സമ്പൂർണ വിഷുഫലം 2019, രോഹിണി നക്ഷത്രം : കാണിപ്പയ്യൂർ

Mail This Article
നിക്ഷേപസമാഹരണ യജ്ഞത്തിൽ ലക്ഷ്യപ്രാപ്തി നേടും. വിദ്യാർഥികൾക്കും ഗവേഷകർക്കും അനുകൂല സാഹചര്യങ്ങൾ വന്നുചേരും. മുൻകോപം നിയന്ത്രിക്കണം. വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കുവാൻ സാധിക്കും. കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യം വേണ്ടിവരും. മേലധികാരിയ്ക്ക് തൃപ്തിയാകും വിധത്തിൽ പദ്ധതികൾ സമർപ്പിക്കുവാൻ സാധിക്കും. പുതിയ വ്യാപാര വ്യവസായങ്ങൾ തുടങ്ങും. വ്യവഹാരവിജയത്താൽ അർഹമായ പൂർവീകസ്വത്ത് രേഖാപരമായി ലഭിക്കും.
അഭിമാനത്തെ ചോദ്യം ചെയ്തതിനാല്‍ ഉദ്യോഗമുപേക്ഷിച്ച് മറ്റൊന്നിനു ചേരും. അനുഭവജ്ഞാനമുള്ളവരുടെ നിർദേശം സ്വീകരിച്ച് പ്രവർത്തനതലങ്ങളിൽ മാറ്റങ്ങൾ വരുത്തും. വർഷങ്ങളായി വിദേശത്ത് രേഖാപരമായി കുടുങ്ങിക്കിടക്കുന്നവർക്ക് ജന്മനാട്ടിൽ വന്നുചേരുവാൻ സാധിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങൾ സഫലമാകും. സ്വപ്നസാക്ഷാത്ക്കാരത്താൽ ആത്മനിർവൃതിയുണ്ടാകും.
സഹപാഠികളോടൊപ്പം ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരുവാൻ സാധിക്കും. ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും അനുകൂലസാഹചര്യങ്ങൾ വന്നുചേരും. തൃപ്തിയായ ഗൃഹം വാങ്ങി താമസിച്ചു തുടങ്ങും. സൽസന്താനഭാഗ്യമുണ്ടാകും. സഹജമായ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരമുണ്ടാകും. ലക്ഷ്യബോധത്തോടു കൂടിയ പ്രവർത്തനങ്ങൾക്ക് ജനപിന്തുണയും പ്രോത്സാഹനവും ലഭിക്കും. യാഥാർഥ്യബോധത്തോടു കൂടിയ ജീവിതപങ്കാളിയുടെ ആശയങ്ങൾ സർവാത്മനാ സ്വീകരിക്കും.
സമ്പൂർണ വിഷുഫലം 2019, അശ്വതി നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, ഭരണി നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, കാർത്തിക നക്ഷത്രം : കാണിപ്പയ്യൂർ