ADVERTISEMENT

അർദ്ധസമ്മതത്തോടുകൂടി മാതാപിതാക്കള്‍ നിർദേശിക്കുന്ന വിഷയത്തിൽ ഉപരിപഠനത്തിനു ചേരുവാൻ സമ്മതിക്കും. ആശയങ്ങൾ പ്രവൃത്തിപഥത്തിലെത്തിക്കുവാൻ അഹോരാത്രം പരിശ്രമിക്കേണ്ടിവരും. ഉദ്യോഗമന്വേഷിച്ചുള്ള വിദേശയാത്ര വിഫലമാകും. സുഹൃത്തു മുഖാന്തിരം നിലനിൽപിന്നാധാരമായ ഉദ്യോഗം ലഭിക്കും. അപ്രതീക്ഷിതമായി ബന്ധുക്കളോടൊപ്പം പുണ്യതീർഥഉല്ലാസ യാത്രയ്ക്കവസരമുണ്ടാകും. സഹപാഠി മേലധികാരിയായ സ്ഥാപനത്തിൽ ഉദ്യോഗം ലഭിക്കും. വിശിഷ്ട വ്യക്തികളെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കുവാനവസരമുണ്ടാകും.

പരോപദ്രവബുദ്ധിയും പരനിന്ദയും വളർച്ചയെ പ്രതികൂലമായി ബാധിക്കും. പുത്രന്റെ സമ്പാദ്യശീലത്തില്‍ വിശ്വാസവും ആത്മാഭിമാനവും തോന്നും. സഹായം ചെയ്തുകൊടുത്തവരിൽ നിന്നും വിപരീത പ്രതികരണങ്ങള്‍ വന്നുചേരും. സാമ്പത്തികപ്രതിസന്ധി തരണം ചെയ്യുവാൻ പൂർവികസ്വത്തു വിൽക്കും. മേലധികാരികളോടു അവസരവാദത്തിനു പോകരുത്. അറിയാതെ ചെയ്തുപോയ തെറ്റിന് പ്രായശ്ചിത്തം ചെയ്യുവാനിടവരും. ആഗ്രഹസാഫല്യത്തിനായി അശ്രാന്തപരിശ്രമം വേണ്ടിവരും.

ഓർമ്മശക്തിക്കുറവിനാൽ സാമ്പത്തികവിഭാഗത്തിൽ നിന്നും ഒഴിഞ്ഞുമാറും. പകുതി പണി ചെയ്ത ഗൃഹം വിൽക്കുവാൻ തയാറാകും. അതിഥി സൽക്കാരത്തിന് അധികച്ചെലവ് അനുഭവപ്പെടും. ജീവിതപങ്കാളിയുടെ സാന്ത്വനവചനങ്ങൾ മനസ്സമാധാനത്തിനു വഴിയൊരുക്കും. പരിധിയിൽക്കവിഞ്ഞ് അന്യരുമായുള്ള ആത്മബന്ധത്തിൽ നിന്നും അബദ്ധം വന്നുചേരും.

സമ്പൂർണ വിഷുഫലം 2019, അശ്വതി നക്ഷത്രം : കാണിപ്പയ്യൂർ

സമ്പൂർണ വിഷുഫലം 2019, ഭരണി നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, കാർത്തിക നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, രോഹിണി  നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, മകയിരം നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, തിരുവാതിര നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, പുണർതം നക്ഷത്രം : കാണിപ്പയ്യൂർ

സമ്പൂർണ വിഷുഫലം 2019, പൂയം  നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, ആയില്യം നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, മകം നക്ഷത്രം : കാണിപ്പയ്യൂർ

സമ്പൂർണ വിഷുഫലം 2019, പൂരം നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, ഉത്രം  നക്ഷത്രം : കാണിപ്പയ്യൂർ‌

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com