Activate your premium subscription today
Friday, Apr 18, 2025
മലയാളികളുടെ ആഘോഷങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് വിഷു. വിഷുവിനോടനുബന്ധിച്ചുള്ള സവിശേഷമായ ഒരു കാര്യമാണ് വിഷുഫലം.വിഷുഫലമെന്നത് ഒരു വർഷത്തിൽ സംഭവിക്കുന്നതും പ്രകൃതിയുമായി ബന്ധപ്പെട്ടതുമായ കാര്യങ്ങൾ ജ്യോതിഷത്തിൽകൂടി മനസ്സിലാക്കി അത് ജനങ്ങളിൽ എത്തിക്കലാണ്. പഴയകാലത്ത് അതത് ദേശത്തെ ജ്യോത്സ്യന്മാർ വിഷുഫലം
കുംഭ ശനി മേട വ്യാഴം കൊല്ലവർഷം 1199-മാണ്ട് മീന മാസം 31 ന് (2024 ഏപ്രിൽ മാസം 13ന്) ശനിയാഴ്ച IST. രാത്രി 9.04 PM ( ഉദയാൽ പരം 36 നാഴിക 57 വിനാഴിക) മകയിരം നക്ഷത്രവും മിഥുനക്കൂറും ശുക്ല പക്ഷ ഷഷ്ടി തിഥിയും വരാഹകരണവും ശോഭന നാമനിത്യയോഗവും കൂടിയ സമയത്ത് വൃശ്ചിക രാശി ഉദയം ഭൂമി ഭൂതോദയം കൊണ്ട് മേട വിഷു
അത്തം : ഉത്തരവാദിത്തങ്ങൾ വർധിക്കും. മനസ്സിന്റെ സന്തോഷം തിരികെക്കിട്ടും. തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും. വരവിനേക്കാൾ ചെലവ് അധികരിക്കും. ഇഷ്ടപ്പെട്ട തൊഴിലുകളിൽ ഏർപ്പെടും. വാഗ്ദാനം നൽകുമ്പോൾ ശ്രദ്ധിക്കുക. ഭാഗ്യപരീക്ഷണങ്ങൾക്കു മുതിരരുത്. ബിസിനസിൽ മികവ് പുലർത്തും. സാമ്പത്തികമായി വിഷമതകൾ നേരിടും.
കുംഭശ്ശനി മേട വ്യാഴം കൊല്ലവർഷം 1199 മീനമാസം 31 ന് ശനിയാഴ്ച ഉദിച്ച് 36 നാഴിക 52 വിനാഴിക മകയിരം നക്ഷത്രം മിഥുനക്കൂറിൽ മേട വിഷു സംക്രമം മേടക്കൂറ് (അശ്വതി, ഭരണി, കാര്ത്തിക1/4): ഈ വർഷം പൊതുവെ ശുഭാധിക്യം പ്രതീക്ഷിക്കാം. ഏർപ്പെട്ടിരിക്കുന്ന എല്ലാ കാര്യത്തിലും ഈശ്വരാധീനവും പുരോഗതിയുമുണ്ടാകും.
വിഷു മലയാളികൾക്ക് പുതുവർഷപ്പിറവിയാണ്. പുതുതായി വരുന്ന വർഷത്തിന്റെ മുഴുവൻ ഐശ്വര്യത്തിനുമായാണ് പുലർച്ചെ കണി കാണുന്നതും കുടുംബത്തിലെ മുതിർന്നവർ കുട്ടികൾക്കു കൈനീട്ടം കൊടുക്കുന്നതും. വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾക്കു പ്രാദേശികമായി ചില ഭേദഗതികൾ ഉണ്ടാകാം. എങ്കിലും കണിയൊരുക്കുന്നതിനു കൃത്യമായ
മണ്ണിന്റെ മണവുമായി വീണ്ടുമൊരു വിഷുക്കാലം. സമ്പത്സമൃദ്ധമായ പ്രകൃതിയുടെ ഓർമക്കാഴ്ച തന്നെയാണു വിഷുക്കണി. മഞ്ഞയണിഞ്ഞ കൊന്നമരക്കൊമ്പിലിരുന്നു വിഷുപ്പക്ഷി വിളിച്ചുണർത്തുകയാണ്; മലയാണ്മയുടെ മണ്ണിനെ, മനസ്സിനെ, പ്രകൃതിയെത്തന്നെയും. തളിരിലകളുടെ കുളിരുമായെത്തുന്നു ആ കിളിനാദം: വിത്തും കൈക്കോട്ടും.... വിഷുവെന്ന
വിഷുക്കണിയൊരുക്കിയ ഉരുളിയിൽ പട്ടും പൊന്നും പഴങ്ങളും വാൽക്കണ്ണാടിയും താംബൂലവുമൊക്കെ ഉണ്ടാകുമെങ്കിലും ഏറ്റവും പ്രധാനം കണിക്കൊന്നയ്ക്കും കണിവെള്ളരിക്കുമാണ്. പ്രകൃതീദേവിയെ മഞ്ഞക്കൊലുസണിയിക്കുന്ന കൊന്നപ്പൂവും അധ്വാനത്തിലൂടെ നേടിയ കായ്ഫലത്തിന്റെ സ്വർണത്തിളക്കമുള്ള വെള്ളരിക്കയും കണി കണ്ടുണരുക എന്ന ആചാരം
വിഷുക്കണി കാണേണ്ടത് ഉണർന്നെഴുന്നേറ്റാലുടൻ എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ എത്ര മണിക്കാണ് ഉണർന്നെഴുന്നേൽക്കണ്ടത്, എത്ര മണിക്കാണ് കണി കാണേണ്ടത് എന്നതിനെക്കുറിച്ചൊക്കെ പഴമക്കാർക്കു വ്യക്തമായ ധാരണയുണ്ടായിരുന്നു. വിഷു ദിവസം മാത്രമല്ല, എല്ലാ ദിവസവും ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്നെഴുന്നേൽക്കണം എന്ന്
മേടം രാശിയിലേക്ക് സൂര്യന് സംക്രമിക്കുന്ന ദിവസമാണ് വിഷു ആഘോഷിക്കുന്നത്. അന്നേദിവസം പ്രകൃതി തരുന്ന സമ്പൽസമൃദ്ധി മുഴുവൻ ഓട്ടുരുളിയിലാക്കി നമ്മെ കണി കാണിക്കുന്ന മുതിർന്നവർ പിന്നെ ചെയ്യുന്നത് ഇളമുറക്കാരെയെല്ലാം വിളിച്ചുവരുത്തി കൈനീട്ടം നൽകലാണ്. പ്രകൃതിയുടെ സമ്പൽസമൃദ്ധി മുഴുവൻ സ്വയം
വടക്കഞ്ചേരി∙ കേരളത്തിന്റെ കാർഷികോത്സവമായ വിഷുനാളിൽ കണി കാണാൻ ഇക്കുറി താമരച്ചക്കയും. തനി നാടൻ കുഞ്ഞൻ ചക്ക കണിയൊരുക്കാനും നിരവധി പേർ കൊണ്ടുപോയി. കാർഷിക മേഖലയിൽ നിരവധി പരീക്ഷണങ്ങളും പുതിയ കൃഷി രീതികളും നടത്തി ശ്രദ്ധേയനായ കിഴക്കഞ്ചേരി കണിയമംഗലം തട്ടാംപടവ് പുത്തൻപുരയിൽ സാജു തോമസിന്റെ തോട്ടത്തിലാണ് ഈ കൗതുകച്ചക്കയുള്ളത്. പ്ലാവിൽ അടയ്ക്കക്കുല പോലെ തിങ്ങി നിറഞ്ഞ
മലപ്പുറം ∙ സമൃദ്ധിയുടെ വിഷു ആഘോഷം പാണക്കാട്ട്. ദലിത് ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റിയാണ് വിഷു വിഭവങ്ങളുമായി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിച്ചത്. നെയ്യപ്പം, ഉണ്ണിയപ്പം, വെള്ളരി, കൊന്നപ്പൂവ് എന്നിവയടങ്ങിയ സമ്മാനമാണ് നൽകിയത്. മണ്ഡലം മുസ്ലിം ലീഗ് ജനറൽ
ചെന്നൈ ∙ കൊന്നപ്പൂവിന്റെ വിലയിൽ കൈ പൊള്ളി ഇത്തവണത്തെ വിഷു ആഘോഷം. ഇന്നലെ ഒരു കെട്ട് പൂവിന് 50 രൂപയാണ് അണ്ണാ നഗറിലെ പൂവിൽപനക്കാർ ഈടാക്കിയത്. ടി നഗറിലാകട്ടെ ഒരു പിടി പൂവിന് 100 രൂപ നൽകേണ്ടിവന്നു. പതിവിനു വിരുദ്ധമായി നഗരത്തിലെ കണിക്കൊന്നകൾ പലതും ഇത്തവണ പൂക്കാതിരുന്നതിനാലാണ്, കണിയൊരുക്കാൻ പൂ തേടിയവർക്കു
വിഷുവും ഓണവും മലയാളികളുടെ ഹൃദയംഗമമായ രണ്ട് ഉത്സവങ്ങളാണ്. ജ്യോതിഷപ്രകാരം മേടമാസമാണ് വർഷഗണനയ്ക്ക് ആദ്യമായി സ്വീകരിച്ചിരിക്കുന്ന മാസം. ആറ് ഋതുക്കളിൽ വസന്തം കേരളത്തിൽ മേടം– ഇടവം മാസങ്ങളിലാണ് (ഏപ്രിൽ–മേയ്) ഇത് യഥാക്രമം വർഷം (മിഥുനം– കര്ക്കടകം, ഇംഗ്ലിഷ് ജൂൺ– ജൂലൈ), ശരത് (ചിങ്ങം– കന്നി, ഇംഗ്ലിഷ് ഓഗസ്റ്റ്– സെപ്റ്റംബർ), ഹേമന്തം (തുലാം–വൃശ്ചികം, ഇംഗ്ലിഷ് ഒക്ടോബർ–നവംബർ), ശിശിരം (ധനു–മകരം, ഇംഗ്ലിഷ് ഡിസംബർ – ജനുവരി), ഗ്രീഷ്മം (കുംഭം–മീനം, ഇംഗ്ലിഷ് ഫെബ്രുവരി– മാർച്ച്) എന്നിങ്ങനെ വരും.
കണ്ണൂർ ∙ നാളെ വിഷു. തിരക്കിലമർന്ന് നാടും നഗരവും വിപണിയും. മധ്യ വേനലവധിയായതിനാൽ കുട്ടികളടക്കം കുടുംബങ്ങൾ ഒന്നാകെയാണ് വിപണികളിൽ എത്തുന്നത്. ഇതുകൊണ്ട് തന്നെ തുണിക്കടകളിലും, ഗൃഹോപകരണ ഷോറൂമുകളിലും പഴം,പച്ചക്കറി കടകളിലും മൺപാത്ര വിപണികൾ അടക്കമുള്ള വഴിയോര വിപണികളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
മുംബൈ ∙വിഷുത്തിരക്കിലാണ് നഗരം. മലയാളിക്കടകളിലെല്ലാം തിരക്കോടുതിരക്കാണ്. കണിയൊരുക്കാനുള്ള സാധനങ്ങൾ, വിഷു സദ്യയ്ക്കുള്ള സാധനങ്ങൾ എന്നിവ വാങ്ങാനാണ് മിക്കവരും കടകളിലേക്കെത്തുന്നത്. മികച്ച വിഷുക്കണി ഒരുക്കുന്നവർക്ക് ചില മലയാളി അസോസിയേഷനുകൾ സമ്മാനങ്ങളും നൽകുന്നുണ്ട്.കേരളത്തിൽനിന്ന് അകലെയാണെങ്കിലും
ശബരിമല ∙ ഐശ്വര്യ സമൃദ്ധിയ്ക്കും സൗഭാഗ്യത്തിനുമായി ഭക്തർ കാത്തിരിക്കുന്ന വിഷുക്കണി ദർശനം നാളെ. ഭക്തർക്കു കണികണ്ടു തൊഴുന്നതിനൊപ്പം ശ്രീകോവിലിൽ നിന്നു വിഷുക്കൈനീട്ടവും വാങ്ങാം. അയ്യപ്പ സന്നിധിയിൽ വിഷുക്കണി ദർശനത്തിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. കണിവെള്ളരിയും കൊന്നപ്പൂക്കളും പഴങ്ങളും ധാന്യങ്ങളും
തിരുവനന്തപുരം ∙നാളെ വിഷു. വിഷുവിനെ വരവേൽക്കാൻ നാടും നഗരവും അവസാനവട്ട ഒരുക്കത്തിലാണ്. പ്രധാന ക്ഷേത്രങ്ങളിൽ വിഷുക്കണി ദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വീടുകളിൽ കണിയൊരുക്കുന്നവർ സാധനസാമഗ്രികൾ വാങ്ങുന്ന തിരക്കിലാണ്. നാടൻ പച്ചക്കറികളും പഴവർഗങ്ങളും വിപണിയിൽ എത്തിക്കഴിഞ്ഞു.കണിവെള്ളരിക്കും
സംസ്ക്കാരം കൊണ്ടും ആചാര–അനുഷ്ഠാനങ്ങളെക്കൊണ്ടും സമ്പന്നമാണ് നമ്മുടെ രാജ്യം. വർഷങ്ങൾ കുറേ കഴിഞ്ഞിട്ടും ഇതെല്ലാം ഇവിടെ തുടർന്ന് കൊണ്ടെയിരിക്കുന്നു. അങ്ങനെ നോക്കുമ്പോൾ മലയാളികളെ സംബന്ധിച്ച് വിഷുവിന് ‘വിഷുക്കണി’ കാണുന്നതും ‘വിഷുഫലവും’ വളരെ പ്രധാനപ്പെട്ടതാണ്. വിഷുസംക്രമം മീനശനി ഇടവവ്യാഴം കൊല്ലവർഷം
കോട്ടയം∙വിഷുവിനെ വരവേൽക്കാൻ ഒരുങ്ങി പൂതക്കുഴി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. കണ്ണനെ കണികാണാൻവിപുലമായ ആഘോഷ പരിപാടികൾ ആണ് ക്ഷേത്രം സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 5 മണിമുതൽ വിഷുക്കണി ദർശനം ഉണ്ടായിരിക്കും. തുടർന്ന് ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ സുജിത്ത് നാരായണൻ നമ്പൂതിരി ഭക്തജനങ്ങൾക്ക് വിഷു കൈനീട്ടം
കൊന്നപ്പൂവും കണിവെള്ളരിയും ചക്കയും മാങ്ങയുമൊക്കെ ഐശ്വര്യം നിറഞ്ഞ പ്രകൃതിയുടെ തുടിപ്പു തന്നെ. അതിനൊപ്പം വയ്ക്കുന്ന വാൽക്കണ്ണാടിയിൽ പ്രതിഫലിക്കുന്നതു നമ്മുടെ തന്നെ ജീവാത്മാവും. അടുത്ത ഒരു കൊല്ലം മുഴുവൻ നമ്മുടെ ജീവാത്മാവിൽ നിറയേണ്ടതു പ്രകൃതിയുടെ ഈ തുടിപ്പു തന്നെയാകണം. അതിനാണു വിഷുക്കണി.വീട്ടിലുള്ളവർ
വിഷുക്കണി കാണേണ്ടത് ഉണർന്നെഴുന്നേറ്റാലുടൻ എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ എത്ര മണിക്കാണ് ഉണർന്നെഴുന്നേൽക്കണ്ടത്, എത്ര മണിക്കാണ് കണി കാണേണ്ടത് എന്നതിനെക്കുറിച്ചൊക്കെ പഴമക്കാർക്കു വ്യക്തമായ ധാരണയുണ്ടായിരുന്നു. വിഷു ദിവസം മാത്രമല്ല, എല്ലാ ദിവസവും ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്നെഴുന്നേൽക്കണം എന്ന് അഷ്ടാംഗഹൃദയം പോലുള്ള ആയുർവേദഗ്രന്ഥങ്ങൾ പറയുന്നു.
പറവൂർ ∙ വിഷുവിനു മുന്നോടിയായി ചേന്ദമംഗലം ഗ്രാമത്തിന് ഉത്സവഛായ നൽകി ‘മുസിരിസ് ഫെസ്റ്റ് വിഷുമാറ്റച്ചന്ത – 2025’ പൊടിപൊടിക്കുന്നു. പാലിയം ഗവ.ഹയർസെക്കൻഡറി സ്കൂൾ മൈതാനിയിലെ മാറ്റപ്പാടത്തു ചേന്ദമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന മേളയിൽ ഇന്നാണു ചെറിയമാറ്റം. വലിയമാറ്റം നാളെ. ഓലമേഞ്ഞ സ്റ്റാളുകളും
വിഷു യാത്ര ബെംഗളൂരു ∙ വിഷുവിനോട് അനുബന്ധിച്ചുള്ള തിരക്ക് പ്രമാണിച്ച് കേരളത്തിലേക്കു കൂടുതൽ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ.ഇന്ന് വൈകിട്ട് ബയ്യപ്പനഹള്ളി ടെർമിനലിൽനിന്ന് എറണാകുളം ജംക്ഷനിലേക്കു പുറപ്പെടുന്ന സ്പെഷൽ ട്രെയിനിൽ റിസർവേഷൻ ആരംഭിച്ച് മണിക്കൂറുകൾക്കകം തന്നെ ടിക്കറ്റുകൾ
സമ്പൽസമൃദ്ധമായ പ്രകൃതിയുടെ കൊച്ചുരൂപം തന്നെയാണു വിഷുക്കണി. ഭൂമിയിലെ ഓരോ വസ്തുവും സത്വ, രജോ, തമോ ഗുണമുള്ളവയാണ്. കണിയൊരുക്കാൻ സത്വഗുണമുള്ളവയേ പരിഗണിക്കാവൂ. കണിവയ്ക്കുന്നതിനുള്ള ഓട്ടുരുളി, നിലവിളക്ക്, വാൽക്കിണ്ടി എന്നിവ തേച്ചുവൃത്തിയാക്കിയ ശേഷമേ ഉപയോഗിക്കാവൂ. വിഷുവിന്റെ തലേന്ന് കുടുംബനാഥയോ
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): വർഷത്തിന്റെ തുടക്കം മെച്ചമായിരിക്കുമെങ്കിലും പിന്നീട് കാര്യങ്ങൾ അങ്ങനെയല്ലാതായി മാറും. വരവിൽ അധികമായ ചെലവുകൾ ഉണ്ടാവും. സ്ഥലം മാറ്റവും പ്രതീക്ഷിക്കാം. തൊഴിൽരംഗത്ത് പ്രശ്നങ്ങൾ ഇല്ല. ആരോഗ്യനില മെച്ചപ്പെടും. എതിരാളികളുടെ ഉപദ്രവങ്ങൾ
കീഴരിയൂർ ∙ വിഷു ആഘോഷമാക്കാൻ വൈവിധ്യമാർന്ന പടക്കങ്ങൾക്ക് വിലക്കുറവുമായി കീഴരിയൂർ കൺസ്യൂമർ ഫയർ വർക്സ് ഒരുങ്ങി. 25 ഇനങ്ങളടങ്ങിയ പൂർണിമ ഗിഫ്റ്റ് ബോക്സ് ആണ് ഇക്കുറി വിപണിയിലെ താരം. മത്താപ്പും കമ്പിത്തിരിയും മേശപ്പൂവും പടക്കങ്ങളുമായി ആകർഷകമായ സമ്മാന പൊതിയാണ് ഇക്കുറി എത്തിയിരിക്കുന്നത്. പടക്ക പ്രിയരുടെ
വിഷുവിന് ശേഷം ചില നാളുകാരുടെ ജീവിതത്തിൽ വളരെ വലിയ മാറ്റങ്ങൾ സംഭവിക്കുന്ന കാലമാണ്. ഇക്കൂട്ടരുടെ ജീവിതത്തിലുണ്ടായിരുന്ന തടസ്സങ്ങൾ എല്ലാം നീങ്ങി ജീവിതം മെച്ചപ്പെടും. ജനനസമയപ്രകാരം ഫലാനുഭവങ്ങളിൽ വ്യത്യാസം വരാമെങ്കിലും ഈ ഏപ്രിൽ 14 മുതൽ പൊതുവെ അനുകൂല കാലമാണ് വരാനിരിക്കുന്നത്.
തൊടുപുഴ ∙ വിഷുവിന് കണി കണ്ടുണരാൻ കൃഷ്ണ വിഗ്രഹങ്ങൾ റെഡി. നഗരത്തിലെ വഴിയോരങ്ങളിലെ കടകളിലായി ഒട്ടേറെ വിഗ്രഹങ്ങളാണ് തയാറാക്കി വച്ചിട്ടുള്ളത്. ഓടക്കുഴൽ വായിക്കുന്ന കണ്ണൻ, വെണ്ണ തിന്നുന്ന ഉണ്ണിക്കണ്ണൻ, പ്രണയം തുളുമ്പുന്ന രാധാ– കൃഷ്ണന്മാർ, ഗോക്കളെ മേയ്ക്കുന്ന കൃഷ്ണൻ തുടങ്ങി പല രൂപത്തിലും ഭാവത്തിലുമുള്ളവ
ശബരിമല ∙ സഹസ്ര കലശാഭിഷേകത്തിന്റെ ചൈതന്യ നിറവിൽ വിഷു പൂജകൾ പൂർത്തിയാക്കി ക്ഷേത്രനട അടച്ചു. പ്രത്യേകം തയാർ ചെയ്ത മണ്ഡപത്തിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിലും മേൽശാന്തി പി.എൻ.മഹേഷിന്റെ സഹകാർമികത്വത്തിലും പൂജ കഴിച്ചു കലശങ്ങൾ നിറച്ചു. ചൈതന്യം നിറച്ച കലശങ്ങൾ പഞ്ചവാദ്യത്തിന്റെയും
ചോറ്റാനിക്കര ∙ മനം നിറയെ കണികണ്ട് ഭക്തിസാന്ദ്രമായി ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ആയിരങ്ങൾ വിഷു ദർശനം നടത്തി. പുലർച്ചെ 2.30 മുതൽ ആരംഭിച്ച വിഷുക്കണി ദർശനത്തിന് ആയിരങ്ങളാണെത്തിയത്. ശ്രീകോവിലിന്റെ മുഖമണ്ഡപത്തിലാണു കണി കാണാൻ സൗകര്യമൊരുക്കിയത്. മകം നാളിൽ അണിയുന്ന വിശേഷാൽ തങ്ക ഗോളകയും സഹസ്രനാമ മാലകളും
കാഞ്ഞങ്ങാട് ∙ ഐശ്വര്യത്തിന്റെ വിഷുക്കണിക്കും വിഷുസദ്യയ്ക്കും അപ്പുറം നന്മയുള്ള വിഷു കാഴ്ചകളും ഒരുക്കി നാടും നഗരവും. തെരുവുവാസികള്ക്കും രോഗികള്ക്കും വിഷുസദ്യ നല്കിയും വിഷുക്കണി സാധനങ്ങൾ അനാഥാലയത്തിനു കൈമാറിയും ചിലർ വിഷുവിനെ നന്മയുള്ള ആഘോഷമാക്കി.തെരുവിന്റെ മക്കൾക്ക് വിഷുസദ്യ ഒരുക്കിയും വിഷു കോടി
കൊച്ചി∙ പ്രിയപ്പെട്ടവരോടൊപ്പം ഒരു കുടക്കീഴിൽ വിഷു ആഘോഷങ്ങളിലേക്ക് നാം ചുരുങ്ങുമ്പോള് തപാൽ വകുപ്പിലെ ജീവനക്കാരുടെ വിഷു നാലു ചുമരുകൾക്കുള്ളിലാണ്. കലണ്ടറിലെ ചുവന്ന കള്ളികളിൽ കണ്ണെറിയാതെ ജോലി ചെയ്യുന്ന തിരക്കിലായിരിക്കും ഈ നിമിഷങ്ങളിലും അവർ. അവശ്യ സർവീസിൽപ്പെടുന്നതിനാൽ ഈ കേന്ദ്ര സർക്കാർ ഓഫിസുകൾ അടയ്ക്കാറില്ല. അതിനാൽ തന്നെ വിഷുക്കാലവും ഒത്തുചേരലും സന്തോഷ നിമിഷങ്ങളുമൊക്കെ ഒരു നെടുവീർപ്പോടെ ഹൃദയത്തിൽ പൂട്ടിവച്ച് ജോലിത്തിരക്കുകളിലേക്ക് കടക്കുകയാണ് തപാൽ ജീവനക്കാർ.
വീട്ടിലെ ആഘോഷമൊക്കെ കഴിഞ്ഞ് ഒന്നു പുറത്തു പോയാലോ?. വെറുതേ സ്ഥലങ്ങൾ മാത്രം കണ്ടു മടങ്ങണ്ട. കാണാൻ മേളകളും സർക്കസും ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികൾ ജില്ലയിൽ പലയിടങ്ങളിലും നടക്കുന്നു. അത്തരം ചില കാഴ്ചകളിലൂടെ...
ആലപ്പുഴ ∙ കേരളം വിഷുക്കണി കണ്ട് ഉണർന്നു. ഈ സുദിനത്തിലെ ഓർമകൾ എല്ലാവർക്കും പ്രിയപ്പെട്ടതാണ്. പ്രത്യേകിച്ചു വിഷുക്കൈനീട്ടം. തിരഞ്ഞെടുപ്പിന്റെ തിരക്കിനിടെയിലും വിഷുക്കൈനീട്ടവുമായി ബന്ധപ്പെട്ട മറക്കാനാകാത്ത ഓർമകൾ പങ്കുവയ്ക്കുകയാണ് ആലപ്പുഴ, മാവേലിക്കര ലോക്സഭ മണ്ഡലങ്ങളിലെ പ്രമുഖ സ്ഥാനാർഥികൾ. ഒപ്പം വിഷു
വിഷുത്തലേന്ന് കുഴിക്കാട്ട് പവിത്രൻ നൽകിയ കൈനീട്ടം പൊലിച്ചു. മാരാരിക്കുളം മേഖലയിൽ സ്വീകരണ പര്യടനത്തിനെത്തിയ എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫിനു പിന്നെയെല്ലാം നല്ലതായി ഭവിച്ചു. നാട്ടുകാർ നൽകിയതെല്ലാം വിഷു‘ഫലങ്ങൾ.’ ∙ മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ മുണ്ടുചിറയിലായിരുന്നു ആദ്യ സ്വീകരണം. പ്രദേശത്തെ മുതിർന്ന
തിരൂർ ∙ വിഷുപ്പാടം ഇന്നത്തെ തലമുറയുടെ കാഴ്ചയിൽ വെറുമൊരു പാടമായിരിക്കും. എന്നാലവിടം 40 വർഷങ്ങൾക്കു മുൻപു വരെ നാട്ടിലെ വിഷുവിന്റെ പ്രതീകവും കർഷകരുടെയും വ്യാപാരികളുടെയും പ്രതീക്ഷയുമായിരുന്നു. അത്രയേറെ വിപുലമായ വ്യാപാര കേന്ദ്രമായിരുന്നു തിരൂർ തൃക്കണ്ടിയൂരിലെ വിഷുപ്പാടത്ത് നടന്നിരുന്നത്. വിഷുത്തലേന്നാണ്
തൃപ്പൂണിത്തുറ ∙ വിഷു വിപണിയിൽ മുഴുകി നഗരം. സ്റ്റാച്യു ജംക്ഷൻ മുതൽ ശ്രീപൂർണത്രയീശ ക്ഷേത്രം വരെ റോഡിന് ഇരുവശവും ചക്കയും പൈനാപ്പിളും മാങ്ങയും നാനാ വർണത്തിലുള്ള പൂക്കളും വിൽപനയ്ക്കെത്തി.ചെറുപ്പക്കാരുടെ ചെറു സംഘങ്ങളാണ് കൊന്നപ്പൂക്കളുമായി എത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ വേനൽമഴ പൂക്കളുടെ കുറവ്
കയ്പമംഗലം ∙ വിഷുനാളിലും തീരത്ത് പണിയില്ല. ഈസ്റ്റർ, ചെറിയപെരുന്നാൾ തുടങ്ങിയവയ്ക്കും സ്ഥിതി ഇതുതന്നെയായിരുന്നു. 2 മാസമായി കൂരിക്കുഴി കമ്പനിക്കടവ്, ചാമക്കാല, വഞ്ചിപ്പുര, പെരിഞ്ഞനം ആറാട്ടുകടവ്, മതിലകം കൂളിമുട്ടം, പൊക്ലായി ബീച്ച് കടവുകളിൽ നൂറുകണക്കിനു വള്ളങ്ങൾ മീൻപിടിക്കാൻ പോവാതെ കിടക്കുകയാണ്. നേരത്തെ
ഗുരുവായൂർ ∙ ഇന്നു പുലർച്ചെ 2.42 മുതൽ ഒരു മണിക്കൂർ വിഷുക്കണി ദർശനത്തിനായി ഇന്നലെ രാവിലെ മുതൽ ഭക്തർ കാത്തിരിപ്പു തുടങ്ങി. കാലത്തു തന്നെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിനു സമീപം വരിയായി ഭക്തർ ഇടം പിടിച്ചു. ഉച്ചപ്പൂജ നട തുറന്നതോടെ വിഷുക്കണി ദർശനത്തിനുള്ള പ്രത്യേക പന്തലിലേക്ക് ഇവരെ മാറ്റിയിരുത്തി.
ചങ്ങനാശേരി ∙ ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും ആഘോഷമായ വിഷുപ്പുലരിയിൽ ഇന്ന് നാട്. വിഷു ആഘോഷം പൊടിപൊടിക്കാനുള്ള തിരക്കിലായിരുന്നു ഇന്നലെ നാടും നഗരവും. കനത്ത വേനൽച്ചൂടിലും വിഷു ആഘോഷിക്കാനുള്ള അവസാന വട്ട ഓട്ടപ്പാച്ചിലിനായി ജനം വഴിയിലേക്കിറങ്ങി. വിഷുക്കണി ഒരുക്കുന്നതിൽ പ്രധാനമായ ശ്രീകൃഷ്ണ
കണ്ണൂർ∙ വിഷു ആഘോഷിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങൾക്കായി ഇന്നലെ വിപണിയിൽ വൻതിരക്ക് അനുഭവപ്പെട്ടു. വിഷുക്കണി, വിഷുസദ്യ എന്നിവ ഒരുക്കാനുള്ള സാധനങ്ങൾക്ക് വൻതിരക്കാണ് അനുഭവപ്പെട്ടത്. കണി ഒരുക്കാനുള്ള കണിക്കൊന്ന, കണ്ണിമാങ്ങ, ചക്ക എന്നിവയ്ക്ക് വിഷുത്തലേന്നാണ് ആവശ്യക്കാർ കൂടുതലെത്തുക. പടക്ക വിപണിയിലും
തിരുവല്ല∙ഇന്ന് വിഷു. കത്തിച്ച നിലവിളക്കും കൃഷ്ണവിഗ്രഹവും കൊന്നപ്പൂക്കളുമായി തിരുവല്ലയും വിഷുവിനെ വരവേൽക്കുന്നു.സമൃദ്ധിയുടെ പ്രഭാതത്തിലേക്ക് മലയാളി മനവും മിഴിയും തുറക്കുന്നു.തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയിലാണ് ഇത്തവണ വിഷു എന്ന പ്രത്യേകതയുണ്ട്. കാർഷിക സംസ്കാരത്തിലേക്കുള്ള കാൽവയ്പ് കൂടിയാണ്
ആലപ്പുഴ ∙ ഈസ്റ്ററിനും ഈദുൽ ഫിത്റിനും പിന്നാലെ വിഷു കൂടി എത്തിയതോടെ നഗരം ആഘോഷത്തിരക്കിൽ. വിഷു ആഘോഷങ്ങൾക്കുള്ള അവസാനവട്ട ഒരുക്കത്തിലായിരുന്നു ഇന്നലെ വിപണി. ആഘോഷങ്ങൾ ഒന്നിച്ചെത്തിയതോടെ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പച്ചക്കറികൾക്കുൾപ്പെടെ വിലയും വർധിച്ചിട്ടുണ്ട്. വിഷുക്കണിയുടെ പ്രധാന ആകർഷണമായ
കൊല്ലം ∙ വോട്ടെടുപ്പിന് 12 നാളുകൾ മാത്രം ശേഷിക്കെ, അതിതീവ്ര പ്രചാരണത്തിന്റെ ചൂടിൽ വിഷു ആഘോഷിക്കാൻ സമയമില്ലാതെ സ്ഥാനാർഥികൾ. സ്ഥാനാർഥികളുടെ പേരിൽ ആശംസാ കാർഡുകളും നേരത്തേ വീടുകൾ എത്തിയിരുന്നു. കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി എൻ.കെ പ്രേമചന്ദ്രന് വിഷു ദിവസവും തിരക്കോട് തിരക്കാണ്. വിഷുക്കണി ഒഴിച്ചാൽ മറ്റു
കൊട്ടിക്കയറുന്ന പാണ്ടിമേളം. സപ്തവർണ ലയവിന്യാസത്തിന്റെ കുടമാറ്റം. ആനപ്പുറത്ത് കലാരൂപങ്ങൾ. അവയ്ക്ക് തെന്നലായി ആലവട്ടത്തിന്റെയും വെഞ്ചാമരത്തിന്റെയും ഊയലാട്ടം. കാഴ്ചയിൽ അലിഞ്ഞ് ജനക്കൂട്ടം സ്വയം മറന്നു നിൽക്കുന്ന മഹാപൂരം നാളെ. ആശ്രാമം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിഷു ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന
തിരുവനന്തപുരം ∙ ഐശ്വര്യത്തിന്റെയും നന്മയുടെയും പ്രതീക്ഷകൾ ഉയർത്തി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കും. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും വിഷുക്കാഴ്ചകളും ഒരുക്കിയിരുന്നു. സൂര്യൻ മീനം രാശിവിട്ട് മേടം രാശിയിലേക്ക് പ്രവേശിക്കുന്ന സമയം മലയാളിക്ക് പുതുവർഷാരംഭം കൂടിയാണ്. കണിയൊരുക്കിയും കൈനീട്ടം നൽകിയും സദ്യ
കാഞ്ഞങ്ങാട് ∙ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ആഴ്ച്ച ചന്തകളിലും ഇക്കോ ഷോപ്പുകളിലും വിഷു വിപണിയുടെ ഭാഗമായി പച്ചക്കറികൾ വിൽപന നടത്തി. ഹോർട്ടികോർപ്പിന്റെ പ്രത്യേകമായ വിപണി ഇത്തവണ ഇല്ല. വിപണികൾ ഇന്ന് അവസാനിക്കും. കർഷകരിൽ നിന്ന് പ്രത്യേകമായി പച്ചക്കറികൾ സംഭരിച്ചാണ് വിഷു വിപണിയിൽ പച്ചക്കറികളെത്തിച്ചത്.
പഴയങ്ങാടി∙ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിഷുവിന് പഴയങ്ങാടിയിൽ താരമായത് ഉണ്ണിയപ്പം. വിഷുവിന് നാടെങ്ങും ഉണ്ണിയപ്പം തന്നെയാണ് പ്രധാനം.എന്നാൽ ഇന്നലെ ഉച്ചയോടെ മാത്രം പഴയങ്ങാടിയിൽ വിറ്റഴിച്ചത് ആറ് ക്വിന്റലിൽ ഏറെ ഉണ്ണിയപ്പം. കുടുംബശ്രീ യൂണിറ്റുകൾ,സന്നദ്ധ സംഘടനകൾ, ബേക്കറികൾ എന്നിവയാണ് ഉണ്ണിയപ്പം
മണ്ണാർക്കാട്∙ വിഷുക്കൈനീട്ടം നൽകാൻ പുത്തൻ നോട്ടുകളുടെയും നാണയങ്ങളുടെയും ശേഖരമൊരുക്കി മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്ക്. ഒന്നരക്കോടിയോളം പുത്തൻ നോട്ടുകളാണു വിതരണം ചെയ്തത്. 10,20,50,100,200,500 രൂപകളുടെ പുത്തൻ നോട്ടുകളുടെ ശേഖരമാണു വിഷുക്കൈനീട്ടത്തിനായി ബാങ്ക് ഒരുക്കിയിരുന്നത്. രാവിലെ മുതൽ തന്നെ
കടയ്ക്കൽ ∙ പാമ്പിന്റെയും പഴുതാരയുടെയും ശല്യത്തിൽ നിന്നു കാറ്റാടിമൂട് ഭാർഗവ വിലാസത്തിൽ ഇന്ദുവിനും കുടുംബത്തിനും മോചനം. പ്രവാസിയായ പത്തനംത്തിട്ട കോഴഞ്ചേരി കീഴ്പായ്പേരൂർ മേത്തറിൽ വീട്ടിൽ ശോഭന ജോർജ് ഇന്ദുവിനു നിർമിച്ചു നൽകിയ വീട് വിഷു കൈനീട്ടമായി ഇന്നലെ കൈമാറി. ദുബായ്യിൽ 33 വർഷമായി നഴ്സാണു ശോഭന ജോർജ്.
ഏറ്റുമാനൂർ∙ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും വിഷുപ്പുലരിയിൽ കണികണ്ടുണരാൻ വിഷുക്കണി കിറ്റുകൾ വിതരണം ചെയ്ത് ഏറ്റുമാനൂർ ശക്തിനഗർ റസിഡന്റ്സ് അസോസിയേഷൻ. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി നേത്രരോഗ വിഭാഗം മുൻ തലവൻ ഡോ. എസ്.ശേഷാദ്രിനാഥന് ആദ്യ കിറ്റ് നൽകികൊണ്ട് കോട്ടയം ഐസിഎച്ച് മുൻ സൂപ്രണ്ട് ഡോ. ടി.യു.സുകുമാരൻ കിറ്റുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു.
കോട്ടയം ∙ കണക്കുകൂട്ടലുകൾ മുഴുവൻ തെറ്റിച്ച് ബോൺസായി കണിക്കൊന്ന പൂത്ത സന്തോഷത്തിലാണു ബിജു ജോസഫ്. എന്നാൽ കണക്കു തെറ്റി പൂത്തതിനാൽ വിഷുദിനത്തിൽ നല്ല കണി നഷ്ടമായ നിരാശയുമുണ്ട് അദ്ദേഹത്തിന്. ബോൺസായിച്ചെടികൾ വളർത്തിയെടുക്കുന്നത് ഇഷ്ടപ്പെടുന്ന താഴത്തുവടകര ഇലഞ്ഞിപ്പുറത്ത് വീട്ടിൽ ബിജു ജോസഫിന്റെ 11 വർഷത്തെ
ചെറുകുന്ന്∙ അന്നപൂർണേശ്വരി ക്ഷേത്രം വിഷുവിളക്ക് ഉത്സവം ഇന്നുമുതൽ 20 വരെ നടക്കും. ഉത്സവത്തിന്റെ പ്രധാന ചടങ്ങായ തിരുവത്താഴത്തിനു അരിയളവ് ഇന്നലെ വൈകിട്ട് ക്ഷേത്രം മേൽശാന്തി കാര ഭട്ടതിരി ഇല്ലത്ത് ഈശ്വരൻ നമ്പൂതിരിപ്പാട് നിർവഹിച്ചു. ഇന്ന് മുതൽ എല്ലാ ദിവസവും വൈകിട്ട് 6ന് ഉത്സവം പുറത്തെഴുന്നളളിക്കും.
നീലേശ്വരം∙വിഷുവിന് കണിയൊരുക്കാൻ കൊന്ന കിട്ടിയില്ലെങ്കൽ പേടി വേണ്ട. കൊന്നപ്പൂവിനെ വെല്ലുന്ന മനോഹരമായ പ്ലാസ്റ്റിക് കൊന്നപ്പൂവുകൾ വിപണിയിൽ എത്തിക്കഴിഞ്ഞു. വിഷു ദിനത്തിൽ കണിയൊരുക്കുന്നതിനായി പ്രധാനമായി ഉപയോഗിക്കുന്ന പൂവാണ് കൊന്ന. ഗ്രാമങ്ങളിൽ യഥേഷ്ടം ലഭിച്ചിരുന്ന പൂവായിരുന്നു ഇത്. പക്ഷേ, ഇന്ന് കണി
നിലമ്പൂർ∙ വിഷുവിനെ വരവേറ്റ് പടക്കവിപണി സജീവം. കമ്പിത്തിരി, പൂത്തിരി, ചക്രം, മത്താപ്പ് തുടങ്ങിയ പരമ്പരാഗത ഇനങ്ങൾ മുതൽ ആകാശത്ത് വർണവിസ്മയം തീർക്കുന്ന ചൈനീസ് പടക്കങ്ങൾ വരെയുണ്ട് കൂട്ടത്തിൽ.പേര് ചൈനയ്ക്കാണെങ്കിലും എല്ലാ ഇനങ്ങളും ശിവകാശിയിലാണ് ഉണ്ടാക്കുന്നതെന്ന് നിലമ്പൂരിലെ പ്രമുഖ പടക്കവ്യാപാരിയായ നോബിൾ ഷൈജു കുര്യൻ പറഞ്ഞു. ശബ്ദത്തോടെ പൊട്ടുന്ന ഇനങ്ങൾ പല തരത്തിലും വിലയിലും ലഭ്യമാണ്. ആകാശത്ത് വർണക്കുടകൾ വിരിച്ച് 12 മുതൽ 240 തവണ പൊട്ടുന്നവയുണ്ട്. 300 മുതൽ 3600 രൂപ വരെയാണ് വില.
ശബരിമല ∙ ദർശനപുണ്യം തേടി സന്നിധാനത്തേക്കു തീർഥാടക പ്രവാഹം. നിർമാല്യം കണ്ടുതൊഴാനായി പുലർച്ചെ 4ന് തന്നെ വലിയ നടപ്പന്തലിലും വടക്കേനടയിലും തീർഥാടകർ തിങ്ങിനിറഞ്ഞു. അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ വിഷു പൂജകൾ ആരംഭിച്ചു. നിർമാല്യത്തിനുശേഷം നെയ്യഭിഷേകവും രാവിലെ 9ന് അഷ്ടാഭിഷേകവും തുടങ്ങി. കിഴക്കേ
കലവൂർ ∙ വിഷുവിന് കണിയൊരുക്കാൻ കണിവെള്ളരി വിളവെടുത്ത് കർഷകർ. കണിവെള്ളരിക്ക് മൊത്തവില കിലോയ്ക്ക് 25 രൂപയും മത്തന് 30 രൂപയുമാണ്. മായിത്തറ വടക്കേതയ്യിൽ വി.പി.സുനിൽ വർഷങ്ങളായി കണിവെള്ളരി കൃഷി ചെയ്യുന്നുണ്ട്. ഇത്തവണ ഒന്നര ഏക്കറിലായി 5000 ചുവട് കണിവെള്ളരിയും അമ്പിളി മത്തനുമാണ് കൃഷി ചെയ്തത്. കടുത്ത വേനൽ
തൊടുപുഴ ∙ ഐശ്വര്യത്തിന്റെ കണിക്കാഴ്ചയുമായി എത്തുന്ന വിഷുവിനെ വരവേൽക്കാനുള്ള ഒരുക്കത്തിൽ നാടും നഗരവും. ഞായറാഴ്ചയാണ് വിഷു. വിഷുക്കണിയും സദ്യയും ഒരുക്കാനും ആഘോഷം കെങ്കേമമാക്കാനും വേണ്ടതെല്ലാം വാങ്ങാൻ ആളുകൾ ഇന്നും നാളെയുമായി കടകളിലേക്കെത്തും. വിഷുവിനെ വരവേൽക്കാൻ വിപണി സജീവമാണ്. കനത്ത വേനൽച്ചൂടിനൊപ്പം
സജീവമാണ് ഇത്തവണ വിഷുക്കാല പടക്കവിപണി. വൈവിധ്യവും വിസ്മയവുമൊരുക്കി പുതിയ ഉൽപന്നങ്ങൾ വിപണിയിലുണ്ട്. അഞ്ചു വശങ്ങളിലൂടെ പലതരത്തിൽ കത്തി മയിൽപ്പീലിക്കാഴ്ചയൊരുക്കുന്ന ‘പീക്കൊക്ക്’ വിപണിയിലെ പുതിയ താരമാണെന്നു പറയുന്നു എറണാകുളം മാർക്കറ്റ് ജംക്ഷനിലെ പിവിജെ ട്രേഡേഴ്സ് ഉടമ പി.വി.ജോസ്. വിഷുവിനു ചേർന്ന സ്വർണമഞ്ഞനിറത്തിൽ കത്തുന്ന പൂക്കൾ, തീയിൽ തൊട്ടാലും പൊള്ളാത്ത വാട്ടർ കൂൾ, വർണം പടർത്തി ചിത്രശലഭം പറന്നുയരുന്ന തരത്തിൽ നിന്നുകത്തുന്ന ബട്ടർഫ്ലൈ, 50 സെന്റിമീറ്റർ വരെ നീളമുള്ള പലനിറത്തിൽ കത്തുന്ന കമ്പിത്തിരികൾ, വർണവൈവിധ്യങ്ങളുടെ മേശപ്പൂക്കൾ, മാജിക് പെൻസിൽ തുടങ്ങി ഒട്ടേറെ ഉൽപന്നങ്ങൾ വിപണി പിടിച്ചടക്കിക്കഴിഞ്ഞു.
തലശ്ശേരി∙നഗരത്തിൽ വിഷു വിപണി സജീവമായതോടെ ജനത്തിരക്കേറി. പഴയ ബസ് സ്റ്റാൻഡ് പരിസരം വഴിവാണിഭക്കാർ കയ്യടക്കിയതോടെ ആളുകൾ തിങ്ങിക്കൂടി.വസ്ത്രങ്ങൾക്കും മറ്റു തുണിത്തരങ്ങൾക്കുമാണു ആവശ്യക്കാരേറെ. കുഞ്ഞുടുപ്പുകൾ, മറ്റു റെഡിമെയ്ഡ് വസ്ത്രങ്ങൾ എന്നിവ വിലക്കിഴിവോടെയുള്ള വിൽപ്പന ആളുകളെ
കാസർകോട് ∙ റമസാനു പിന്നാലെ വിഷു കൂടി എത്തിയതോടെ തിരക്കിലമർന്ന് വിപണി. വസ്ത്ര വിപണിയാണ് സജീവമായത്. ജില്ലയിൽ കാസർകോട്, കാഞ്ഞങ്ങാട്, പാലക്കുന്ന്, നീലേശ്വരം, ചെറുവത്തൂർ, തൃക്കരിപ്പൂർ, വെള്ളരിക്കുണ്ട്, പൊയിനാച്ചി, ചെർക്കള, മുള്ളേരിയ, കുമ്പള, രാജപുരം ഉൾപ്പെടെ ജില്ലയിലെ പ്രധാന പട്ടണങ്ങളിൽ എല്ലാം
കൊല്ലം∙ ‘വിഷുക്കാലമല്ലേ, പാടാതിരിക്കാനാകില്ലല്ലോ....’ വിഷുപ്പക്ഷിയുടെ ശബ്ദമല്ല. അഞ്ചു തവണ നാടക ഗാനാലാപനത്തിന് സംസ്ഥാന അവാർഡ് നേടിയ ഗായിക കരുനാഗപ്പള്ളി ഇടക്കുളങ്ങര ദേവവിലാസത്തിൽ ശുഭ രുഘനാഥാണ് പറയുന്നത്. കഴിഞ്ഞ വർഷം മാർച്ചിലുണ്ടായ പക്ഷാഘാതത്തെ തുടർന്ന് ശുഭയ്ക്കു നഷ്ടമായത് പാട്ടിന്റെ ലോകം.
പെരിന്തൽമണ്ണ ∙ വിഷുവിനെ വരവേൽക്കാൻ ജില്ലയുടെ കണിവെള്ളരിപ്പാടങ്ങളൊരുങ്ങി. കൊയ്തൊഴിഞ്ഞ വയലുകളിലെ വെള്ളരിപ്പാടങ്ങളിൽ വിളവെടുപ്പുത്സവമായി. വിലകുറവായതും കൃഷിനാശവും മൂലം പലയിടത്തും ആശങ്കയോടെയാണ് കണിവെള്ളരി വിളവെടുപ്പ്.കഴിഞ്ഞ വർഷം കൂടുതൽ വിളവും വിലയും ലഭിച്ചിരുന്നു. അതുകൊണ്ടു തന്നെ ഇത്തവണ
കൽപറ്റ ∙ ചെറിയ പെരുന്നാളും വിഷുവും ചേർന്നു വന്ന ഇത്തവണ പടക്ക വിപണികൾ നേരത്തെ സജീവമായിരുന്നു. വിഷുവിനു ദിവസങ്ങൾ മാത്രമുള്ളപ്പോൾ ടൗണുകളിൽ പൊതുവേ കുറവുള്ള പടക്ക കടകളിൽ തിരക്കേറി. ഗുണ്ട് മുതൽ 60 രൂപയിൽ തുടങ്ങി 400 രൂപ വരെ പുതുമയാർന്ന 20 തരം പടക്കങ്ങൾ ഇത്തവണ വിപണിയിൽ ഉണ്ട്. ഡ്രോൺ പടക്കങ്ങളും പ്രത്യേകത
കണ്ണൂർ ∙ റമസാൻ–വിഷു ആഘോഷത്തിനുള്ള ഒരുക്കത്തിനായി രാപകൽ വ്യത്യാസമില്ലാതെ പൊടിപൊടിക്കുന്ന കച്ചവടമാണ് വിപണിയിൽ.പ്രദർശന മേളകളും തെരുവോര കച്ചവടവും സജീവമാണ്. ഓഫറുകളും സമ്മാനങ്ങളും പ്രഖ്യാപിച്ചാണ് ഫർണിച്ചർ– ഗൃഹോപകരണ ഷോറൂം–ടെക്സ്റ്റെൽസുകൾ ആഘോഷങ്ങളെ വരവേൽക്കുന്നത്.പൊലീസ് മൈതാനിയിലെ കൈത്തറി വിപണന മേളയിൽ
ചെന്നൈ ∙ വിഷുത്തിരക്കു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചെന്നൈ – കൊച്ചുവേളി റൂട്ടിൽ ദക്ഷിണ റെയിൽവേ സ്പെഷൽ ട്രെയിൻ (06043/06044) പ്രഖ്യാപിച്ചു. ചെന്നൈയിൽ നിന്നുള്ള ആദ്യ സർവീസ് ഇന്ന് പുറപ്പെടും. ഏപ്രിലിലെ എല്ലാ ബുധനാഴ്ചകളിലും ചെന്നൈയിൽ നിന്നും വ്യാഴാഴ്ചകളിൽ കൊച്ചുവേളിയിൽ നിന്നുമാണ് സർവീസ്. ബുധനാഴ്ച
ശബരിമല ∙ വിഷു പൂജകൾക്കായി അയ്യപ്പ ക്ഷേത്രനട 10ന് തുറക്കും. 11 മുതൽ 18 വരെ ദിവസവും രാവിലെ നെയ്യഭിഷേകത്തിനു സൗകര്യമുണ്ട്. പുലർച്ചെ 5.30ന് അഭിഷേകം തുടങ്ങും. 10ന് വൈകിട്ട് 5നാണ് മേൽശാന്തി പി.എൻ.മഹേഷ് ക്ഷേത്രനട തുറക്കുന്നത്. വിഷുക്കണി ദർശനം 14ന് പുലർച്ചെ 4 മുതൽ 7 വരെയാണ്. ഐശ്വര്യ സമൃദ്ധിക്കായി
കോഴിക്കോട്∙ ഒരുമിച്ച് വിഷുക്കണി കാണുന്നതിനുള്ള ഒരുക്കത്തിലാണ് തിരുവണ്ണൂർ പ്രദേശം. ശൂരസംഹാര ഉത്സവത്താൽ ശ്രദ്ധേയമായ തിരുവണ്ണൂർ നടക്കൽ ആൽത്തറയിലാണ് ഇത്തവണത്തെ വിഷുവിനു പുലർച്ചെ 5 നു തിരുവണ്ണൂർ ജനകീയ കൂട്ടായ്മ നാട്ടു വിഷുക്കണി ഒരുക്കുന്നത്. ആൽത്തറ അലങ്കരിക്കുക തൃശൂർ മാളയിൽ നിന്നുള്ള കുരുന്നോലക്കൂട്ടം
തലയോലപ്പറമ്പ് ∙ വിഷുവിന് കണി കണ്ട് ഉണരാൻ കൃഷ്ണ വിഗ്രഹങ്ങൾ ഒരുക്കി രാജസ്ഥാൻ സ്വദേശി കുക്കാറാമും കുടുംബവും. വൈക്കം – കോട്ടയം റോഡിൽ തലയോലപ്പറമ്പ് ഗവൺമെന്റ് ആശുപത്രിക്കു സമീപമാണ് വിഗ്രഹങ്ങളുടെ നിർമാണവും വിപണനവും. പല വർണങ്ങളിൽ ഒരടി മുതൽ 3അടി വരെ ഉയരമുള്ള കൃഷ്ണ വിഗ്രഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 160 രൂപ
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): പല കാരണങ്ങൾ കൊണ്ടും കഴിഞ്ഞ വർഷത്തേക്കാൾ മികച്ച ഒരു കാലമായിരിക്കും ഇത്. സാമ്പത്തിക പുരോഗതി കൈവരിക്കും. വിദ്യാർഥികൾക്ക് പരീക്ഷയിൽ ഉന്നത വിജയം നേടാൻ സാധിക്കും. ഉപരിപഠനത്തിനും അനുകൂലമായിട്ട് ഉള്ള കാലമാണ്. ഉദ്യോഗസ്ഥർക്ക് ശമ്പള വർധനവ് പ്രതീക്ഷിക്കാം. ഔദ്യോഗിക
ഇരിട്ടി∙വിഷുവിനു ഇനിയും രണ്ടാഴ്ച ഉണ്ടെങ്കിലും കുയിലൂരിൽ കണിവെള്ളരി ഇപ്പോഴെ റെഡി. ആവശ്യക്കാർക്ക് നേരത്തെ തന്നെ നല്ലതു നോക്കി വാങ്ങി സൂക്ഷിച്ചു വയ്ക്കുന്നതിനും ദൂരെ ദിക്കുകളിലുള്ള ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും എത്തിച്ചു നൽകുന്നതിനുമുള്ള സമയം ധാരാളമുണ്ട്. ഇതെല്ലാം മുന്നിൽ കണ്ടാണ് പടിയൂർ കൃഷി ഭവനു
തിരുവനന്തപുരം∙ വിഷു ബംപർ ലോട്ടറിയുടെ 12 കോടിയുടെ ഒന്നാം സമ്മാനം VE 475588 ടിക്കറ്റിന്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറുപേർക്ക്. രണ്ടാം സമ്മാനം നേടിയ ടിക്കറ്റ് നമ്പർ – VA 513003, VB 678985, VC 743934, VD 175757, VE 797565, VG 642218. 12 കോടിയുടെ 10% ഏജൻസി കമ്മിഷനായി പോകും. ശേഷിക്കുന്ന തുകയിൽ
പുനലൂർ ∙ കിഴക്കൻ മേഖലയിലെ ക്ഷേത്രങ്ങളിൽ വിഷുക്കണി ദർശനത്തിന് അഭൂതപൂർവമായ തിരക്ക്. പുനലൂർ പുതിയിടം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം, അഷ്ടമംഗലം ശ്രീ മഹാവിഷ്ണു ശ്രീഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ പ്രത്യേക വിഷു ദിന പരിപാടികൾ നടത്തി. പുനലൂർ പുതിയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പുലർച്ചെ 4 മുതൽ വിഷുക്കണി ദർശനം
കാലം കസവുപുടവയുടുക്കുന്ന കാലം. വേനൽമഴയിൽ കുളിച്ചു തോർത്തിയ ഇലച്ചാർത്തുകളുടെ ഇരുൾമുടി തൊട്ട് കണിക്കൊന്ന ചാർത്തുന്ന കാതിൽപ്പൂവ് ; കാടിന്റെ കർണാഭരണം. കണിവെള്ളരിക്കുപോലും കണക്കിലേറെ പൊൻനിറമാണ് മേടം എത്തുമ്പോൾ. കണ്ടു നിന്നാൽ രസമാണ് പ്രകൃതിയുടെ ഒരുക്കമത്രയും. കുംഭംമീനത്തിലെ വിരഹതാപത്തിനിടെയെപ്പോഴോ മഴയും
ഭാരതീയ ശാസ്ത്രപ്രകാരം ഉത്തരായണത്തിന്റെ പകുതിയിലാണ് മേടമാസാരംഭം. പണ്ടുമുതൽക്കേ മേടം ഒന്നാം തീയതിയാണ് പുതുവർഷാരംഭമായി ആചരിച്ചു വരുന്നത്. 2023 ഏപ്രിൽ 14 ഉച്ചയ്ക്ക് 2 .58 നായിരുന്നു മേടവിഷു സംക്രമം. സംക്രമഫലം അനുസരിച്ചു ഓരോ നാളുകാർക്കും വരുന്ന ഒരുവർഷക്കാലം എങ്ങനെ എന്ന് വിശദമാക്കുകയാണ്ബ്രഹ്മശ്രീ ജിഷ്ണു
ആചാരാനുഷ്ഠാനങ്ങളെക്കൊണ്ടും സംസ്കാരം കൊണ്ടും സമ്പന്നമാണു ഭാരതം. ആചാരപരമായ ആഘോഷങ്ങളിൽ കേരളീയർക്ക് പ്രധാനപ്പെട്ട ഒന്നാണ് വിഷു. അതിന്റെ ഭാഗമാണു വിഷുഫലം. ഒരു വർഷത്തിൽ പ്രകൃതിയിൽ ഉണ്ടാകുന്ന കാര്യങ്ങൾ ചുരുക്കി വിഷുഫലത്തിൽ പറയുന്നു. അത് ജ്യോതിഷ നിയമപ്രകാരം ഗണിച്ചെടുക്കുന്നു. പഴയകാലത്ത് അതാതുദേശത്തെ
കോട്ടയം ∙ കണിക്കൊന്ന പൂത്തുലഞ്ഞു. വിശ്വാസത്തിന്റെ പത്തരമാറ്റ് തിളക്കവുമായി നാളെയാണു വിഷു. സന്തോഷവും സമൃദ്ധിയും വഴിതുറക്കുന്ന ആഘോഷം. ജില്ലയിലെ പ്രധാനപ്പെട്ട ശ്രീകൃഷ്ണ ക്ഷേത്രങ്ങൾ ആഘോഷത്തിനു ഒരുങ്ങി. കണിയും കൈനീട്ടവും മനസ്സിൽ നിറയുന്ന ഉത്സവം. അപൂർവ ആചാരങ്ങളും വഴിപാടുകളുമായി സമ്പന്നമാണു ജില്ലയിലെ
കൊല്ലം ∙ ആശ്രാമം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇന്നു തിരുവാഭരണ ഘോഷയാത്ര. നാളെ വിഷുക്കണി. 16നു നടക്കുന്ന കൊല്ലം പൂരത്തിന്റെ കുടമാറ്റത്തിന് പുതിയകാവ് ദേവിയുടെ തിടമ്പേറ്റുന്നത് അനന്തപത്മനാഭൻ എന്ന ഗജവീരൻ ആണ്.ഭാരത് വിനോദ് താമരക്കുളം മഹാഗണപതിയുടെ തിടമ്പേറ്റും. ആറാട്ടിന് തൃക്കടവൂർ ശിവരാജു ആശ്രാമം ക്ഷേത്രത്തിലെ
വൈക്കം ∙ വിഷു എത്തിയതോടെ നഗരത്തിലും ഗ്രാമങ്ങളിലും പടക്ക വിപണി സജീവമായി. പഴയകാലത്ത് ആഞ്ഞിലിത്തിരിയുടെ അറ്റം കത്തിച്ച് ഓലപ്പടക്കം പൊട്ടിച്ചിരുന്നതും മരക്കൊമ്പുകളിൽ കെട്ടിത്തൂക്കിയ മാലപ്പടക്കം, ബീഡി പടക്കം എന്നിവയ്ക്ക് തീ കൊളുത്തി ഓടി മാറുന്നതുമെല്ലാം മലയാളിക്ക് മറക്കാനാവാത്ത വിഷു ഓർമകളാണ്.കളർ
പാമ്പാടി ∙ കൃഷി ചെയ്ത വെള്ളരിയിൽ വലിയ വെള്ളരിക്ക വിളഞ്ഞതുമൂലം നട്ടം തിരിഞ്ഞ് കർഷകർ. ഇത് വിറ്റഴിക്കാൻ ബുദ്ധിമുട്ടിയതായി കൃഷി നടത്തിയ , രഞ്ജു.കെ.രാജുവും ജോർജ് ജേക്കബും പറഞ്ഞു. 3 കിലോയിൽ അധികം തൂക്കമുള്ള വെള്ളരിക്കയാണ് ഇവർ വിളയിച്ചത്. കണി ഒരുക്കാൻ ചെറിയ വെള്ളരിക്കയാണ് ഏവർക്കും പ്രിയം എന്നു പറഞ്ഞു
കടുത്തുരുത്തി ∙ സംസ്ഥാനത്തെ ഏറ്റവും മികച്ച സമ്മിശ്ര കർഷക വിധു രാജീവ് വിഷുക്കച്ചവടത്തിന്റെ തിരക്കിലാണ്. മുട്ടുചിറ മൈലാടുംപാറ അരൂക്കുഴുപ്പിൽ വിധു രാജീവ് ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ ദിവസങ്ങളായി ജൈവ ഉൽപന്നങ്ങളുമായി കച്ചവടം ചെയ്യുന്നുണ്ട്.ചെറുകിട വനിതാ സംരംഭകർക്ക് അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ്
രാമനാട്ടുകര ∙ വിഷുത്തിരക്കിൽ വീർപ്പുമുട്ടുന്ന നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്.വൈകിട്ട് 3 മുതൽ 6 വരെ ഏറെനേരം ഗതാഗതം താറുമാറായി. എയർപോർട്ട് റോഡ് കടന്നു പോകാൻ യാത്രക്കാർ കഷ്ടപ്പെട്ടു. ഇരുവശത്തും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു.എയ്ഡ് പോസ്റ്റ് എസ്ഐ എം.രാജശേഖരന്റെ നേതൃത്വത്തിൽ പൊലീസ് ഇടപെട്ടാണു
ഹരിപ്പാട് ∙ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ വിഷുക്കണി ദർശനവും കൊടിയേറ്റും നാളെ നടക്കും. വിഷുക്കണി ദർശനം നാളെ പുലർച്ചെ 4ന് ആരംഭിക്കും. സർവാഭരണ വിഭൂഷിതനായ ദേവനു മുന്നിൽ ഉരുളിയിൽ കണിയോരുക്കും. നെറ്റിപ്പട്ടം, ആലവട്ടം, വെള്ളിവിളക്കുകൾ, കുലവാഴകൾ, മാലകൾ എന്നിവ വച്ച് ചുറ്റും അലങ്കരിക്കും. അത്യപൂർവ
ആലപ്പുഴ∙ കണി കാണാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ വിഷു വിപണിയിൽ വലിയ ഉണർവ്. കണിവെള്ളരി നിരത്തുകൾ കീഴടക്കി കഴിഞ്ഞു. ചന്തകൾ കടന്നു കവലകളുടെ നിരത്തുകളിലും കണിയൊരുക്കാനാവശ്യമായ പഴം, പച്ചക്കറി വിഭവങ്ങൾ ഇടംപിടിച്ചു. പച്ചക്കറി, പഴ വിപണിയിൽ വില ഉയർന്നു നിൽക്കുകയാണ്. കണിവെള്ളരി കിലോഗ്രാമിനു 40 –60 വരെയാണ്
പത്തനംതിട്ട∙ ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും ഉത്സവമായ വിഷുവിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. ആഘോഷം പൊടിപൊടിക്കാൻ വിവിധ തരം ഉത്പന്നങ്ങൾ വിപണിയിലിറക്കി ആളുകളെ കടകളിലേക്ക് ആകർഷിക്കാൻ വ്യാപാരികളും ഒരുങ്ങി കഴിഞ്ഞു. വിഷുക്കണി ഒരുക്കുന്നതിൽ പ്രധാനമായ കൃഷ്ണ വിഗ്രഹങ്ങളുമായി ദിവസങ്ങൾക്ക് മുൻപേ
ഇരവിപേരൂർ ∙ വാഴോലിൽ കുര്യൻ ജേക്കബ് എന്ന സജി നൽകിയ വിഷുക്കണിയാണ് പഞ്ചായത്ത് രണ്ടാം വാർഡിലെ മൂന്നാം നമ്പർ അങ്കണവാടിക്ക് ഒരു കെട്ടിടം. സ്വന്തമായി സ്ഥലവും കെട്ടിടവുമില്ലാതെ മൂന്നു പതിറ്റാണ്ടായി പ്രവർത്തിക്കുന്ന അങ്കണവാടി കഴിഞ്ഞ 10 വർഷമായി ഒട്ടും സുരക്ഷിതമല്ലാത്ത ഒരു വീട്ടിലായിരുന്നു. എന്നും ഇതിന്റെ
തൃശൂർ∙വിഷുപ്പുലരിയിലേക്ക് ഇനി ഒരു ദിനം മാത്രം. ക്ഷേത്രങ്ങളിലും വീടുകളിലും കണിയൊരുക്കാനുള്ള തിരക്കാണ്. വിഷു വിപണിയിൽ പച്ചക്കറി വില ഉയർന്നതു സാധാരണക്കാരുടെ കൈ പൊള്ളിക്കുന്നു. കണി വെള്ളരി മൈസൂരിൽനിന്നും കേച്ചേരി, കൊടകര, ചേലക്കര, മഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ധാരാളം എത്തിയിട്ടുണ്ട്. നാടൻ മൊത്ത
മൂവാറ്റുപുഴ∙ 'ഉച്ചാലുച്ചയ്ക്ക് കണിവെള്ളരി കുഴിച്ചിട്ടാൽ വിഷുവുച്ചയ്ക്ക് കായ പറിക്കാം' എന്ന ചൊല്ല് അന്വർഥമാക്കി കർഷകനായ മുളവൂർ തച്ചോടത്തുംപടി കുമ്പകപ്പിള്ളിയിൽ ബിജു. ഒന്നരയേക്കർ കൃഷിഭൂമിയിൽ നിന്ന് ഒന്നര ടൺ കണിവെള്ളരി ആണ് ബിജു വിളവെടുത്തത്. അതും 3 മാസത്തിനുള്ളിൽ. പച്ചക്കറിക്കൃഷിയും പശു ഫാമുമുള്ള ബിജു
ശ്രീകണ്ഠപുരം ∙ കോവിഡിന്റെ ആലസ്യത്തിൽ നിന്നു മാറി സജീവമായി മലയോരത്ത് ഇക്കുറി വിഷു വിപണി. കുടുംബശ്രീ, സ്വാശ്രയ സംഘങ്ങളുടെ വിവിധ ഉൽപന്നങ്ങളും വിപണിയിൽ സജീവമാണ്. വിവിധതരം പച്ചക്കറികളും വിപണിയിൽ എത്തിയിട്ടുണ്ട്. പടക്ക വിപണിയും ഉണർന്നിട്ടുണ്ട്. ഇവിടെയാണ് കൂടുതൽ തിരക്ക്. സ്വകാര്യ വാഹനങ്ങൾ നിറഞ്ഞു പ്രധാന
മൂവാറ്റുപുഴ∙ പൈനാപ്പിളും കപ്പയും പച്ചക്കറികളും പഴങ്ങളും ഒക്കെയായി വിഷു വിപണിയിൽ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് വരൾച്ച സൃഷ്ടിച്ച വേനലും ജല ദൗർലഭ്യവും അതിജീവിച്ച കിഴക്കൻ മേഖലയിലെ കർഷകർ.വിഷുവിനു കണി ഒരുക്കാൻ ഏറ്റവും അനിവാര്യമായ കണിവെള്ളരിയും വാഴപ്പഴങ്ങളും ആണു കിഴക്കൻ മേഖലയിൽ വിഷു കാലഘട്ടത്തിൽ ഏറെ കൃഷി
കാക്കനാട്∙ ജീവനക്കാർക്കും ഇന്നലെ കലക്ടറേറ്റിലെത്തിയ സന്ദർശകർക്കും കലക്ടർ എൻ.എസ്.കെ.ഉമേഷ് വിഷുക്കൈനീട്ടം നൽകി. വരാന്തയിലൂടെയും കലക്ടറേറ്റിലെ പ്രധാന ഹാളുകളിലൂടെയും നടന്ന കലക്ടർ അവിടെ കണ്ടവർക്കെല്ലാം 10 രൂപ നാണയവും വിഷു ആശംസയും കൈമാറി. ജീവനക്കാർക്ക് ഇരിപ്പിടങ്ങളിലെത്തിയാണ് വിഷുക്കൈനീട്ടം നൽകിയത്.
ശബരിമല ∙ വിഷു ദർശനത്തിനായി സന്നിധാനത്തേക്ക് ഭക്തരുടെ പ്രവാഹം. മേടം ഒന്നായ നാളെയാണ് വിഷുക്കണി ദർശനം. പുലരിയിൽ അയ്യപ്പനെ കണി കണ്ടുതൊഴുത് ശ്രീകോവിലിൽ നിന്നു വിഷു കൈനീട്ടം വാങ്ങാനായി നാടിന്റെ നാനാഭാഗങ്ങളിൽനിന്ന് തീർഥാടകരെത്തുന്നുണ്ട്. ഇന്നു രാത്രി മേൽശാന്തിയും കീഴ്ശാന്തിയും ചേർന്നു വിഷുക്കണി ഒരുക്കി
കൽപറ്റ ∙ നാളെ വിഷുവും ദിവസങ്ങൾക്കകം റമസാനും ആഘോഷിക്കാനിരിക്കെ നഗര–ഗ്രാമവ്യത്യാസമില്ലാതെ വിപണി സജീവം. വിഷുക്കണിയും സദ്യയും പടക്കവും പുതുവസ്ത്രങ്ങളുമായി വിഷുവിനെ വരവേൽക്കാൻ നാടെങ്ങും തയാറെടുത്തു കഴിഞ്ഞു. വസ്ത്ര വ്യാപാര മേഖലയിലാണ് കച്ചവടം പൊടിപൊടിക്കുന്നത്. വിഷുവിനു ശ്രീകൃഷ്ണന്റെയും മയിൽപീലിയുടെയും
കൽപറ്റ ∙ വയനാടിന്റെ വിഷുപ്പുലരിക്ക് ഇനി സുവർണ വെള്ളരികൾ കണിയൊരുക്കും. വിളവെടുപ്പ് നടത്തി അവ പാടത്ത് നിന്ന് വിപണിയിലെത്തി തുടങ്ങി. പട്ടികവർഗ വികസന വകുപ്പ്, സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് ) വഴി നടപ്പാക്കുന്ന പദ്ധതിയാണ് ഹരിത രശ്മി. പദ്ധതിയുടെ ഭാഗമായി കർഷകർ ചെയ്ത വെള്ളരികളാണ് വിപണിയിലെത്തുന്നത്.
കൽപറ്റ ∙ റമസാൻ–വിഷു സമയത്തും പ്രതീക്ഷയ്ക്കൊത്ത വില ലഭിക്കാതെ നേന്ത്രവാഴ കർഷകർ. മുൻവർഷങ്ങളിൽ ഈ സമയത്ത് നേന്ത്രക്കായ ക്വിന്റലിന് 3500 രൂപ മുതൽ 4000 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ ക്വിന്റലിന് 2500 രൂപ മാത്രമാണ്. ഈ വില തന്നെ കഴിഞ്ഞ ദിവസങ്ങളിലാണു കൂടിയത്. കഴിഞ്ഞ ആഴ്ച വരെ 2000 രൂപ മാത്രമേ
കാസർകോട്∙ വിഷു–റമസാൻ തിരക്കിലമർന്ന് ജില്ലയിലെ നഗര–ഗ്രാമപ്രദേശങ്ങൾ. കാസർകോട്, കാഞ്ഞങ്ങാട്,ഉദുമ, പാലക്കുന്ന്, ബോവിക്കാനം, ചെറുവത്തൂർ, നീലേശ്വരം, കാലിക്കടവ്, തൃക്കരിപ്പൂർ, രാജപുരം ഉൾപ്പെടെയുള്ള എല്ലാ സ്ഥലങ്ങളിൽ തിരക്കായിരുന്നു. കുടുംബസമേതമായിട്ടാണ് വസ്ത്രം ഉൾപ്പെടെ വാങ്ങാനായി
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.