ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

സൂര്യൻ ഒരു രാശിയിൽ നിന്ന് അടുത്ത രാശിയിലേക്ക് പ്രവേശിക്കുന്നതിനെയാണ് സംക്രമം എന്ന് പറയുന്നത്. സൂര്യൻ 12 മാസം കൊണ്ട്  മേടം മുതൽ മീനം വരെയുള്ള 12 രാശിയിലൂടെ കടന്നു പോവുന്നു . അതായത് സൂര്യൻ ഒരു രാശിയിൽ ഒരു മാസം സഞ്ചരിക്കും. 2023 മാർച്ച് 15 ബുധനാഴ്ച സൂര്യൻ കുംഭം രാശിയിൽ നിന്ന്  മീനം രാശിയിലേക്ക് സംക്രമിക്കും. ഇത്  മീന രവി സംക്രമം എന്നാണ് അറിയപ്പെടുന്നത് . 

 

മാർച്ച് 15 ബുധനാഴ്ച രാവിലെ 6 .34 നാണു മീനരവിസംക്രമം . ഈ സമയത്തു സൂര്യപ്രീതികരമായ മന്ത്രങ്ങൾ ജപിക്കണം. വളരെ സവിശേഷമായ സമയമാണിത്. അന്നേ ദിവസം രാവിലെ 6 .15 നും 6.45 നും ഭവനങ്ങളിൽ നിലവിളക്ക് തെളിച്ച് പ്രാർഥിക്കുന്നത് സർവൈശ്വര്യത്തിനു കാരണമാകും . കൂടാതെ ഈ സമയത്ത് കനകധാരാ സ്തോത്രം , ആദിത്യഹൃദയം , സൂര്യ സ്തോത്ര മഹാമന്ത്രം   എന്നിവ ജപിക്കുന്നത് അത്യുത്തമം.

 

സൂര്യസ്തോത്ര മഹാമന്ത്രം

 

ഓം സത്ഗുരുഭ്യോ നമഃ

 

അസ്യ ശ്രീ സൂര്യസ്തോത്രമഹാമന്ത്രസ്യ അഗസ്ത്യ ഋഷി

 

അനുഷ്ടുപ്പ് ഛന്ദഃ സൂര്യനാരായണോ ദേവതാ, സൂം ബീജം

 

രീം ശക്തിഃ യം കീലകം, സൂര്യ പ്രസാദസിദ്ധ്യർത്ഥേ ജപേ വിനിയോഗഃ

 

 

 

ആദിത്യായ അംഗുഷ്ടാഭ്യാം നമഃ

 

അർക്കായ തർജ്ജനീഭ്യാം നമഃ

 

ദിവാകരായ മദ്ധ്യമാഭ്യം നമഃ

 

പ്രഭാകരായാ അനാമികാഭ്യാം നമഃ

 

സഹസ്രകിരണായ കനിഷ്ഠികാഭ്യാം നമഃ

 

മാർത്താണ്ഡായ കരതലകരപൃഷ്ഠാഭ്യാം നമഃ

 

 

 

ആദിത്യായ ഹൃദയായ നമഃ

 

അർക്കായ ശിരസേ സ്വാഹ

 

ദിവാകരായ ശിഖായൈ വഷ്ട് 

 

പ്രഭാകരായ കവചായ ഹൂം

 

സഹസ്രകിരണായ നേത്രാഭ്യാം െവൗഷട്

 

മാർത്താണ്ഡായ അസ്ത്രായ ഫട്

 

ഭൂർഭുവസ്സുവരോമിതി ദിക്ബന്ധഃ

 

 

 

ധ്യാനം

 

 

 

ധ്യായേത് സൂര്യമനന്തശക്തികിരണം

 

തേജോമയം ഭാസ്കരം

 

ഭക്താനാമഭയപ്രദം ദിനകരം

 

ജ്യോതിർമയം ശങ്കരം

 

ആദിത്യം ജഗദീശമച്യുതമജം

 

ത്രൈലോക്യചൂഡാമണിം

 

ഭക്താഭീഷ്ടവരപ്രദം ദിനമണിം

 

മാർത്താണ്ഡമാദ്യം ശുഭം               (1)

 

 

ബ്രഹ്മാവിഷ്ണുശ്ചരുദ്രശ്ച

 

ഈശ്വരശ്ച സദാശിവഃ

 

പഞ്ചബ്രഹ്മമയാകാരാ യേന

 

ജാതാ നമാമി തം (2)

 

 

കാലാത്മാ സർവ്വഭൂതാത്മാ

 

വേദാത്മാ വിശ്വതോമുഖഃ

 

ജന്മമൃത്യു ജരാവ്യാധി

 

സംസാരഭയനാശനഃ (3)

 

 

ബ്രഹ്മസ്വരൂപ ഉദയേ

 

മദ്ധ്യാഹ്നേ തു സദാശിവഃ

 

അസ്തകാലേ സ്വയം വിഷ്ണുഃ

 

ത്രയീമൂർത്തിർ ദിവാകരഃ (4)

 

 

ഏകചക്രരഥോ യസ്യ

 

ദിവ്യഃകനകഭൂഷിതഃ

 

സോടയം ഭവതു നഃ പ്രീതഃ

 

പത്മഹസ്തോ ദിവാകരഃ (5)

 

 

പത്മഹസ്തഃ പരംജ്യോതിഃ

 

പരേശായനമോ നമഃ

 

അണ്ഡയോനേ കർമ്മസാക്ഷിൻ

 

ആദിത്യായ നമോനമഃ (6)

 

 

കമലാസനദേവേശ 

 

കർമ്മസാക്ഷിൻ നമോനമഃ

 

ധർമ്മമൂർത്തേ ദയാമൂർത്തേ

 

തത്വമൂർത്തേ നമോനമഃ (7)

 

 

സകലേശായ സൂര്യായ

 

സർവ്വയജ്ഞായ നമോനമഃ

 

ക്ഷയാപസ്മാരഗുല്മാദി

 

വ്യാധിഹന്ത്രേ നമോനമഃ (8)

 

 

സർവ്വജ്വരഹരശ്ചൈവ

 

സർവ്വരോഗനിവാരണം

 

സ്തോത്രമേതത് ശിവപ്രോക്തം

 

സർവ്വസിദ്ധികരം പരം (9)

Content Summary : Significance of Meena Ravi Sankramam

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com