ADVERTISEMENT

ആദർശ ധീരത, ആത്മീയത, ഔദാര്യശീലം ഇവ ചതയം നക്ഷത്രക്കാരുടെ പൊതുവായ പ്രത്യേകതകളാണ്. സൗഹൃദങ്ങൾക്ക് ഏറെ പ്രാധാന്യം  കൽപിക്കുന്നവരാണ് ഇവർ. ശത്രുക്കൾ ഏറെ ഉണ്ടാകുമെങ്കിലും  ഉള്ളത് നേരെ തുറന്നു പറയുന്ന രീതി മാറ്റാൻ ഈ നക്ഷത്രജാതർക്കു കഴിയാറില്ല. 

പ്രാചീന ശാസ്ത്രങ്ങൾ, തത്വചിന്ത ഇവയിൽ താൽപര്യം ഉണ്ടായിരിക്കും. ഇവരുടെ ജീവിതത്തിൽ അമ്മയുടെ സ്വാധീനം പ്രകടമായിരിക്കും. ശനി, കേതു, സൂര്യൻ എന്നീ ദശാകാലങ്ങളിൽ  ദോഷപരിഹാര കർമങ്ങൾ നടത്തുക. വീട്ടിൽ സർപക്കാവ് ഉണ്ടെങ്കിൽ അത് സംരക്ഷിക്കുകയും  വേണ്ട പൂജകൾ നടത്തുകയും ചെയ്യുന്നത് ശ്രേയസ്സ്കരമായ ഫലം നൽകും. കാവിൽ കടമ്പ് മരം നട്ടു വളർത്തുന്നത് ദോഷാധിക്യം കുറയ്ക്കും. പക്കപ്പിറന്നാളിനു സർപക്ഷേത്രത്തിൽ ദർശനം നടത്തുന്നത് കുടുംബ ഐശ്വര്യത്തിനു നല്ലതാണ്.

 

നക്ഷത്രദേവത - വരുണൻ

നക്ഷത്രമൃഗം - കുതിര

വൃക്ഷം - കടമ്പ്

ഗണം - ആസുരം

യോനി - സ്ത്രീ

പക്ഷി-മയിൽ

ഭൂതം - ആകാശം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com