ADVERTISEMENT

വെറും 10.04 സെക്കഡിൽ 12 മീറ്റർ ഉയരമുള്ള ഒരു ക്ലൈംബിങ്ങ് വാളിൽ കയറി അതിശയിപ്പിക്കുകയാണ് ചൈനയിൽ നിന്നുള്ള  ഒരു കൊച്ചു പെൺകുട്ടി. ചൈനയിലെ ലിയോണിംഗ് പ്രവിശ്യയിൽ നിന്നുള്ള 8 വയസ്സുകാരി ചെൻ ഹെയ്‌തോംഗ് ആണ് തന്റെ ക്ലൈംബിങ്ങിലുള്ള പാടവം കൊണ്ട് സോഷ്യൽ ലോകത്ത് ശ്രദ്ധ നേടുന്നത്. ചടുലമായി ക്ലൈംബിങ്ങ് വാളിൽ കയറുകയും  ഒരു വാതിൽ വലിഞ്ഞുകയറി മറ്റൊരു വതിലൂടെ ഊർന്നിറങ്ങുന്ന ചെന്നിന്റെ അഭ്യാസം കണ്ട് കണ്ണുമിഴിക്കുകയാണ് സോഷ്യൽലോകം. കുഞ്ഞു ചെന്നിന്റെ ഈ അഭ്യാസ പ്രകടനങ്ങളുടെ വിഡിയോ അച്ഛൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് ഈ കുഞ്ഞു ക്ലൈംബർ സോഷ്യൽ മീഡിയയുടെ കണ്ണിലുണ്ണിയായത്.

 

രണ്ട് വയസ്സുള്ളപ്പോൾ ഒരു പാർക്കിൽ വച്ചാണ് കുഞ്ഞു ചെന്നിന്റെ ഈ കഴിവ് തിരിച്ചറിയുന്നത്. ആറ് വയസ്സു മുതൽ ക്ലൈംബിങ്ങിൽ  പരിശീലനം നേടുന്നുണ്ട് ചെൻ. ഭാവിയിൽ ഒരു പ്രൊഫഷണൽ ക്ലൈംബർ ആകണമെന്നാണ് മിടുക്കിയുടെ ആഗ്രഹം.

 

ക്ലൈംബിങ്ങിൽ‍‍‍‍‍ ‍ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട് ഈ കൊച്ചു മിടുക്കി. ആഴ്ചയിൽ മൂന്നു ദിവസം പരിശീലനത്തിനായി മാറ്റിവയ്ക്കും.  ക്ലൈംബിങ്ങിനൊപ്പം മറ്റ് ഫിസിക്കൽ പരിശീലനങ്ങളും ഒപ്പമുണ്ട്. ഭിത്തിയിലും വാതിലുകളിലുമെല്ലാം വലിഞ്ഞുകയറി വീട്ടിലും ചെൻ തകൃതിയായി പ്രാക്റ്റീസ് ചെയ്യുന്നുണ്ട്. ക്ലൈംബിങ്ങിനൊപ്പം കുതിര സവാരി, ഡ്രം പരിശീലനം, ഡാൻസ് ഒക്കെ ചെന്നിന്റെ ഇഷ്ടവിഷയങ്ങളാണ്. കുട്ടിക്കാലം നിറയെ സന്തോഷം നിറഞ്ഞതായിരിക്കണമെന്നും തങ്ങൾ മകളെ ഒരു കാര്യത്തിനും നിർബന്ധിക്കാറില്ലെന്നും ചെന്നിന്റെ അച്ഛൻ പറയുന്നു. അവൾ ആഗ്രഹിക്കുന്നതൊക്കെ പഠിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു.

English summary: Chinese girl climbs 12 metre high wall in 10 seconds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com