ADVERTISEMENT

ലക്ഷണശാസ്ത്രത്തിൽ പ്രധാനമാണ് ഹസ്തരേഖാശാസ്ത്രം. കയ്യിലെ രേഖ നോക്കി ഭാവി അറിയുന്ന രീതി പണ്ട് തൊട്ടേ ഭാരതത്തിൽ പ്രചാരത്തിൽ ഉണ്ട്. ചിലരതിൽ വിശ്വാസമർപ്പിക്കുമ്പോൾ ചിലർക്കത് അന്ധവിശ്വാസമാണ്. എങ്കിലും കൈരേഖകൾക്കു ഒരു വ്യക്തിയുടെ വിധിയെ സ്വാധീനിക്കാൻ കഴിയുമെന്നുതന്നെയാണ് ഹസ്തരേഖാശാസ്ത്രം ഉറപ്പിച്ചു പറയുന്നത്. പുരുഷന്മാരുടെ വലതുകൈയിലെയും സ്ത്രീകളുടെ ഇടതു കൈയിലെയും രേഖയാണ് പൊതുവിൽ നോക്കുക

ഹസ്‌തരേഖാശാസ്‌ത്രത്തിൽ ഓരോ വരകൾക്കും ഓരോ പ്രത്യേക അർഥങ്ങളാണുള്ളത്. കൈവെള്ളയേയും കൈയേയും വേർതിരിക്കുന്ന ഭാഗത്തുള്ള തിരശ്ചീനമായയതും വളഞ്ഞതുമായ രേഖകൾ ബ്രേസ്ലെറ്റ് ലൈൻ എന്നാണ് അറിയപ്പെടുന്നത്. പരമാവധി നാല് ബ്രേസ്ലെറ്റ് രേഖകളാണ് ഒരാളുടെ കൈയിൽ കാണപ്പെടുക. നാലാമത്തെ രേഖ അപൂർവമാണെന്ന് പറയാം. ഈ രേഖകൾ ഒരു വ്യക്തിയുടെ ആരോഗ്യത്തെയും ആയുസ്സിനെയും സമ്പത്തിനേയുമൊക്കെയാണ് പ്രതിനിധാനം ചെയ്യുന്നത്.

കയ്യിൽ ഒരു ബ്രേസ്ലെറ്റ് ലൈൻ വന്നാൽ
ഏറ്റവും പ്രധാനപ്പെട്ട രേഖയാണിത് .ഇത് ഒരു വ്യക്തിയുടെ പൂർണ ആരോഗ്യത്തെയും ഊര്‍ജ്ജസ്വലതയെയുമാണ് എടുത്തു കാട്ടുന്നത്. ഈ രേഖ തടിച്ചതും ആഴത്തിലുള്ളതുമാണെങ്കിൽ ദീർഘ ആരോഗ്യകരമായ ജീവിതമായിരിക്കും. കട്ടികുറഞ്ഞ രേഖ ഉള്ളവർ ജീവിതത്തിലെ പ്രധാന സന്ദർഭങ്ങളിൽ തീരുമാനം എടുക്കാൻ ബുദ്ധിമുട്ടുന്നവരായിരിക്കും. മുറിഞ്ഞതും വളഞ്ഞതുമായ രേഖകൾ ആഗ്രഹങ്ങൾ നിറവേറ്റാനുള്ള കഴിവില്ലായ്മയെ കുറിക്കുന്നു.

കയ്യിലെ രണ്ടാമത്തെ ബ്രേസ്ലെറ്റ് ലൈൻ
വിടവൊന്നുമില്ലാത്തതും നേരെയുള്ളതുമായ രണ്ടാമത്തെ ബ്രേസ്ലെറ്റ് ലൈൻ വളരെ പ്രധാനപ്പെട്ടതാണ്. ജീവിതത്തിൽ ഇത്തരക്കാർ വളരെ സന്തോഷവാൻമാരും സമ്പന്നരും ആയിരിക്കും. കൂടാതെ ഭാവിയിൽ കൂടുതൽ സ്വത്ത് സമ്പാദിക്കാനും സാധ്യതയുണ്ട്. തടിച്ചതും ആഴത്തിലുമുള്ള ഈ രേഖ സാമ്പത്തിക ഉന്നതിയെ കുറിക്കുന്നു. ഈ രേഖ ക്രമരഹിതമായുള്ളവർ ജീവിതത്തിൽ വളരെയധികം പരിശ്രമിച്ചാലേ പുരോഗതി ഉണ്ടാവൂ.

കയ്യിലെ മൂന്നാമത്തെ ബ്രേസ്ലെറ്റ് ലൈൻ
മൂന്നാമത്തെ ബ്രേസ്ലെറ്റ് ലൈൻ തടസമൊന്നുമില്ലാത്ത നേര്‍വരയാണോ, എന്നാൽ നിങ്ങൾ വളരെ ജനസ്വാധീനമുള്ളയാള്‍ ആയിരിക്കും. നല്ല പ്രവർത്തികളാൽ നിങ്ങൾ എന്നെന്നും അറിയപ്പെടുകയും ചെയ്യും. ജോലിയിൽ പൂർണ ഉത്തരവാദിത്വവും ആത്മാർത്ഥതയുള്ളവരുമായിരിക്കും. സമൂഹത്തിൽ ഉന്നത സ്ഥാനം വഹിക്കുന്നവരായിരിക്കും. ഈ രേഖ മുറിഞ്ഞതും വളഞ്ഞതുമാണെങ്കിൽ ഭാവിയിൽ ആരോഗ്യപരമായും സാമ്പത്തികപരമായും ഒരുപാട് ക്ലേശങ്ങൾ അനുഭവത്തിൽ വരാം

ഭാഗ്യശാലികളിൽ കാണുന്ന നാലാമത്തെ ബ്രേസ്ലെറ്റ് ലൈൻ
വളരെ കുറച്ച് ആൾക്കാരിൽ കാണുന്ന രേഖയാണിത്. ഭാഗ്യശാലികളിൽ കാണുന്ന രേഖ എന്നും ഇത് അറിയപ്പെടുന്നു.നാലാമത്തെ വര എപ്പോഴും മൂന്നാമത്തെ വരയുടെ തനിപ്പകര്‍പ്പാണ്. ജീവിത വിജയം നേടുന്നവരാണ് ഇക്കൂട്ടർ. അസാമാന്യ ധൈര്യമുള്ള ഇക്കൂട്ടർ കുടുംബത്തിലും സമൂഹത്തിലും എന്നും ബഹുമാനിക്കപ്പെടുന്നവരുമായിരിക്കും

English Summary:

Read your Fortune from Bracelet Lines on the Wrist

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com