50 കോടി രൂപ ചെലവ്, തകഴി മ്യൂസിയത്തിന്റെ ശിലാസ്ഥാപനം; പ്രധാന കൃതികൾ, കഥാപാത്രങ്ങൾ...
Mail This Article
അമ്പലപ്പുഴ ∙ ശങ്കരമംഗലത്ത് സാംസ്കാരിക വകുപ്പ് നിർമിക്കുന്ന തകഴി മ്യൂസിയത്തിന്റെ ശിലാസ്ഥാപനം നാളെ 4.30നു മന്ത്രി സജി ചെറിയാൻ നിർവഹിക്കും. സ്മാരക സമിതി ചെയർമാൻ ജി.സുധാകരൻ അധ്യക്ഷനാകും. കൊടിക്കുന്നിൽ സുരേഷ് എംപി, തോമസ് കെ.തോമസ് എംഎൽഎ എന്നിവർ മുഖ്യാതിഥികളാകും. 2009ൽ, നിലവിലെ വീടിനു പിന്നിലെ 25 സെന്റ് സ്ഥലം തകഴിയുടെ മക്കളിൽനിന്ന് സാംസ്കാരിക വകുപ്പ് വാങ്ങിയിരുന്നു.
ഈ സ്ഥലത്താണ് 6.50 കോടി രൂപ ചെലവിൽ മ്യൂസിയം നിർമിക്കുക. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് കരാർ. കുട്ടനാടിന്റെ പ്രകൃതിക്കും ജൈവ സ്വഭാവത്തിനും ഇണങ്ങുന്ന നിർമിതിയായിരിക്കും മ്യൂസിയത്തിന്. തകഴി എന്ന വ്യക്തിയെയും കഥാകാരനെയും അടയാളപ്പെടുത്തുന്ന മ്യൂസിയത്തിൽ അദ്ദേഹത്തിന്റെ പ്രധാന കൃതികൾ, കഥാപാത്രങ്ങൾ എന്നിവയിലൂടെ സഞ്ചരിക്കുന്ന അനുഭവം സന്ദർശകർക്കു ലഭിക്കുന്ന തരത്തിലാണ് രൂപകൽപന. ലൈബ്രറി, ഓഡിയോ വിഷ്വൽ മുറി. എന്നിവയുമുണ്ട്.