ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

പന്ത്രണ്ടാം ഭാവത്തെ വ്യയ സ്ഥാനമെന്നും മോക്ഷ സ്ഥാനമെന്നും അനിഷ്ട സ്ഥാനമെന്നും സൂചിപ്പിക്കുന്നു. പന്ത്രണ്ടാം ഭാവത്തിൽ ഗ്രഹങ്ങൾ നിന്നാലുള്ള ഫലങ്ങളെ കുറിച്ച് ചിന്തിക്കാം.

 

സൂര്യൻ

 

സൂര്യൻ പന്ത്രണ്ടാം ഭാവത്തിൽ നിന്നാൽ ഉയർന്ന ലക്ഷ്യങ്ങൾ ഉള്ളവരും സദാകാലവും പ്രയാണത്തിൽ ഏർപ്പെടുന്നവരുമായിരിക്കും. പിതാവുമായി അഭിപ്രായ ഭിന്നതകൾ ഉണ്ടാകും. നേത്രരോഗങ്ങൾ അലട്ടും .ഇവർ പണം സമ്പാദിക്കും. മറ്റുള്ളവർ അനുഭവിക്കും. ഇവരിൽ ചിലരുടെ പ്രവർത്തനങ്ങൾ മറ്റുള്ളവരിൽ സംശയം ജനിപ്പിക്കും.

 

ചന്ദ്രൻ

 

മുൻകോപമുണ്ടാകും. ബാല്യകാലത്ത് ജല ഭയമുണ്ടാകും. എല്ലാ പ്രശ്നങ്ങളിലും ഇവർ കയറി ഇടപ്പെടും. സ്ത്രീകളാൽ അപമാനം നേരിടാതിരിക്കാൻ കരുതൽ വേണം. അന്യദേശ വാസിയാകും. ചില സമയങ്ങളിൽ ലൈംഗികമായ ബലഹീനത അനുഭവപ്പെടും സദാ അസ്വസ്ഥനും മടിയനുമാകും. ദുഃഖാനുഭവങ്ങൾ വർധിക്കും.

 

 

ചൊവ്വ

 

ജീവിതസുഖം കുറയും. കഠിനമായി പരിശ്രമിക്കും. ക്രുരനെന്ന് മുദ്രകുത്തും. പണം ധാരാളമായി ചെലവ് ചെയ്യും. ധാരാളം യാത്രകൾ ചെയ്യും. ആരോപണങ്ങൾ കേൾക്കേണ്ടി വരും. ഭാര്യ, മക്കൾ എന്നിവരെ പറ്റി ചിന്തിച്ച് മനസ്സ് വിഷമിക്കും.സാമ്പത്തിക നഷ്ടം ഉണ്ടാകും.

 

ബുധൻ

 

മറഞ്ഞ ബുധൻ നിറഞ്ഞ വിദ്യയെന്ന് പറയാറുണ്ട്. ഉന്നത വിദ്യാദായകനാണ്. നല്ല വാക്കുകൾ പറയുന്നവനായി ഭവിക്കും. കപടതയുള്ളവരാണ്. മനസ്സിലുള്ളത് മറച്ച് സംസാരിക്കാൻ മിടുക്കരാണ്.  അലസത ഉണ്ടാകും.

 

വ്യാഴം

 

സകല ജീവിതസുഖഭോഗങ്ങളും അനുഭവിക്കാൻ യോഗമുള്ളവരാണ്. പിന്നീട് വിരക്തി ഉണ്ടാകും. പാത്രമറിയാതെ ദാനം ചെയ്യും. സന്താനങ്ങളുടെ പുരോഗതിയിൽ വിഘ്നങ്ങൾ ഉണ്ടാകും. അന്യസഹായം എപ്പോഴും അഭ്യർഥിച്ചു കൊണ്ടിരിക്കും. സ്ത്രീ ജാതകത്തിൽ പന്ത്രണ്ടിൽ വ്യാഴം നിന്നാൽ അവൾക്ക് ഭർതൃഭാഗ്യവും പുത്രഭാഗ്യവും ഉണ്ടാകും.

 

ശുക്രൻ

 

സുഖാസ്വാദകരായിരിക്കും. എല്ലായ്പ്പോഴും കാമവികാരങ്ങളോട് കൂടിയവരായിരിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. മൃഷ്ടാന്നമായ ഭോജനസുഖവും ശയനസുഖവും സമ്പൽ സമൃദ്ധിയും ഉണ്ടാകും. സ്ത്രീ ജാതകത്തിൽ പന്ത്രണ്ടിൽ ശുക്രൻ നിന്നാൽ സകലവിധ സൗഭാഗ്യങ്ങളും അനുഭവിക്കും.

 

ശനി

 

ശത്രുക്കളെ എപ്പോഴും ഭയപ്പെടുന്ന രീതിയുണ്ടാകും. അന്യദേശ വാസിയാകും.  തോൽവിയും നിസ്സഹായതയും അനുഭവപ്പെടും. ചിലർക്ക് ഉടലിൽ ഒരു കുറവ് ഉണ്ടാകും. ജീവിതത്തോട് പ്രയോഗിക മനോഭാവമുള്ള കാഴ്ചപ്പാടായിരിക്കും. അവിഹിത ബന്ധങ്ങൾക്ക് ധാരാളം അവസരം കിട്ടുന്നവരായിരിക്കും. ആരോഗ്യ പ്രശ്നങ്ങൾ അലട്ടും.

 

രാഹു

 

ധനവാനും ധൂർത്തനുമാകും. ആരുമറിയാതെ പാപകർമങ്ങൾ ചെയ്യും. സന്താനങ്ങൾ കുറവായിരിക്കും. ദുർമാർഗചാരിയുമാകും. ചിലർക്ക്  ലൈംഗിക ബലഹീനതയുണ്ടാകും. ശരീരത്തിന് എന്തെങ്കിലുമൊരു ബലഹീനതയുണ്ടാകും.

 

കേതു 

 

പൂർവികമായി കിട്ടിയ സ്വത്ത് നശിപ്പിക്കും. പാപകർമങ്ങൾ ചെയ്യും. അന്യനാട്ടിൽ താമസിക്കേണ്ടിവരും. നേത്രരോഗം ഉണ്ടാകും. നാല്പതു വയസ്സിനു ശേഷം ജാതകനെ പ്രതാപശാലിയാക്കും.

 

ലേഖകൻ

ശ്രീകുമാർ പെരിനാട്,

കൃഷ്ണകൃപ,

മണ്ണറക്കോണം,

വട്ടിയൂർക്കാവ് പി.ഒ.

തിരുവനന്തപുരം-13

മൊ.90375203 25

Email: ടreekumarperinad@gmail.com

English Summary : Navagraha Position in Horoscope

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com