Activate your premium subscription today
മണിപ്പൂരിലെ ഇംഫാലിൽ മൂവായിരത്തിലധികം വനിതകൾ കച്ചവടത്തിനായി ഒത്തുചേരുന്ന സ്ഥലമാണ് മദേഴ്സ് മാർക്കറ്റ്. മണിപ്പൂരിന്റെ ചരിത്രത്തിൽ സ്ത്രീശാക്തീകരണത്തിന്റെ പ്രതീകം കൂടിയാണ് ഈ കൂട്ടായ്മ.
കൊച്ചി ∙ അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) മാർക്കറ്റിങ് വിഭാഗം മുൻ പ്രഫസറും ബിസിനസ്, ബ്രാൻഡ് മാനേജ്മെന്റ് വിദഗ്ധനുമായ ഡോ. ഏബ്രഹാം കോശി (71) അന്തരിച്ചു. ഫെഡറൽ ബാങ്ക് മുൻ ചെയർമാനും മലയാള മനോരമയുടെ മുൻ സ്വതന്ത്ര ഡയറക്ടറുമാണ്. ആഗോള ബെസ്റ്റ് സെല്ലറായ ‘മാർക്കറ്റിങ് മാനേജ്മെന്റ്– എ സൗത്ത് ഏഷ്യൻ പെഴ്സ്പെക്ടീവ്’ എന്ന പുസ്തകത്തിന്റെ എഡിറ്റർമാരിലൊരാളായ അദ്ദേഹം 4 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
കോട്ടയം∙ മന്ത്രിമാറ്റ ചർച്ച നടത്താൻ ശരദ് പവാറും സിപിഎം കോഡിനേറ്റർ പ്രകാശ് കാരാട്ടും തീരുമാനിച്ചത് വ്യാഴാഴ്ചയെന്ന് എൻസിപി വൃത്തങ്ങൾ. ശരദ് പവാറിന്റെ 84ാം ജന്മദിനത്തിന് ആശംസ അറിയിക്കാൻ വസതിയിലെത്തിയ കാരാട്ടിനോട് കേരളത്തിലെ മന്ത്രിമാറ്റവും പ്രതിസന്ധികളും പവാർ അറിയിക്കുകയായിരുന്നു. ജന്മദിനമായതിനാൽ കൂടുതൽ ചർച്ചകൾ അന്ന് വേണ്ടെന്ന് തീരുമാനിച്ചു. പകരം ഉചിതമായൊരു ദിവസം ചർച്ച നടത്താൻ തീരുമാനിച്ച് ഇരുവരും പിരിഞ്ഞു. പിന്നാലെയാണ് ഇന്ന് വൈകിട്ടോടെ പ്രകാശ് കാരാട്ട് ശരദ് പവാറിന്റെ വീട്ടിലെത്തിയത്. ശരദ് പവാറും പി.സി. ചാക്കോയുമാണ് കാരാട്ടിനോട് സംസാരിച്ചത്. ഈ സമയം വസതിയിൽ ഉണ്ടായിരുന്നെങ്കിലും കാരാട്ടുമായുള്ള സംഭാഷണത്തിൽ തോമസ് കെ.തോമസിനെ നേതാക്കൾ ഒപ്പം കൂട്ടിയില്ല.
വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്റി20യിൽ ഇന്ത്യൻ വനിതകൾക്കു തോൽവി. മൂന്നു മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം പോരാട്ടത്തിൽ വെസ്റ്റിൻഡീസ് ഒൻപതു വിക്കറ്റ് വിജയം നേടി. 47 പന്തുകളിൽ 85 റൺസെടുത്തു പുറത്താകാതെനിന്ന വിൻഡീസ് ക്യാപ്റ്റൻ ഹെയ്ലി മാത്യൂസാണു കളിയിലെ താരം. വിജയത്തോടെ വിൻഡീസ് പരമ്പരയിൽ ഇന്ത്യയ്ക്കൊപ്പമെത്തി (1–1). ആദ്യ മത്സരത്തിൽ ഇന്ത്യ 49 റൺസ് വിജയം നേടിയിരുന്നു.
വസന്തകാലത്ത് ഒരു മണിക്കൂര്‍ മുന്നിലേക്കും ശരത്കാലത്തില്‍ ഒരു മണിക്കൂര്‍ പിന്നിലേക്കും ക്ലോക്കുകള്‍ പുനഃക്രമീകരിക്കുന്ന രീതിയാണ് ഡിഎസ്ടി എന്ന ഡേ സേവിങ് ടൈം. ഘടികാരങ്ങള്‍ വൈകിയുള്ള സൂര്യോദയവും സൂര്യാസ്തമയവും കാണിക്കുന്നുവെന്ന് ഇത് ഉറപ്പാക്കും.
തിരുവനന്തപുരം∙ കേരള സർവകലാശാല ആസ്ഥാനത്തെ സെമിനാറിനിടെ ഗവർണർക്കെതിരെ പ്രതിഷേധിച്ച 4 എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ആദർശ്, അവിനാശ്, ജയകൃഷ്ണൻ, അനന്തു എന്നിവരാണ് അറസ്റ്റിലായത്. സർവകലാശാല സമരത്തിൽ സംസ്ഥാന നേതാക്കളടക്കം 100 ലധികം പേർക്കെതിരെ കേസെടുത്തിരുന്നു. സംസ്ഥാന പ്രസിഡന്റ് അനുശ്രീ അടക്കമുള്ളവർക്കെതിരെയാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. അറസ്റ്റ് ചെയ്ത 4 പേരെയും ജാമ്യത്തിൽ വിട്ടയച്ചു.
ന്യൂഡൽഹി∙ രാജ്യസഭയിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിയുടെ കയ്യിലുള്ളത് ഭരണഘടനയുടെ ശൂന്യമായ പകർപ്പാണെന്നും കോൺഗ്രസ് കാണിക്കുന്നത് രാജ്യത്തോടുള്ള വഞ്ചനയാണെന്നും അമിത് ഷാ തുറന്നടിച്ചു. ‘ഒരു രാജ്യം ഒന്നിച്ചുള്ള തിരഞ്ഞെടുപ്പ്’ ബില്ലുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ
തിരുവനന്തപുരം∙ ഗവർണറുടെ ക്രിസ്മസ് വിരുന്നിൽനിന്ന് ഇത്തവണയും വിട്ടുനിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും. ചൊവ്വാഴ്ച വൈകിട്ട് രാജ്ഭവനിൽ സംഘടിപ്പിച്ച വിരുന്നിൽ നിന്നാണ് മന്ത്രിസഭയാകെ വിട്ടുനിന്നത്. സർക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ മാത്രം ചടങ്ങിൽ പങ്കെടുത്തു. സർവകലാശാലകളിലെ ഗവർണറുടെ ഇടപെടലിൽ രാജ്ഭവൻ – സർക്കാർ പോര് തുടരുന്നതിനിടെയാണ് വിട്ടുനിൽക്കൽ.
ശബരിമല∙ അയ്യപ്പ ദർശനം തേടി പരമ്പരാഗത കാനനപാതയിലൂടെ ശബരിമലയിലെത്തുന്നവർക്ക് പ്രത്യേക പാസ് ബുധനാഴ്ച മുതൽ. പ്രത്യേക പാസ് നൽകുന്നതിന്റെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ 7ന് മുക്കുഴിയിൽ എഡിഎം അരുൺ.എസ്.നായർ നിർവഹിക്കും. കിലോമീറ്ററുകൾ നടന്നു ദർശനത്തിനെത്തുന്ന തീർഥാടകർക്കു വനം വകുപ്പുമായി സഹകരിച്ചാണു പ്രത്യേക പാസ് നൽകുന്നത്.
മാനന്തവാടി∙ ആദിവാസി വയോധികയുടെ മൃതദേഹം ശ്മശാനത്തിലേക്ക് ഓട്ടോറിക്ഷയിൽ കൊണ്ടുപോയതിൽ പഴിചാരി വകുപ്പ് മന്ത്രിയും പഞ്ചായത്ത് ഭരണ സമിതിയും. ട്രൈബൽ ഡിപ്പാർട്മെന്റിന്റെ ആംബുലൻസ് സ്ഥലത്തില്ലായിരുന്നുവെന്ന് മന്ത്രി ഒ.ആർ.കേളു പറഞ്ഞു. ആശുപത്രികളിലും ആംബുലൻസ് ഇല്ലാത്ത സാഹചര്യമായിരുന്നു. എന്നാൽ പഞ്ചായത്ത് ഭരണസമിതിക്ക് ഇടപെട്ട് സ്വകാര്യ ആംബുലൻസ് എത്തിക്കാമായിരുന്നു.
കുന്ദമംഗലം∙ കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പരേതനായ മഴുവന്നൂർ നെടുംപുറത്ത് ഷാജിപോളിന്റെ ഭാര്യ ഷേർളിഷാജി (57) ആണ് മരിച്ചത്. നവംബർ11 ന് കാരന്തുർ മർക്കസ്സിനു സമീപത്ത് നടന്നുപോകുമ്പോഴാണ് കാറിടിച്ചത്. കോഴിക്കോട്ടെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്നു.
Results 1-10 of 10000