ADVERTISEMENT

കുട്ടനാട് ∙ യാത്രയ്ക്കിടെ ഹൗസ് ബോട്ടിനു തീപിടിച്ചു, വയനാട് സ്വദേശികളായ യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ ആർ ബ്ലോക്കിൽ മാർത്താണ്ഡം തോട്ടിലാണ് അപകടം. ഹൗസ്ബോട്ട് പൂർണമായി കത്തിനശിച്ചു. ഉച്ചഭക്ഷണത്തിനായി നിർത്തിയിട്ടിരുന്ന സമയത്താണു തീപിടിത്തമുണ്ടായത്. 6 പേരാണു ബോട്ടിൽ ഉണ്ടായിരുന്നത്. ഇവരും വഞ്ചിവീട് ജീവനക്കാരും ചേർന്നു തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തീപിടിത്തമുണ്ടായത് ഷോർട് സർക്യൂട്ട് കാരണമെന്നാണു നിഗമനം.

തുടർന്ന് ആലപ്പുഴയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തിയാണു തീ അണച്ചത്. നെഹ്റു ട്രോഫി വള്ളംകളി സ്ഥലത്തുണ്ടായിരുന്ന അഗ്നിരക്ഷാസേനയുടെ 3 യൂണിറ്റ് എത്തിയാണു തീ അണച്ചത്. അഗ്നിരക്ഷാസേന ആലപ്പുഴ നിലയത്തിലെ ഗ്രേഡ് എഎസ്പിഒ ജോജി എൻ.ജോയിയുടെ നേതൃത്വത്തിലുള്ള സംഘമാണു തീ അണച്ചത്. എറണാകുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണു ഹൗസ്ബോട്ട്. സഞ്ചാരികളെ മറ്റൊരു വഞ്ചിവീട്ടിൽ കയറ്റിവിട്ടു.

English Summary:

A terrifying fire engulfed a houseboat in Kuttanad, Kerala, as passengers from Wayanad were enjoying their trip. Thankfully, everyone escaped without injuries, but the incident highlights concerns about houseboat safety.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com