ADVERTISEMENT

യാത്രകൾ എന്നും ഏവർക്കും പ്രിയമാണ്. പ്രകൃതിയൊരുക്കിയ മനോഹര കാഴ്ചകളും സുഖകരമായ കാലാവസ്ഥയുമൊക്കെയാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. ഇന്ത്യയുടെ വടക്കു ഭാഗത്തുള്ള സംസ്ഥാനങ്ങളിലേക്കു യാത്രയ്ക്ക്  തയാറെടുപ്പു നടത്തുന്നവർക്ക് ഡാർജലിങ് മികച്ച ചോയ്സായിരിക്കും. ബ്രിട്ടിഷുകാർ വേനൽക്കാലത്ത് അവധി ആഘോഷിക്കാൻ എത്തിയിരുന്ന സ്ഥലമാണു ഡാർജിലിങ്. ഇന്ത്യയിലെ ഏറ്റവും മനോഹരമായ പ്രദേശമെന്നാണ് ഇംഗ്ലിഷുകാർ അന്നും ഇന്നും ഡാർജലിങ്ങിനു നൽകുന്ന വിേശഷണം.

lava-1
Beautiful lava Monastery In West Bengal- r-d-p/shutterstock

വെള്ളച്ചാട്ടം, തടാകങ്ങൾ, അകാശച്ചെരിവിനോളം നീണ്ടു കിടക്കുന്ന പച്ചയണിഞ്ഞ കുന്നുകൾ തുടങ്ങി കണ്ണിനു കുളിരു പകരുന്ന ദൃശ്യങ്ങളാണ് ഡാർജലിങ്ങിന്റെ സവിശേഷത.  ഇൗ കാഴ്ചകൾക്കപ്പുറം മനോഹര സ്ഥങ്ങളാണോ നിങ്ങൾ തിരയുന്നത്? 

ഈ സ്ഥലങ്ങളേക്കാൾ ഏറെ സുന്ദരവും അതിഗംഭീരവുമായ കാഴ്ചകൾ സമ്മാനിക്കുന്ന ഇടങ്ങൾ കൂടിയുണ്ട് ഉത്തര ബംഗാളിലുണ്ട്. സുന്ദരകഴ്ചകൾ നിറഞ്ഞ അതിമനോഹര ഇടങ്ങളെകൂടി അറിയാം. 

ലാവ ഗ്രാമം

ബംഗാളിൽ മഞ്ഞുവീഴ്ച ലഭിക്കുന്ന ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണ് ലാവ ഗ്രാമം. കലിംപോങ്ങിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള കന്യാപൈൻവനങ്ങളിലാണ് ഇൗ ഗ്രാമം. മൊണാസ്ട്രികൾ, വെള്ളച്ചാട്ടങ്ങൾ, കാഞ്ചൻജംഗയുടെ വിസ്മയകരമായ കാഴ്ചകൾ, കനോപ്പിഡ് തൂക്കുപാലങ്ങൾ, കണ്ണഞ്ചിപ്പിക്കുന്ന ചുവന്ന റോഡോഡെൻഡ്രോണുകൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്ര വിസ്മയങ്ങൾ ഈ കൊച്ചു ഗ്രാമത്തിലുണ്ട്.  

lava2
S B Stock/shutterstock- Neora Valley national park

ലാവ മൊണാസ്ട്രി എന്നറിയപ്പെടുന്ന കഗ്യു തെക് ചെൻ ലിംഗ് മൊണാസ്ട്രിയാണ് ഏറ്റവും മികച്ച ആകർഷണം. മഠത്തിന്റെ മനംമയക്കുന്ന ചുവന്ന കെട്ടിടങ്ങൾ നിയോറ വാലി വനത്തിന്റെ അരികിലുള്ള മൂടൽമഞ്ഞിൽ പൊതിഞ്ഞിരിക്കുന്നു. എല്ലായിടത്തും മോഹിപ്പിക്കുന്ന കാഴ്ചകളുള്ള ഇത് സമാധാനത്തിന്റെ വാസസ്ഥലവും സമാനതകളില്ലാത്ത ശാന്തത തേടുന്ന ഏതൊരാളും തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലവുമാണ്.

നിയോറ വാലി നാഷനൽ പാർക്ക്

1986 ൽ സ്ഥാപിതമായ നിയോറ വാലി ദേശീയ ഉദ്യാനം സമ്പന്നമായ ജീവശാസ്ത്ര മേഖലകളിലൊന്നായി കണക്കാക്കപ്പെടുന്നു. പക്ഷിമൃഗാദികളുടെ പറുദീസയായി കണക്കാക്കപ്പെടുന്ന ഇവിടെ നിരവധി സസ്യ, ജന്തുജാലങ്ങളുണ്ട്. വംശനാശഭീഷണി നേരിടുന്ന ചുവന്ന പാണ്ടയുടെ ആവാസ കേന്ദ്രമായ ദേശീയ ഉദ്യാനത്തിൽ ഇന്ത്യൻ പുള്ളിപ്പുലി, ഏഷ്യാറ്റിക് കറുത്ത കരടി, പറക്കുന്ന ഹിമാലയൻ അണ്ണാൻ തുടങ്ങി നിരവധി സസ്തനികളുണ്ട്. വംശനാശ ഭീഷണി നേരിടുന്ന അനേകം പക്ഷികളുടെ സങ്കേതം കൂടിയായ ഈ നാഷനൽ പാർക്ക് പക്ഷികളുടെ പറുദീസ എന്ന പേരിലും അറിയപ്പെടുന്നു.

ലോലെഗാൺ

ലാവയിൽനിന്ന് ഒരു മണിക്കൂർ നീണ്ട യാത്ര നിങ്ങളെ ലൊലെഗാണിലെ ലെപ്ച ഗ്രാമത്തിലേക്ക് കൊണ്ടു പോകും. ലാവയിൽ നിന്ന് 24 കിലോമീറ്റർ അകലെയാണ് ഇത്. ലാവയിൽനിന്ന് ലോലിഗാവിലേക്കുള്ള യാത്ര, വനപാതകളിലൂടെയാണ്. ലോലിഗാവോണിലും പരിസരത്തും നിരവധി ചെറിയ ട്രെക്കിങ് വഴികളും നടപ്പാതകളും ഉണ്ട്. അതിൽ ഏറ്റവും പ്രസിദ്ധമായത് മേലാപ്പ് നടത്തമാണ്. മേലാപ്പ് നടത്തം എന്നത് കാട്ടിനുള്ളിൽ വലിയ മരങ്ങൾ തമ്മിൽ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന തൂക്കുപാലങ്ങളിലൂടെയുള്ള നടത്തമാണ്. 

English Summary: Dream like Village in Kalimpong

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com