ADVERTISEMENT

ദേവസേനാപതിയായ സുബ്രഹ്മണ്യനെ ആരാധിക്കാൻ ഏറ്റവും വിശേഷപ്പെട്ട ദിവസമാണു തൈപ്പൂയം. തമിഴ് തൈമാസത്തിൽ പൂയം നക്ഷത്രം വരുന്ന ദിവസം. മലയാളികൾക്ക് മകരമാസത്തിലെ പൂയം. ഇക്കൊല്ലത്തെ (2025) തൈപ്പൂയം ഇന്ന് (ഫെബ്രുവരി 11 ചൊവ്വ).

തൈപ്പൂയവുമായി ബന്ധപ്പെട്ട് ഐതിഹ്യങ്ങൾ പലതുണ്ട്. സുബ്രഹ്മണ്യദേവന്റെ ജന്മദിനമായി ചിലർ തൈപ്പൂയം ആഘോഷിക്കുന്നു. സുബ്രഹ്മണ്യൻ താരകാസുരൻ, ശൂരപത്മൻ തുടങ്ങിയവരെ സംഹരിച്ചത് ഈ ദിവസമെന്നു പറയുന്നു. പാർവതീദേവി സുബ്രഹ്മണ്യകുമാരന് വേൽ അഥവാ ശൂലം സമ്മാനിച്ച ദിവസം എന്നും ഐതിഹ്യം. 

ഈ ദിവസം സുബ്രഹ്മണ്യ ദേവനെ ആരാധിച്ചാൽ കാര്യവിജയവും ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകുമെന്നു പറയുന്നു. 

തൈപ്പൂയത്തെക്കുറിച്ച് കൂടുതൽ അറിയാൻ.... 

English Summary:

Thaipooyam is a significant Hindu festival celebrating Lord Subrahmanya. This auspicious day is marked by prayers, offerings, and celebrations commemorating his victory over demons and the bestowal of his sacred spear.

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com