചതിനെ തുടർന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ മറൈൻ പ്രൊട്ടക്ഷൻ വകുപ്പാണ് മത്സ്യത്തൊഴിലാളികളെ പിടികൂടിയത്. രാജ്യത്ത് നിരോധിക്കപ്പെട്ട ഫിഷിങ് ഗിയർ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയതിനാണ് അറസ്റ്റ്. അതേസമയം
കാക്കനാട് ∙ കടമ്പ്രയാറും ഇടച്ചിറത്തോടും ചിത്രപ്പുഴയും പ്രയോജനപ്പെടുത്തി നദീതല ടൂറിസം പദ്ധതിയുമായി തൃക്കാക്കര നഗരസഭ. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ഇൻഫോപാർക്കും കെഎംആർഎല്ലും വിവിധ ഐടി കമ്പനികളുമായി കൈകോർത്താകും പദ്ധതി നടപ്പാക്കുക. ആദ്യഘട്ട നടപടികൾക്കായി ഒരു കോടി രൂപ ചെലവഴിക്കും. കടമ്പ്രയാറിനെയും
പാലക്കാട് ∙ കാണാതായ നാടൻ പൂച്ചയെ കണ്ടെത്തി നൽകിയാൽ പാരിതോഷികം നൽകുമെന്നു പ്രഖ്യാപിച്ച് കുടുംബം. കുന്നത്തൂർമേട് വി.ശങ്കരൻകുട്ടിയാണു പത്രപ്പരസ്യം നൽകിയത്. ഇവർ ഓമനിച്ചു വളർത്തുന്ന അമ്മുക്കുട്ടിയെന്ന 10 മാസം പ്രായമുള്ള പൂച്ചയെ മൂന്നിന് ഉച്ചയോടെയാണു കാണാതായത്. മറ്റൊരു പൂച്ചയുടെ നഖം കൊണ്ടതിനെ തുടർന്നു ചികിത്സിക്കാനായി അയ്യപുരത്തെ വെറ്ററിനറി ആശുപത്രിക്കു കൊണ്ടുപോകുന്ന വഴിയാണു പൂച്ചയെ നഷ്ടപ്പെട്ടത്.
വിവാദമായ ‘നോട്ട് ബുക്ക്’ ആഘോഷം മുംബൈ ഇന്ത്യൻസിനെതിരെയും ആവർത്തിച്ച് ലക്നൗ സൂപ്പർ ജയന്റ്സ് താരം ദിഗ്വേഷ് രതി. ബിസിസിഐയുടെ മുന്നറിയിപ്പു മറികടന്ന് വീണ്ടും അച്ചടക്ക ലംഘനം നടത്തിയ യുവതാരത്തെ സംഘാടകരും വെറുതെവിട്ടില്ല. തെറ്റ് ആവർത്തിച്ചതിന് മാച്ച് ഫീയുടെ 50 ശതമാനം താരം പിഴയായി
രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ശ്രീലങ്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തോളം കരാറുകളിൽ ഒപ്പുവച്ചു. പ്രതിരോധം, ഊർജ്ജം, ഇലക്ട്രിക് ഗ്രിഡ് കണക്റ്റിവിറ്റി, ആരോഗ്യം എന്നീ മേഖലകളുമായി ബന്ധപ്പെട്ട നിർണായക കരാറുകളിലാണ് ഒപ്പുവച്ചത്. 2022 ലെ സാമ്പത്തിക പ്രതിസന്ധിയിൽ തകർന്ന ശ്രീലങ്കയെ വീണ്ടെടുക്കാൻ ഇന്ത്യ തുടർന്നും സഹായം നൽകുമെന്നും മോദി ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയ്ക്ക് ഉറപ്പ് നൽകി.
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.