ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ക്രെഡിറ്റ് കാർഡില്ലാതെ കാര്യങ്ങൾ മുന്നോട്ടു പോകാത്ത അവസ്ഥയാണ് പലർക്കുമിപ്പോൾ. എങ്കിൽ പിന്നെ കാർഡ് എടുക്കുമ്പോൾ ഏറ്റവും സൗകര്യമുള്ളത് തെരഞ്ഞെടുക്കുന്നതാണ് നല്ലത്. വാർഷിക ഫീസ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഇളവ് നൽകുന്ന ചില കാർഡുകളിതാ.

 ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്

ഈ കാര്‍ഡ് എടുക്കുമ്പോള്‍ വാര്‍ഷിക ഫീസുകളൊന്നുമില്ല. മറ്റൊരു രസകരമായ സവിശേഷത, ഈ കാര്‍ഡ് ഉപയോഗിച്ച് നേടുന്ന റിവാര്‍ഡുകള്‍ക്ക് പരിധിയോ കാലഹരണ തീയതിയോ ഇല്ല. നിങ്ങള്‍ ആമസോണ്‍ പ്രൈമില്‍ അംഗമാണെങ്കില്‍ ആമസോണ്‍ ഇന്ത്യയില്‍ ചെലവഴിക്കുന്നതിന് 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.  അംഗമല്ലെങ്കില്‍  3 ശതമാനം ക്യാഷ്ബാക്ക് നേടാം.

ഷോപ്പിങ്, ഡൈനിങ്, ഇന്‍ഷുറന്‍സ് പെയ്മെന്റ് തുടങ്ങിയ ചെലവുകള്‍ക്ക് 1 ശതമാനമാണ് ക്യാഷ്ബാക്ക്.

ഐഡിഎഫ്സി ഫസ്റ്റ് മില്ലേനിയ ക്രെഡിറ്റ് കാര്‍ഡ്

credit-card

ഇതൊരു ആജീവനാന്ത സൗജന്യ കാര്‍ഡാണ്. 2,500 രൂപയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകളും ഇഎംഐകളാക്കി മാറ്റാം. 500 രൂപ ഗിഫ്റ്റ് വൗച്ചര്‍ വെല്‍ക്കം ഓഫറായി ലഭിക്കും. സിനിമാ ടിക്കറ്റുകള്‍ക്ക് 25 ശതമാനമാണ് കിഴിവ്.

ഐസിഐസിഐ ബാങ്ക് പ്ലാറ്റിനം ചിപ്പ് ക്രെഡിറ്റ് കാര്‍ഡ്

 ഈ ക്രെഡിറ്റ് കാര്‍ഡിന് ജോയിനിങ് ഫീസോ രണ്ടാമത്തെ വര്‍ഷം മുതല്‍ വാര്‍ഷിക ഫീസോ ഈടാക്കില്ല. മികച്ച മൂല്യം വാഗ്ദാനം ചെയ്യുന്ന ഒരു നോ-ഫ്രില്‍സ് കാര്‍ഡാണിത്. ഇന്ധന സര്‍ചാര്‍ജ് ഇളവും ലഭിക്കും. തട്ടിപ്പില്‍ നിന്ന് രക്ഷ നേടാനായി ഇത് ഒരു ചിപ്പ് കാര്‍ഡിന്റെ സുരക്ഷയും വാഗ്ദാനം ചെയ്യുന്നു.

എച്ച്എസ്ബിസി വിസ പ്ലാറ്റിനം ക്രെഡിറ്റ് കാര്‍ഡ്

ഈ കാര്‍ഡില്‍ ജോയിനിങ് – വാര്‍ഷിക ഫീസ് പൂജ്യമാണ്. കാര്‍ഡുമായി സഹകരിക്കുന്ന ലൈഫ്സ്‌റ്റൈല്‍ പങ്കാളികള്‍ ഓഫറുകളും റിവാര്‍ഡുകളും പ്രിവിലേജുകളും നല്‍കുന്നുണ്ട്. മുന്‍നിര എയര്‍ലൈനുകളില്‍ നിന്ന് എയര്‍ മൈലുകള്‍ ലഭിക്കും. ഇതു റിവാഡായി ഉപയോഗിക്കാം.

credit-card-4-

കൂടാതെ, ഈ കാര്‍ഡ് ഉപയോഗിച്ച് നിങ്ങള്‍ ഓരോ തവണയും 150 രൂപ ചെലവഴിക്കുമ്പോള്‍ 2 റിവാര്‍ഡ് പോയിന്റുകള്‍ നേടാന്‍ കഴിയും.

വണ്‍കാര്‍ഡ് ക്രെഡിറ്റ് കാര്‍ഡ്

 ഈ കാര്‍ഡും ജോയിനിങ് – വാര്‍ഷിക ഫീസുകൾ ഈടാക്കുന്നില്ല. ലോഹം കൊണ്ട് നിര്‍മ്മിച്ച 'പ്രീമിയം' കാര്‍ഡായി സ്വയം പ്രൊജക്റ്റ് ചെയ്യുന്ന ഒരു കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡാണിത്. ബിഒബി കാര്‍ഡ്. സിഎസ്ബി  ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്,  സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവ ഇതിന്റെ ബാങ്കിങ് പങ്കാളികളാണ്.

ഈ കാര്‍ഡിന്റെ ഓണ്‍ ബോര്‍ഡിങ് പ്രക്രിയ പൂര്‍ണമായും ഡിജിറ്റല്‍ ആണ്, അതിനാല്‍ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് അഞ്ച് മിനിറ്റിനുള്ളില്‍ ചേരാം.

English Summary:

Discover 5 popular credit cards with zero annual fees. Compare features like cashback offers, rewards programs, and welcome bonuses to find the perfect fit for your needs.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com