ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

1960 കളില്‍ അമേരിക്കയിലെ യുവജനങ്ങള്‍ക്കിടയില്‍ പ്രചാരം നേടിയ ഹിപ്പി സംസ്‌കാരം പിന്നീട് ലോകം മുഴുവന്‍ വ്യാപിച്ചിരുന്നു. അക്രമമില്ലാത്ത, അരാജകത്വം അടിസ്ഥാനമാക്കിയുള്ള, സമ്പന്ന മുതലാളിത്ത രാജ്യങ്ങളിലെ യുവാക്കളുടെ പ്രതിഷേധ പ്രസ്ഥാനമായിരുന്നു ഇത്. സുരക്ഷിതമായ ജീവിതസാഹചര്യങ്ങൾ ഒഴിവാക്കി ജീവിതത്തില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തിയാണ് ഹിപ്പിയിസം മുന്നേറിയത്. സ്വാഭാവികമായും യാത്രകള്‍ ഹിപ്പികളുടെ ജീവിതത്തില്‍ അവിഭാജ്യ ഘടകമായി മാറി. അക്കാലത്ത് ഇന്ത്യയിലും ഹിപ്പിയിസത്തിന് വലിയ പ്രചാരം ലഭിച്ച സ്ഥലങ്ങളുണ്ടായി. 

ഇന്ത്യയില്‍ പ്രകൃതിഭംഗിയും ആത്മീയതയും ചേർന്ന സ്ഥലങ്ങളായിരുന്നു ഹിപ്പികള്‍ക്കിടയില്‍ പ്രചാരം നേടിയത്. ഇക്കൂട്ടത്തില്‍ ഗോവയായിരുന്നു ഏറ്റവും പ്രസിദ്ധം. ഗോവയിലെ അന്‍ജുന, അരംബോല്‍, പാലോലെം തുടങ്ങിയ ബീച്ചുകള്‍ ഹിപ്പികളുടെ വാസസ്ഥലങ്ങളായി. മനോഹരമായ കാലാവസ്ഥയും സംഗീതസാന്ദ്രമായ അന്തരീക്ഷവും മനോഹര സമുദ്രവുമെല്ലാം ഗോവയിലേക്ക് സഞ്ചാരികളെ അന്നും ഇന്നും ആകര്‍ഷിക്കുന്നു.

ഹിമാചല്‍ പ്രദേശായിരുന്നു മറ്റൊരു ഹിപ്പി കേന്ദ്രം. ധര്‍മശാല, മക്ലോദ് ഗഞ്ച്, കസോള്‍, പാര്‍വതി വാലി, മണാലി തുടങ്ങി ഇന്നത്തെ പ്രസിദ്ധമായ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഹിപ്പികളുടെ ഇഷ്ട ലക്ഷ്യങ്ങളായിരുന്നു. വലിയ ജനക്കൂട്ടങ്ങളില്‍നിന്നും ബഹളങ്ങളില്‍നിന്നും ഒഴിഞ്ഞു നില്‍ക്കുന്ന ഇത്തരം ഹിമാലയന്‍ പട്ടണങ്ങളുടെ ശാന്തതയും സ്വസ്ഥതയുമായിരിക്കണം ഹിപ്പികളെ ആകര്‍ഷിച്ചത്. 

ഉത്തരാഖണ്ഡിൽ ഋഷികേശും കാസര്‍ ദേവിയുമായിരുന്നു ഹിപ്പികളുടെ പ്രിയപ്പെട്ട ഇടങ്ങൾ. ലോകപ്രസിദ്ധ സംഗീത ബാന്‍ഡായ ബീറ്റില്‍സിന് ഋഷികേശുമായുള്ള ബന്ധം വലുതായിരുന്നു. ഋഷികേശിലെ ബീറ്റില്‍സ് ആശ്രമം സന്ദര്‍ശിച്ചാല്‍ ആ ബന്ധത്തിന്റെ ആഴം തിരിച്ചറിയാനാവും. ബീറ്റില്‍സ് അംഗങ്ങള്‍ മാസങ്ങളോളം ഇവിടെ കഴിഞ്ഞിട്ടുണ്ട്. ആത്മീയതയുടെ മേമ്പൊടിയുള്ള ബീറ്റില്‍സ് സംഗീതത്തില്‍ ഋഷികേശിന്റെ സ്വാധീനം വ്യക്തമാണ്. ബീറ്റില്‍സിന് ഇഷ്ടം ഋഷികേശെങ്കില്‍ ബോബ് ഡിലനും ഉമ തുര്‍മനും പ്രിയം കാസര്‍ ദേവിയായിരുന്നു. 

കര്‍ണാടകയില്‍ ഹംപിയും ഗോകര്‍ണയുമാണ് ഹിപ്പി ഭൂപടത്തില്‍ ഉള്‍പ്പെട്ട പ്രദേശങ്ങള്‍. നൂറ്റാണ്ടുകള്‍ പിന്നിലേക്കു പോയതുപോലെയുള്ള കാഴ്ചകളും അനുഭവവും സമ്മാനിക്കുന്ന പ്രദേശമാണ് യുനെസ്‌കോ പൈതൃകപ്പട്ടികയില്‍ ഇടം നേടിയ ഹംപി. ചരിത്രവും ആത്മീയതയും ഇഴപിരിഞ്ഞുകിടക്കുന്ന ഹംപിയിലേക്ക് ഹിപ്പികള്‍ ആകര്‍ഷിക്കപ്പെട്ടതില്‍ അദ്ഭുതമില്ല. ബഹളവും തിരക്കുമില്ലാത്ത ഗോവയാണ് നിങ്ങള്‍ തേടുന്നതെങ്കില്‍ അതിനുള്ള ഉത്തരമാണ് ഗോകര്‍ണ. ഇന്ന് ഹിപ്പി സംസ്‌കാരത്തിന്റെ സ്വാധീനം നന്നേ കുറഞ്ഞെങ്കിലും ഹിപ്പി മാപ്പില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളെല്ലാം ഇപ്പോഴും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടവ തന്നെ.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com