ADVERTISEMENT
ഫോർട്ട്കൊച്ചി∙ ഫുട്ബോൾ ഇതിഹാസം മറഡോണയുടെ പത്താം നമ്പർ ജഴ്സിയണിഞ്ഞ് പന്തടിച്ചു നീങ്ങുന്ന സ്ഥാനാർഥി. ഒപ്പം അർജന്റീനയുടെ നീലയും വെള്ളയും കലർന്ന ജഴ്സിയണിഞ്ഞു പ്രവർത്തകർ. ഫോർട്ട്കൊച്ചി വെളി ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥി ബെനഡിക്ട് ഫെർണാണ്ടസ് ഇന്നലെ പ്രചാരണത്തിന് ഇറങ്ങിയത് താൻ ഏറെ ആരാധിക്കുന്ന മാറഡോണയ്ക്ക് ആദരാഞ്ജിലകൾ അർപ്പിച്ചായിരുന്നു. എംജി യൂണിവേഴ്സിറ്റി മുൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ, കൊച്ചിൻ സാന്റോസ് ക്യാപ്റ്റൻ എന്നീ നിലകളിൽ കളിക്കളത്തിൽ തിളങ്ങിയ ബെനഡിക്ട് വെളി ലയൺസ് ഫുട്ബോൾ ടൂർണമെന്റ്, ബീച്ച് ഫുട്ബോൾ ടൂർണമെന്റ് എന്നിവയുടെ സംഘാടകൻ കൂടിയാണ്. സിറ്റിങ് കൗൺസിലറും.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com